15.8M
PART 2
14.2M
PART 3
13.8M
PART 4
13.6M
PART 5
12.7M
PART 6
12.6M
PART 7
12.2M
PART 8
11.8M
PART 9
ഹിജ്‌റ 919 ജുമാദല്‍ഊലയില്‍ ഈജിപ്തിലാണ് ശാഫിഇയ്യുസ്സഗീര്‍ എന്നറിയപ്പെടുന്ന ഇമാം ശംസുദ്ദീന്‍ മുഹമ്മദുര്‍റംലി(റ)ഭൂജാതനായത്. ശംസുദ്ദീന്‍ മുഹമ്മദുബ്‌നു ശിഹാബിദ്ദീന്‍ അഹ്മദബ്‌നിഹംസതര്‍റംലി അല്‍മനൂഫീ അല്‍മിസ്വ്‌രി അല്‍അന്‍സാരി എന്നാണദ്ദേഹത്തിന്റെ പൂര്‍ണ്ണനാമം. പിതാവായ ശിഹാബുദ്ദീന്‍ അഹ്മദുര്‍റംലി(റ) തന്നെയാണദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്‍. ഫിഖ്ഹ്, തഫ്‌സീര്‍, നഹ്‌വ്, സ്വര്‍ഫ്, താരീഖ്, ബലാഗ എന്നീ പ്രധാന ശാഖകളെല്ലാം പിതാവില്‍ നിന്ന് തന്നെയാണ് കരസ്ഥമാക്കിയത്. 'അല്ലാഹുവിനാണ് സ്തുതി, വളരെ അപൂര്‍വ്വ വിജ്ഞാനശാഖകള്‍ പഠിക്കാന്‍ മാത്രമേ എന്നെ വിട്ട് മകനായ മുഹമ്മദിന് മറ്റു പണ്ഡിതരെ തിരഞ്ഞുപോകേണ്ടി വന്നിട്ടുള്ളൂ' എന്ന് പിതാവ് തന്നെ പറഞ്ഞതായി കാണാം. ശൈഖുല്‍ഇസ്‌ലാം ഖാളീ സകരിയ്യല്‍ അന്‍സാരി, ശൈഖുല്‍ഇസ്‌ലാം ഖാളില്‍ഖുളാത് ശിഹാബുദ്ദീന്‍ അഹ്മദുബ്‌നുഅബ്ദില്‍അസീസ്, ശറഫുദ്ദീന്‍ യഹ്‌യബ്‌നു ഇബ്‌റാഹീമിദ്ദമീരി അല്‍മാലികീ(റ), ശൈഖുല്‍ഇസ്‌ലാം നൂറുദ്ദീന്‍ അലിയ്യുബ്‌നുയാസീന്‍ അത്ത്വറാബല്‍സി അല്‍ഹനഫി(റ), ബുര്‍ഹാനുദ്ദീനിബ്‌നി അബീ ശരീഫ്(റ) തുടങ്ങിയവരാണ് പ്രധാന ഗുരുനാഥന്‍മാര്‍.
രചനകള്‍, സംഭാവനകള്‍. പ്രൗഢമായ നിരവധി സൃഷ്ടികള്‍ കൊണ്ട് ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തേയും മറ്റും പുഷ്ടിപ്പെടുത്തിയ പണ്ഡിതനാണ് ഇമാം മുഹമ്മദുര്‍റംലി(റ). ലോകത്തിന്റെ വിവിധ കോണുകളില്‍ ഇന്ന് ശാഫിഈ സരണി സ്വീകരിക്കുന്നവര്‍ അവലംബിക്കുന്ന പ്രധാനകൃതികളില്‍ റംലി(റ)യുടേതും ഇടം കണ്ടെത്തിയിട്ടുണ്ട്. 1-നിഹായതുല്‍മുഹ്താജ്. ഹിജ്‌റ 963ദുല്‍ഖഅ്ദ മാസത്തില്‍ തുടങ്ങി ഹിജ്‌റവര്‍ഷം973ജമാദുല്‍ആഖിര്‍19വെള്ളിയാഴ്ചയാണ് ഇതിന്റെ രചന പൂര്‍ത്തിയായത്. എട്ട് വാള്യങ്ങളിലായി വിരചിതമായ കിതാബിന്റെ ശൈലിയും പ്രാഗത്ഭ്യവും കണ്ട് പണ്ഡിതലോകം ഒന്നടങ്കം അതിനെ പുകഴ്ത്തിപ്പറഞ്ഞത് കാണാം. മിന്‍ഹാജിന്റെ വ്യാഖ്യാനമായി റംലി(റ)രചിച്ച നിഹായ അത്ഭുതങ്ങളുടെ കലവറയാണെന്നാണ് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നത്. (islamonweb.net)
No comments:
Post a Comment