ഹിദായത്തുല്‍ അദ്കിയ ഇലാ ത്വരീഖതില്‍ ഔലിയ
അദ്കിയ ഒരു സൂഫീ കവിതയാണ്. മനുഷ്യ മനസ്സുകളെ തെറ്റുകളില്‍ നിന്നും മാറ്റി നിര്‍ത്തി യഥാര്‍ത്ഥ സത്യപാന്ഥാവിലേക്ക് കൈപിടിക്കാന്‍ അദ്കിയയിലെ ആശയങ്ങള്‍ ധാരാളമാണ്. മനുഷ്യന്‍റെ ഭൗതികതയോടുള്ള ആര്‍ത്തിയാണ് അവന്‍റെ പ്രയാസങ്ങള്‍ക്കുള്ള പ്രധാന കാരണം. ഭൗതികതയോടുള്ള വിരക്തി മനുഷ്യനെ സമാധാനത്തിലേക്ക് നയിക്കുന്നു.
യഥാര്‍ത്ഥ മാര്‍ഗ്ഗം അത് ശരീഅത്ത്, ഹഖീഖത്ത്, ത്വരീഖത്ത് എന്നിവ കൂടിച്ചേര്‍ന്നതാണ്. മൂന്നും പരസ്പര പൂരകങ്ങള്‍, ഒന്ന് ഒഴിച്ചു നിര്‍ത്തിയാല്‍ യഥാര്‍ത്ഥ മാര്‍ഗ്ഗം കരഗതമാക്കാന്‍ കഴിയില്ല. ശരീഅത്ത് ഒരു കപ്പലായും ത്വരീഖത്ത് ഒരു കടലായും ഹഖീഖത്ത് രത്നമായും സൈനുദ്ദീന്‍ മഖ്ദൂം ഉദാഹരിക്കുന്നുണ്ട്. ശരീഅത്താകുന്ന കപ്പലില്‍ സഞ്ചരിച്ച് ത്വരീഖതാകുന്ന കടലിലൂടെ ഹഖീഖത്താകുന്ന മുത്ത് കരസ്ഥമാക്കാം. മത നിയമങ്ങള്‍ മുറുകെ പിടിച്ച് നന്മ ഉള്‍ക്കൊള്ളുകയും തിന്മ നിരാകരിക്കുകയും ചെയ്യണമെന്നാണ് ശരീഅത്ത് അനുശാസിക്കുന്നത്. ആഗ്രഹങ്ങളില്‍ നിന്ന് മുക്തി നേടി ആത്മനിയന്ത്രണം കൈവരിച്ച് അല്ലാഹുവിലേക്ക് അടുക്കുക എന്നതാണ് ത്വരീഖത്ത്. ഹഖീഖത് ലക്ഷ്യപ്രാപ്തിയാണ്.
അദ്കിയ മനുഷ്യനുണ്ടാകേണ്ടുന്ന ഒന്പതു ഗുണങ്ങളെ എടുത്തു പറയുന്നുണ്ട്. ഓരോ അധ്യായങ്ങളും ഈ ഗുണങ്ങള്‍ക്കനുസരിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. അനുതാപം, സംതൃപ്തി, പരിത്യാഗം, മതവിജ്ഞാനം, നബിചര്യയുടെ കര്‍ശനമായ അനുധാവനം, ആത്മാര്‍ത്ഥത, ഏകാന്ത ജീവിതം, കൃത്യനിഷ്ഠമായ പ്രാര്‍ത്ഥന, ശേഷം ഭക്ഷണം കഴിക്കന്പോഴുള്ള മര്യാദകളും വിവരിക്കുന്നു.
ഇന്ത്യക്കു പുറമേ വിദേശരാജ്യങ്ങളിലും വിശ്വപ്രസിദ്ധമാണ് ഈ ഗ്രന്ഥം. മഹത്തുക്കളായ പണ്ഡിതരും മുതഅല്ലിമുകളും ഇന്നും ഓതിപ്പോരുന്ന കിതാബായി മാറാന്‍ അദ്കിയക്കായി എന്നതു തന്നെ ആ ഗ്രന്ഥത്തിന്‍റെ മഹത്വം അറിയിക്കുന്നു. ഈ കൃതിക്ക് ജാവക്കാരനായ മുഹമ്മദ് നവവി സലാസിമുല്‍ ഫുളലാഅ് എന്ന പേരില്‍ വ്യാഖ്യാനമെഴുതിയിട്ടുണ്ട്. ദിംയാത്വിലെ അബൂബക്കര്‍ ഷാ എഴുതിയ കിഫായതുല്‍ അത്ഖിയ ഇതിന്‍റെ മറ്റൊരു വ്യാഖ്യാനമാണ്. രണ്ടും ഈജിപ്തില്‍ നിന്ന് പലതവണ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മസ്ലകുല്‍ അത്ഖിയാഅ് എന്ന പേരില്‍ പുത്രനായ അബ്ദുല്‍ അസീസുല്‍ മഅ്ബരി ഒരു വ്യാഖ്യാന ഗ്രന്ഥമെഴുതിയിട്ടുണ്ട്. ഇര്‍ശാദുല്‍ അലിബ്ബാഅ് എന്ന പേരില്‍ അതിന്നൊരു സംഗ്രഹവും അദ്ദേഹം എഴുതിയിട്ടുണ്ട്. (tonnalukal.blogspot.com/)
ما شاء الله
ReplyDeleteഒരു പാട് നന്മകൾ നേരുന്നു
ജലാലുദ്ദീൻ റൂമി യുടെ ബുക്ക് ഉൾപ്പെടുത്തുക
Masnavi മലയാളം
Adhkiya വ്യാഖ്യാനം മലയാളം pdf കിട്ടുമോ
ReplyDelete