تاريخ الخلفاء - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Monday, January 21, 2019

تاريخ الخلفاء


നബി ചരിത്രങ്ങളുടെ ചരിത്രം
പിന്തുടര്‍ച്ചക്കാരനാവുക, പ്രതിനിധിയാകുക എന്നൊക്കെ അര്‍ഥമുള്ള ‘ഖലഫ’ എന്ന ധാതുവില്‍ നിന്നാണ് ഖലീഫഃ എന്ന പദം ഉണ്ടായത്. പിന്‍ഗാമി, പ്രതിനിധി എന്നിങ്ങനെയാണ് ഖലീഫയുടെ ഭാഷാര്‍ഥം. മനുഷ്യവര്‍ഗത്തെ ഭൂമിയില്‍ സൃഷ്ടിക്കാന്‍ പോകുന്നുവെന്ന വിവരം മലക്കുകളോട് വിവരിക്കുന്ന സന്ദര്‍ഭം ഖുര്‍ആനില്‍ ഇങ്ങനെ കാണാം: ‘നിന്റെ നാഥന്‍ മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം: ”ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ നിയോഗിക്കുകയാണ് ” (അല്‍ബഖറ:30)

പ്രവാചകനുശേഷം ഇസ്‌ലാമികരാഷ്ട്രത്തിന്റെ നേതൃത്വം വഹിക്കുന്ന വ്യക്തികളെയാണ് ഖലീഫ എന്ന് വിളിക്കുന്നത്. ഖുര്‍ആനികസംജ്ഞയനുസരിച്ച് ഖലീഫ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയാണ്. മുഹമ്മദ് നബി(സ) മുസ്‌ലിങ്ങളെ സംബന്ധിച്ചിടത്തോളം ഒരേസമയം ആത്മീയനേതാവും ഭരണാധികാരിയുമായിരുന്നു. നബി(സ)യുടെ കാലശേഷം ഭരണച്ചുമതല ഏറ്റെടുത്ത അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ) എന്നിവരുടെ ഖിലാഫത്തിനെ ചരിത്രത്തില്‍ ‘നബിയുടെ നിഴല്‍ ‘ എന്നാണ് വിശേഷിപ്പിക്കുന്നത്. ഖുലഫാഉര്‍റാശിദീന്‍ എന്നറിയപ്പെട്ടിരുന്ന ഈ നാല് പ്രതിപുരുഷന്‍മാരും ഭൗതികവും ആത്മീയവുമായ സകലകാര്യങ്ങളിലും പ്രജകള്‍ക്ക് നേതൃത്വം നല്‍കിയവരായിരുന്നു. ഇസ്‌ലാമികഭരണവ്യവസ്ഥയ്ക്ക് അടിത്തറയിട്ടത് ഇവരുടെ ഖിലാഫത്താണ്.

No comments:

Post a Comment