പേനയും വിശ്വാസിയും.!... - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Tuesday, January 22, 2019

പേനയും വിശ്വാസിയും.!...

നബി ചരിത്രങ്ങളുടെ ചരിത്രം
സൂറത്തുൽ ഖലം 

സൂറതു നൂന്‍ എന്നും അറിയപ്പെടുന്നു. 52 ആയതുകള്‍, 300 പദങ്ങള്‍, 1256 അക്ഷരങ്ങള്‍. മക്കിയ്യായ സൂറത്.. ഈ സൂറതിലെ ചില ആയതുകള്‍ മദനിയ്യ് ആണെന്ന് ചില റിപോര്‍ട്ടുകളിലുണ്ട്. പ്രപഞ്ച ദൃഷ്ടാന്തങ്ങള്‍ നിരത്തി അല്ലാഹുവിന്‍റെ അധികാരവും സൃഷ്ടിപ്പിലെ അപ്രമാദിത്വവും വൈദഗ്ദ്യവും തെളിയിക്കുകയായിരുന്നവല്ലോ തൊട്ടു മുമ്പുള്ള സുറതുല്‍ മുല്കില്‍. അതിനാല്‍ തന്നെ റസൂല്‍ (സ)യെ കുറിച്ച് ശത്രുക്കള്‍ പറഞ്ഞുണ്ടാക്കുന്ന എല്ലാ ആരോപണങ്ങളും സത്യവിരുദ്ധമാണെന്നും ഭ്രാന്തന്‍ തുടങ്ങിയ ചീത്ത വിശേഷണങ്ങളില്‍ നിന്ന് നബി(സ) തികച്ചും മുക്തനാണെന്നും അല്ലാഹു തആല ഇവിടെ ആണയിട്ടു പറയുന്നു. മാത്രമല്ല നബി(സ)യെ ഏറ്റവും നല്ല വിശേഷണം നല്‍കി ആദരിക്കുക കൂടി ചെയ്യുന്നു. (നബിയേ താങ്കള്‍ ഉന്നത സ്വഭാവത്തിനുടമയാണ് തീര്‍ച്ച) എന്ന സാക്ഷ്യം ഈ സൂറതിലൂടെ അല്ലാഹു നല്‍കുന്നത്. ഈ സൂറത് പാരായണം ചെയ്യുന്നവനു നല്ല സ്വഭാവത്തിനുടമയായവരുടെ പ്രതിഫലം അല്ലാഹു നല്‍കുമെന്ന് നബി(സ) പറഞ്ഞതായി സഅ്‍ലബി തന്‍റെ തഫ്സീറില്‍ ഉദ്ധരിക്കുന്നു.(islamonweb.net)

3 comments:

  1. ASSALAMU ALAIKKUM
    QURAN ON WEB NOT AVAILABLE
    PLEASE SEND ME LINK

    ReplyDelete
    Replies
    1. wa alaikumusalam wa rahmathullah....

      quranonweb അപ്ലിക്കേഷൻ ഇപ്പോൾ പ്ലെയ്സ്റ്റോറിൽ ലഭ്യമല്ല
      വെബ്സൈറ്റ് അഡ്രസ് http://quranonweb.net

      Delete