ഇമാം റാഫിഈ(റ)യുടെ ഗ്രന്ഥങ്ങളെ കര്‍മശാസ്ത്ര പഠനങ്ങള്‍ക്ക് വേണ്ടി പൊതുവെ പഠിപ്പിക്കപ്പെടുന്നില്ല. ഇമാം നവവി(റ)യുടെ മിന്‍ഹാജാണ് വളരെ വ്യാപകമായി പാഠശാലകളിലും ദര്‍സിലും ഉപയോഗിക്കുന്നത്. എന്നാല്‍ അതിന്റെ ശര്‍ഹുകളോടെയാണ് അത് പഠിപ്പിക്കപ്പെടുന്നത്താനും. ഹിജ്‌റ എട്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ കടന്നുവന്ന ജലാലുദ്ദീന്‍ മഹല്ലി (791-864)യുടെ ശര്‍ഹ് അവയില്‍ പ്രധാനമാണ്. മഹല്ലി എന്ന പേരില്‍ സുപരിചിതമായ ശര്‍ഹിന്റെ യഥാര്‍ത്ഥപേര് കന്‍സുര്‍റാഗിബീന്‍ എന്നാണ്. പ്രബലമായ അഭിപ്രായങ്ങള്‍ മാത്രം പറയുന്ന മിന്‍ഹാജിന്റെ ശൈലി മനസ്സിലാക്കി, ഒരു മസ്അലയില്‍ വന്ന എല്ലാ അഭിപ്രായങ്ങളെയും ഉദ്ധരിക്കുകയാണ് ഇമാം മഹല്ലി(റ) തന്റെ ശര്‍ഹില്‍ ചെയ്യുന്നത്. ഒരു കര്‍മശാസ്ത്രപ്രശ്‌നത്തില്‍ വന്ന അഭിപ്രായങ്ങളൊക്കെ കണ്ടെത്തി ഇങ്ങനെ ഒരു ഗ്രന്ഥം രചിക്കുക ശ്രമകരമായ ജോലി തന്നെയാണ്.
മഹല്ലിയുടെ രണ്ട് ഹാശിയകളായ ഹാശിയത്തു ഉമൈറയും ഹാശിയത്തു ഖല്‍യൂബിയും വളരെ പ്രസിദ്ധമാണ്. ശിഹാബുദ്ദീന്‍ അഹ്മദ്ബ്‌നു അഹ്മദ് അല്‍ ഖല്‍യൂബി(റ) ഹിജ്‌റ 1069-ലാണ് വഫാത്താകുന്നത്. ഉമൈറ(റ)യെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും ഖല്‍യൂബി(റ)ക്ക് വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ച മഹാനാണെന്ന് വ്യക്തമാണ്. കാരണം, ഉമൈറ(റ)യെ കുറിച്ച് ഖല്‍യൂബി(റ) വിശേഷിപ്പിക്കാറ് (ഖിലാഫന്‍ ലി ശൈഖി ശൈഖിനാ ഉമൈറാ) ശൈഖു ശൈഖിനാ (ഉസ്താദിന്റെ ഉസ്താദ്) എന്നാണ്.(isalmonweb.net)
No comments:
Post a Comment