ഔലിയാക്കളില്‍ ഏറ്റവും ഉന്നതരായ നാല് ഖുത്വുബുകളില്‍ രണ്ടാം സ്ഥാനക്കാരനായി അറിയപ്പെടുന്ന മഹാനാണ് അസ്സയിദു അബുല്‍ അബ്ബാസ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ). ബാഗ്ദാദില്‍ അന്ത്യവിശ്രമം കൊള്ളുന്ന പ്രസിദ്ധരും വലിയ്യുമായ സുല്‍ത്വാന്‍ അലി(റ) ആണ് പിതാവ്. അവരുടെ പിതാവ് യഹ്യന്നഖീബ്(റ). തുടര്‍ന്നുള്ള പരമ്പര ഇങ്ങനെയാണ്. സയ്യിദ് സാബിത്, സയ്യിദ് ഹാസിം, സയ്യിദ് അഹ്മദ്, സയ്യിദ് അലി, സയ്യിദ് ഹസന്‍ രിഫാഅ, സയ്യിദ് മഹ്ദി, സയ്യിദ് മുഹമ്മദ്, സയ്യിദ്, ഹസന്‍, സയ്യിദ് ഹുസൈന്‍ രിളാ, സയ്യിദ് അഹ്മദു അക്ബര്‍, സയ്യിദ് മൂസസ്സാനി, സയ്യിദ് ഇബ്റാഹിം, സയ്യിദ് മുസല്‍ കാളിം(റ.ഉം). പ്രസിദ്ധ സ്വൂഫിവര്യനായ യഹ്യ നെജാരി(റ) ആണ് മാതൃപിതാവ്. അദ്ദേഹത്തിന്റെ വംശപരമ്പര പ്രമുഖ സ്വഹാബിയായ അബൂ അയ്യൂബിന്നജാരില്‍ അന്‍സ്വാരി(റ)യില്‍ ചെന്നെത്തുന്നു.
വിനയത്തിന്റെയും താഴ്മയുടെയും പര്യായമായിരുന്നു ശൈഖവര്‍കള്‍. തന്നെ ആക്ഷേപിക്കുന്നവര്‍ ധാരാളം ഉണ്ടായിരുന്നു. അസഭ്യങ്ങള്‍ എത്ര പറഞ്ഞാലും ഒന്നിനും പ്രതികരിക്കുകയില്ല. പാരിതോഷികമായി അവര്‍ക്ക് വല്ല വസ്തുവും കൊടുത്തയക്കും. എവിടെയെങ്കിലും ഒരു രോഗിയുണ്ടെന്നറിഞ്ഞാല്‍ അവിടെ സന്ദര്‍ശിക്കാന്‍ പോകും. സ്വന്തം തലയില്‍ വിറക് ചുമന്ന് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യും. കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളില്‍ ഒരാളോട് നീ ആരുടെ മകനാണെന്നു ചോദിച്ചതിന് അക്കാര്യം നിങ്ങളെന്തിനാണു അറിയുന്നതെന്നു തിരിച്ചു ചോദിച്ച കുട്ടിയോട് മോനേ, നീ എന്നെ അദബ് പഠിപ്പിച്ചു, നിനക്കല്ലാഹു നന്മ തരട്ടെയെന്നാണ് രിഫാഈ (റ) പ്രതികരിച്ചത്.
No comments:
Post a Comment