ആത്മീയ ജീവിതത്തിന്റെ ചൈതന്യം പ്രസരിപ്പിക്കുന്നതാണു ദിക്ര്‍. അല്ലാഹുവുമായു ള്ള അണമുറിയാത്ത ബന്ധം കാത്തുസൂക്ഷിക്കാന്‍ ദിക്റുകള്‍ സഹായിക്കുന്നതാണ്. ശരീഅതും ത്വരീഖതും ഒരുപോലെ ദിക്റിന്റെ വഴി തുറന്നിടുന്നുണ്ട്. ദിക്ര്‍ മഹത്വം അര്‍ഹിക്കുന്ന ആരാധനാരൂപമാണ്. ഖുര്‍ആനിലും ഹദീസിലും പരന്നു കിടക്കുന്ന ദിക്റിന്റെ മഹാത്മ്യം മാത്രം ഒന്നിച്ചു ചേര്‍ത്താല്‍ ബൃഹത്തായ ഒരു ഗ്രന്ഥ ത്തിനു വകയുണ്ട്.
ദിക്റില്ലാത്ത ഇബാദതുകളില്ല. “അല്ലാഹുവിനെ ഓര്‍ക്കല്‍ എന്നാണു ദിക്റിന്റെ അര്‍ഥം. ഇതാണ് ഏറ്റവും മഹത്തരമെന്നു ഖുര്‍ആന്‍ പറയുന്നുണ്ട്. നിസ്കാരത്തെപ്പറ്റി ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നത് ‘എന്നെ ദിക്ര്‍ ചെയ്യാന്‍ നിങ്ങള്‍ നിസ്കാരം നിലനിറുത്തുക’ എന്നാണ്.
നിത്യജീവിതത്തില്‍ പാലിക്കേണ്ട പ്രധാനപ്പെട്ട ഒട്ടേറെ ദിക്റുകള്‍ നബി(സ്വ) പഠിപ്പി ച്ചിട്ടുണ്ട്. ഇമാം നവവി(റ) തുടങ്ങിയവര്‍ അവ മാത്രം ക്രോഡീകരിച്ചു ഗ്രന്ഥങ്ങള്‍ രചി ച്ചിട്ടുണ്ട്. ദിക്റുകള്‍ പഠിച്ചു പ്രവൃത്തി പഥത്തില്‍ കൊണ്ടുവരല്‍ ആത്മീയ ജീവിതം ആ ഗ്രഹിക്കുന്നവരുടെ പ്രഥമ കര്‍ത്തവ്യമാണ്. ഉറങ്ങാന്‍ പോകുമ്പോള്‍, ഉറങ്ങി എഴുന്നേ റ്റാല്‍, ഭക്ഷണത്തിനു മുമ്പും പിമ്പും, മലമൂത്ര വിസര്‍ജനത്തിനു മുമ്പും പിമ്പും, പള്ളി യില്‍ കടക്കുമ്പോള്‍, പള്ളിയില്‍ നിന്നു പുറത്തു പോരുമ്പോള്‍, നിസ്കാരത്തിനു പിറ കെ, വുളൂഇനു മുമ്പ്, ശേഷം ഇങ്ങനെ പോകുന്നു നിത്യജീവിതത്തിലെ അദ്കാറിന്റെ പട്ടിക. ഇവ അറിഞ്ഞു ചൊല്ലിയാല്‍ ഇഹ-പര നേട്ടങ്ങള്‍ കരസ്ഥമാക്കാം.
No comments:
Post a Comment