നിങ്ങളിലൂടെ വിരിയട്ടെ പൂക്കളും ഫലങ്ങളും - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Saturday, December 22, 2018

നിങ്ങളിലൂടെ വിരിയട്ടെ പൂക്കളും ഫലങ്ങളും


നബി ചരിത്രങ്ങളുടെ ചരിത്രം തസവ്വുഫ്
അജ്ഞതയുടെ കുപ്പായം അഴിച്ചുവെക്കൂ...

അഭിനവ സൂഫിയുടെ ഒരു പുതിയ ശിഷ്യൻ മൗലായെ കാണാനെത്തി. ആരംഭശൂരത്വം പ്രകടമാക്കിക്കൊണ്ട്, വളരെ ആധികാരികതയോടെ അദ്ദേഹം മൗലായോട് സംസാരിച്ചു:
" എല്ലാ ഗ്രന്ഥങ്ങളും ഉപേക്ഷിക്കുകയും 
എല്ലാ അറിവുകളും കൈയൊഴിയുകയും ചെയ്യുമ്പോൾ 
മാത്രമേ ഒരാൾ 
ശരിയായ ആത്മീയത അറിയുന്നുള്ളൂ."
അഹന്ത സ്ഫുരിക്കുന്ന സ്വരത്തിൽ പറഞ്ഞു നിർത്തിയ അദ്ദേഹം തുടർന്നു ചോദിച്ചു: " ശരിയല്ലേ മൗലാ ?" " ശരി, പക്ഷേ ഒരു സംശയം ?"
മൗലാ തിരിച്ചു ചോദിച്ചു: " താങ്കൾ ഇപ്പോൾ പറഞ്ഞ ഈ 'അറിവ്' ആരാണ് താങ്കളെ പഠിപ്പിച്ചത്?" "എന്റെ ഗുരുവിലേക്ക് എന്നെ എത്തിച്ച, ഗുരുവിന്റെ പ്രധാന ശിഷ്യൻ." " ശരി. "
മൗലാ പറഞ്ഞു:
" നിങ്ങൾ ഇപ്പോഴും ആത്മീയതയിൽ എത്തിയിട്ടില്ല എന്ന് 
സ്വയം സാക്ഷ്യപ്പെടുത്തുകയാണല്ലോ. കാരണം, ആ
ശിഷ്യൻ പഠിപ്പിച്ച 
അറിവുമായാണ് നിങ്ങൾ ഇപ്പോഴും നടക്കുന്നത്. 
ആ അറിവിനെയും ഉപേക്ഷിച്ചു വരൂ. 
എന്നിട്ട് നമുക്ക് ആത്മീയത സംസാരിക്കാം. "
മൗലായുടെ സ്ഥൈര്യം നിറഞ്ഞ വാക്കുകൾ കേട്ട ആ ശിഷ്യൻ നിശ്ശബ്ദനായി 
എണീറ്റുപോയി.

No comments:

Post a Comment