ഇസ്‌ലാമിലെ ആണ്‍വേഷവും പെണ്‍വേഷവും - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Sunday, November 25, 2018

ഇസ്‌ലാമിലെ ആണ്‍വേഷവും പെണ്‍വേഷവും


ഇസ്‌ലാമിലെ ആണ്‍വേഷവും പെണ്‍വേഷവും
വെള്ള വസ്ത്രത്തിന് ഇസ്‌ലാം കൂടുതല്‍ മേന്‍മയും മഹത്വവും കല്‍പ്പിക്കുന്നുണ്ട്. നബി(സ) കൂടുതല്‍ ഇഷ്ടപ്പെടുകയും അണിയുകയും ധരിക്കാന്‍ മറ്റുളളവരെ പ്രേരിപ്പിക്കുകയും ചെയ്ത വസ്ത്രമാണത്. ഉഹ്ദിലും മറ്റു സന്ദര്‍ഭങ്ങളിലും നബിയെ സഹായിക്കാനിറങ്ങിയ മാലാഖമാര്‍ ധരിച്ചിരുന്നത് വെള്ള വസ്ത്രമാണെന്ന് കാണാം. (ഉംദതുല്‍ഖാരി, കിതാബുല്ലിബാസ്). വെള്ളവസ്ത്രത്തിന്റെ മഹത്വം വിളിച്ചോതുന്ന നിരവധി ഹദീസുകളുണ്ട്. നിങ്ങളുടെ വസ്ത്രങ്ങളില്‍ നിന്ന് വെള്ളവസ്ത്രം നിങ്ങള്‍ ധരിക്കുക, അതാണ് ഏറ്റവും നല്ല വസ്ത്രം. നിങ്ങളില്‍ ആരെങ്കിലും മരിച്ചാല്‍ അവരെ നിങ്ങള്‍ വെള്ളവസ്ത്രത്തില്‍ കഫന്‍ ചെയ്യുകയും ചെയ്യുക. (തിര്‍മുദി, അബൂദാവൂദ്, ഇബ്‌നുമാജ) പള്ളികളിലും ഖബ്‌റുകളിലും അല്ലാഹുവിനെ സന്ദര്‍ശിക്കാന്‍ വേണ്ടി നിങ്ങളണിയുന്ന ഉടയാടകളില്‍ ഏറ്റവും ഉത്തമം വെള്ള വസ്ത്രമാണ്. (ഇബ്‌നുമാജ) വെള്ളിയാഴ്ച ജുമുഅക്ക് വേണ്ടി നല്ല വസ്ത്രങ്ങള്‍ ധരിക്കണമെന്ന് പറഞ്ഞയുടനെ വെള്ളയാണ് കൂടുതല്‍ ഉത്തമമെന്ന് പറഞ്ഞത് കാണാം.(തുഹ്ഫ) 
പെരുന്നാള്‍ ഭംഗിയുടെയും സന്തോഷത്തിന്റെയും ദിനമായതു കൊണ്ട് ഏറ്റവും ഭംഗിയും വില കൂടിയതുമായ വസ്ത്രമാണ് അന്ന് ധരിക്കേണ്ടത്. മാത്രവുമല്ല, പെരുന്നാളും വെള്ളിയാഴ്ചയും ഒരേദിനം വന്നാല്‍ വെള്ളിയാഴ്ചയെ പരിഗണിച്ച് വെള്ള ധരിക്കണമോ പെരുന്നാള്‍ ദിനത്തെ പരിഗണിച്ച് വെള്ളയെക്കാള്‍ നല്ല വസ്ത്രം ധരിക്കണമോ എന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍ കാണാം. എന്നാലും ആ ദിവസം ജുമുഅക്ക് പോകുന്ന സന്ദര്‍ഭമൊഴികെ ബാക്കി സമയങ്ങളില്‍ വെള്ളയെക്കാള്‍ നല്ല വസ്ത്രം ഉണ്ടെങ്കില്‍ അത് ധരിക്കണമെന്നാണ് പ്രധാന അഭിപ്രായം.(ശര്‍വാനി) എന്നാല്‍ ഒരാളുടെ അടുക്കലുള്ള വസ്ത്രങ്ങളില്‍ ഏറ്റവും നല്ലതും വിലകൂടിയതും വെള്ളയാണെങ്കില്‍ മറ്റുള്ളവയെക്കാള്‍ കൂടുതല്‍ ഉത്തമവും സര്‍വ പുണ്യങ്ങളും ലഭിക്കുന്നതും അത് ധരിക്കുമ്പോഴാണെന്നതില്‍ തര്‍ക്കമേതുമില്ലല്ലോ. 
വൃത്തി കൂടുതല്‍ സൂക്ഷിക്കാന്‍ വെള്ളവസ്ത്രം ഉപകാര പ്രദമാണെന്നതില്‍ ആര്‍ക്കും സന്ദേഹമില്ല. ചെളിയോ മറ്റു അഴുക്കോ നജസോ വെള്ള വസ്ത്രത്തിലായാല്‍ പെട്ടെന്ന് ശ്രദ്ധയില്‍ പെടാനും കഴുകി വൃത്തിയായി കൊണ്ടുനടക്കാനും മറ്റു കളറുകളെക്കാള്‍ സൗകര്യ പ്രദമാണ്. വസ്ത്രശുദ്ധി മനുഷ്യ ജീവിതത്തിലെ ടെന്‍ഷനകറ്റാന്‍ കൂടുതല്‍ സഹായകമാണെന്ന് ഇമാം ശാഫി(റ) പറഞ്ഞിട്ടുണ്ട്.(islamonweb.net) 

No comments:

Post a Comment