സ്വാലിഹ് നബി (അ) - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Sunday, October 28, 2018

സ്വാലിഹ് നബി (അ)


നബി ചരിത്രങ്ങളുടെ ചരിത്രം
മദാഇൻ സ്വാലിഹ്: ചരിത്ര ലിഘിതങ്ങളിലെ കൗതുകം

ദീനയില്‍ നിന്നും 370 കിലോമീറ്റര്‍ വടക്ക് ഭാഗത്തുള്ള അല്‍ഉല പട്ടണത്തില്‍ നിന്നും 25 കിലോ മീറ്റര്‍ അകലെ 13.5 കിലോമീറ്ററോളം ചുറ്റളവില്‍ വ്യാപിച്ച് കിടക്കുന്ന കൂറ്റന്‍ പാ‍റമലകള്‍ അടങ്ങുന്ന പ്രദേശമാണ് ‘ഹിജ്‌ര്‍‘ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മദായിന്‍ സ്വാലിഹ്. 
സുഊദി അറേബ്യയില്‍ മദീനക്കും തബൂക്കിനുമിടയില്‍ മദായിന്‍ സ്വാലിഹിനെ തേടി വരുന്നവര്‍ക്ക് ഇവിടെ അധികനേരം ചെലവഴിച്ച് ഉല്ലസിക്കാന്‍ പാടില്ല. വിശുദ്ധ ഖുര്‍ആനിലെ വിവരണ പ്രകാരം ദൈവിക ശിക്ഷ ഇറങ്ങിയ പ്രദേശമാണ് സ്വാലിഹ് നബിയുടെ നഗരങ്ങള്‍ അഥവാ മദായിന്‍ സ്വാലിഹ്.
വലിയ ഒരു നഗരത്തിന്റെ അവശിഷ്ടങ്ങളാണ് ഇവിടെ കാണാന്‍ കഴിയുക. ഖുര്‍ആന്റെ അവതരണകാലത്ത് ഹിജാസിലെ കച്ചവടസംഘങ്ങള്‍ മദായിന്‍ സ്വാലിഹിന്റെ മധ്യത്തിലൂടെയാണ് കടന്നുപോകാറുണ്ടായിരുന്നത്. തബൂക്ക് യുദ്ധവേളയില്‍ പ്രവാചകന്‍ ഈ വഴി യാത്ര ചെയ്തിരുന്നുവെന്നും പുരാവസ്തുക്കള്‍ക്കിടയിലെ കിണര്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്വാലിഹ് നബിയുടെ ഒട്ടകം അതില്‍നിന്നാണ് വെള്ളം കുടിച്ചിരുന്നതെന്ന് പറഞ്ഞതായും രേഖപ്പെടുത്തിയിട്ടുണ്ട്. സമൂദിന്റെ നഷ്ടാവശിഷ്ടങ്ങളിലൂടെ ചുറ്റിക്കറങ്ങിയ അനുചരന്മാരോട് അല്ലാഹുവിന്റെ ശിക്ഷക്കിരയായ ഒരു ജനതയുടെ പ്രദേശമാണിതെന്നും ഉല്ലാസ വേദിക്കപ്പുറം വിലാപ വേദിയാണിതെന്നും ചൂണ്ടിക്കാട്ടി അവിടെ നിന്ന് വേഗം കടന്നുപോകാന്‍ പ്രവാചകന്‍ നിര്‍ദേശിക്കുകയുണ്ടായി.
ഏകദേശം 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ജീവിച്ചിരുന്ന സമുദായമാണ് സമൂദ് ഗോത്രം. അവരിലേക്ക് അല്ലാഹു നിയോഗിച്ച പ്രവാചകനായിരുന്നു സ്വാലിഹ് നബി (അ). 

ദൈവിക ശിക്ഷയിറങ്ങിയ പ്രദേശമെന്ന നിലക്ക് മാത്രം പരിഗണിക്കപ്പെട്ടിരുന്ന ഈ പ്രദേശം 2008 ല്‍ യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടം നേടി.
 സഊദി അറേബ്യയില്‍ നിന്ന് ആദ്യമായി ലോക പൈതൃക പട്ടികയില്‍ ഇടം തേടുന്ന പ്രദേശമാണ് മദായിന്‍ സ്വാലിഹ്. 
പാറകള്‍ തുരന്ന് വീടുകള്‍ തയ്യാറാക്കിയതില്‍ ചെറുതും വലുതുമായ 132 ശിലാവനങ്ങള്‍ ഈ പ്രദേശത്ത് നിലനില്‍ക്കുന്നു. സമൂദ് ഗോത്രത്തിന്റെ വാസ്തു, ശില്പ നിര്‍മ്മാണ നൈപുണ്യം മനസ്സിലാക്കാനുതകുന്ന ഈ വീടുകള്‍ക്ക് പുറമെ അറുപതോളം കിണറുകളും ഈ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അവര്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങളും, ലിഖിതങ്ങളും, ചിത്രകലകളും അല്‍ഉല മ്യൂസിയത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. (ifshaussunna.blogspot.com)

No comments:

Post a Comment