ഇസ്മാഈൽ (അ) - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Saturday, October 27, 2018

ഇസ്മാഈൽ (അ)


നബി ചരിത്രങ്ങളുടെ ചരിത്രം

പ്രവാചക ശ്രേഷ്ഠനായ ഇബ്റാഹിം(അ)മുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുന്നവരാണ് മുസ്ലിംകള്‍. ഇബ്റാഹിം നബി(അ)നെയും പുത്രന്മാരായ ഇസ്മാഈല്‍(അ), ഇസ്ഹാഖ്(അ) എന്നിവരെയും മുസ്ലിംകള്‍ ഏറെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു. പ്രവാചകന്മാര്‍ക്കിടയില്‍ വിവേചനം കാണിക്കരുതെന്ന് പരിശുദ്ധ ഖുര്‍ആ`ന്‍ ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട് (2/285).

മുസ്ലിംകളുടെ പല ആരാധനകളും ആഘോഷങ്ങളും ഇബ്റാഹിം(അ)നെയും കുടുംബത്തെയും ആസ്പദിച്ചു കിടക്കുന്നു. അഞ്ചുനേരവും നിസ്കാരത്തില്‍ ഇബ്റാഹിം നബി(അ)നെയും കുടുംബത്തെയും മുസ്ലിംകള്‍ സ്മരിക്കുന്നു. മുസ്ലിംകളുടെ പ്രധാന ആരാധനയായ പരിശുദ്ധ ഹജ്ജിന്റെ മുഖ്യ ഭാഗവും ഇബ്റാഹിമി സ്മരണയാണ്. ഇബ്റാഹിം നബി(അ)ന്റെയും കുടുംബത്തിന്റെയും ജീവിതത്തിലെ പ്രധാന രംഗങ്ങള്‍ ഹജ്ജിലൂടെ മുസ്ലിം ലോകം അയവിറക്കുന്നു. ബലിദാനവും ഇങ്ങനെതന്നെ. ദൈവാജ്ഞപ്രകാരം മകനെ ബലി നല്‍കാ`ന്‍ തയ്യാറായ ഇബ്റാഹിം നബി(അ)യുടെ ത്യാഗമനസ്ഥിതി മാനിച്ച് മകനുപകരം മൃഗത്തെ അര്‍പ്പിക്കാ`ന്‍ അല്ലാഹു കല്‍പിച്ചു. ഇതിന്റെ സ്മരണക്കായി മുസ്ലികള്‍ മൃഗബലി നടത്തുന്നു. ഇബ്റാഹിം നബി(അ)ന്റെ മൂത്ത പുത്രനായ ഇസ്മാഈല്‍(അ)നെയാണ് ബലിയര്‍പ്പിക്കാ`ന്‍ കല്‍പിക്കപ്പെട്ടത്.


No comments:

Post a Comment