അഹ്സനുൽ ഖസ്വസ്സ് യൂസുഫ് നബി (അ) :ചരിത്രം - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Friday, October 26, 2018

അഹ്സനുൽ ഖസ്വസ്സ് യൂസുഫ് നബി (അ) :ചരിത്രം

നബി ചരിത്രങ്ങളുടെ ചരിത്രം
സൂറ: യൂസുഫ് 

 യൂസുഫ് നബി(അ)ന്റെ സമ്പൂര്‍ണ ചരിത്രമുള്ളതിനാല്‍ ''യൂസുഫ്'' എന്നല്ലാതെ മറ്റൊരു പേര് ഇതിനില്ല (ബസ്വാഇര്‍ 1:255). ഖുര്‍ആനില്‍ ധാരാളം 
 ചരിത്ര ശകലങ്ങള്‍  കാണാം   . പല പ്രവാചകന്മാരുടെയും ചരിത്രങ്ങള്‍ പലയിടാത്തായി    കാണാം. ചിലരുടെ ഒരേ ചിത്രം തന്നെ പല ആവൃത്തി ഉദ്ധരിച്ചിരിക്കയാണെങ്കില്‍ മറ്റു പലേടത്തും ചിലരുടെ വ്യത്യസ്ത ചിത്രങ്ങളാണു കാണുക. ഒരു പ്രവാചകന്റെ ജീവിതാദ്ധ്യായങ്ങള്‍ പല സൂറകളില്‍ നിന്ന് പെറുക്കിയെടുക്കാന്‍ കഴിയും.

 എന്നാല്‍ ഈ സൂറ അതില്‍ നിന്നു വ്യത്യസ്തമത്രെ. യൂസുഫ് നബിയുടെ ചരിത്രം ഈ സൂറയില്‍ മാത്രമേയുള്ളു. തന്നെയുമല്ല, ഈ സൂറയിലുള്ളത് ആ മഹാന്റെ മാത്രം ചരിത്രവുമത്രെ. ഇതിനു പുറത്ത് രണ്ടിടത്ത് യൂസുഫ് നബി(അ)ന്റെ പേരു പറയുക മാത്രം ചെയ്തിട്ടുണ്ട്- അല്‍അന്‍ആം 84ലും ഗാഫിര്‍ 34ലും. ഇതിന്റെ സാഹിത്യ ശൈലിയും വാചക ഘടനകളും പദപ്രയോഗങ്ങളുമൊക്കെ സവിശേഷ രീതിയിലാണ്. മക്കീ സൂറകളില്‍ അല്ലാഹുവിനെയും പരലോകത്തെയും സംബന്ധിച്ചൊക്കെപ്പറയുന്നതിന്റെ ഭാഗമായി ശിക്ഷകളും താക്കീതുകളും പരക്കെക്കാണാം- എന്നാല്‍ ഇത് അതില്‍ നിന്നൊഴിവാണ്. 


ഇമാം ഖാലിദുബ്‌നു മഅ്ദാന്‍(റ) പറയുന്നു: ''സ്വര്‍ഗത്തില്‍ വെച്ച് യൂസുഫ്, മര്‍യം എന്നീ സൂറകള്‍ സ്വര്‍ഗവാസികള്‍ ആനന്ദത്തിനു വേണ്ടി പാരായണം ചെയ്യുന്നതാണ്''. അഥാഅ്(റ) പ്രസ്താവിച്ചു: ''ദുഃഖാകുലനായ ഒരു മനുഷ്യന്‍ സൂറത്തു യൂസുഫ് ശ്രവിച്ചാല്‍ സന്തുഷ്ടനാകാതിരിക്കില്ല!'' (ഹാശിയ സ്വാവീ 2:233- ദാറുല്‍ ഫിക്ര്‍, ബൈറൂത്ത്). എന്നാല്‍ എല്ലാ പ്രവാചകന്മാരുടെയും കഥാകഥനത്തില്‍ നിന്നു ഭിന്നമായി ഇവിടെ മാത്രം ഇങ്ങനെ ഒരു ശൈലി സ്വീകരിച്ചതു കൊണ്ട് ഖുര്‍ആന്റെ സാഹിതീസവിശേഷത്തിനു വല്ല ന്യൂനതയും ദൃശ്യമാണോ? ഒരിക്കലും ഇല്ല. അതും ഖുര്‍ആന്റെ അമാനുഷികതക്ക് മകുടം ചാര്‍ത്തുന്നു! ഇമാം ഖുര്‍ഥുബി(റ) എഴുതുന്നത് കാണുക: സാഹിത്യത്തിന്റെ വിവിധ ശൈലികളില്‍, വ്യത്യസ്ത പദങ്ങളില്‍, ഭിന്ന രൂപങ്ങളില്‍ ഒരേ ആശയം തന്നെ ആവര്‍ത്തിച്ചു കൊണ്ട് അല്ലാഹു ഖുര്‍ആനില്‍ പ്രവാചകരുടെ ചരിത്രം പറയുന്നുണ്ട്. യൂസുഫ് നബി(അ)ന്റെ ചരിത്രമാകട്ടെ ആവര്‍ത്തിച്ചിട്ടുമില്ല. എന്നാല്‍ ഉപര്യുക്തമായ ആവര്‍ത്തനത്തെ എതിര്‍ക്കുവാനോ ഇവിടെയുള്ള ആവര്‍ത്തന രാഹിത്യത്തെ വിമര്‍ശിക്കുവാനോ ഒരു പ്രതിയോഗിക്കും സാധ്യമാകുകയില്ല. ചിന്തിക്കുന്നവര്‍ക്ക് ഇതിലെ അമാനുഷികത്വം പ്രസ്പഷ്ടമത്രേ (തഫ്‌സീര്‍ ഖുര്‍ഥുബീ 9:118)

. പ്രവാചകന്മാരുടെ നാടാണല്ലോ ശാം അഥവാ സിറിയ. യഅ്ഖൂബ് നബി(അ)ന്റെ ആസ്ഥാനവും അവിടെത്തന്നെയായിരുന്നു. അദ്ദേഹത്തിന്റെ പുത്രനായിരുന്ന യൂസുഫ് നബി(അ) ആകട്ടെ ഈജിപ്തിലെ രാജാവായി വാണു. ഇതിന്റെ ചരിത്ര പശ്ചാത്തലം ജൂതന്മാര്‍ക്ക് നന്നായി അറിയാമായിരുന്നു. ബൈബിള്‍ പഴയ നിയമത്തില്‍ യൂസുഫ് നബി(അ)ന്റെ ചരിത്രമുണ്ട് (ഉല്‍പത്തി-അദ്ധ്യായം 37-50). എന്നാല്‍ നബി (സ്വ) ക്ക് ഇതറിയില്ലെന്നും അതിനാല്‍ ചോദിച്ച് മുട്ടുകുത്തിക്കാമെന്നും ജൂതന്മാര്‍ വ്യാമോഹിച്ചു. ഇമാം റാസി(റ) എഴുതുന്നു: ജൂതപണ്ഡിതന്മാര്‍ മുശ്‌രിക്കുകളിലെ നേതാക്കളോടാവശ്യപ്പെട്ടു. -''യഅ്ഖൂബ് കുടുംബം എന്തിനാണ് സിറിയയില്‍ നിന്ന് ഈജിപ്തിലേക്ക് മാറിയതെന്നും യൂസുഫ് നബി(അ)ന്റെ ചരിത്രം എങ്ങനെയായിരുന്നുവെന്നും നിങ്ങള്‍ മുഹമ്മദി (സ്വ) നോട് ചോദിക്കുക''. തല്‍സമയമാണ് അല്ലാഹു ഇതവതരിപ്പിച്ചത് (റാസി 18:83).

No comments:

Post a Comment