ഇസ്ലാമിലെ ആധ്യാത്മിക സാധുക്കളായ സൂഫികളുടെ സ്തോത്ര സദസ്സുകളാണ് റാത്തീബ് അഥവാ ഹദ്റ.[1] ആവർത്തിച്ചു ചൊല്ലുന്നത് എന്നതാണ് റാത്തീബിൻറെ വാഗാർത്ഥം. ഓരോ സരണികൾക്കും അവരുടേതായ റാത്തീബുകളുണ്ടാവും.ദൈവത്തെ വാഴ്ത്തുക , ദൈവ നാമങ്ങളും ,സ്തോത്രങ്ങളും , പ്രാർത്ഥന ശകലങ്ങളും ഉരുവിടുക , ഖുർആനിലെ വചനങ്ങൾ ഉരുവിടുക , പ്രവാചകന്മാരുടെയും ,സയ്യിദന്മാരുടെയും ,സൂഫി യോഗികളുടെയും ക്ഷേത്തിനായി പ്രാർത്ഥിക്കുക , പ്രവാചകന്മാരുടെ ഗുണ മേന്മകൾ വർണ്ണിക്കുക . വിവിധ സൂഫി സന്യാസികളുടെ മേന്മകളും അത്ഭുതങ്ങളും വാഴ്ത്തി പാടുക എന്നിങ്ങനെ ഒരേകീകരണ ഘടനയിലാണ് മുഴുവൻ റാത്തീബുകളും ചിട്ടപ്പെടുത്തത്തിയിരിക്കുന്നത്. വിവിധ മാർഗ്ഗങ്ങളിലെ റാത്തീബുകളുടെ ഘടനകൾ തമ്മിൽ സാമ്യതയുണ്ടെങ്കിലും വാഴ്ത്തപ്പെടുന്ന ആചാര്യന്മാരും , ആലാപന രീതികളും വ്യത്യസ്തമായിരിക്കും.
ജലാലുദ്ദീന്‍ മൗലല്‍ ബുഖാരി തങ്ങളുടെ പിന്‍തലമുറയില്‍ സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി തങ്ങളുടെ പിന്‍ഗാമി ഉമറുല്‍ ഖാഹിരി തങ്ങളുടെ ഖലീഫ അഹ്മദുല്‍ ഖാഹിരി എന്നവരുടെ ഖലീഫ സാഹിബുല്‍ അറൂസ് അല്‍ ഖുതുബ് മുഹമ്മദ് മാപ്പിള ലബ്ബ ആലിം തങ്ങളാണ് ജലാലിയ്യ: റാത്തീബ് ക്രോഡീകരിച്ചത്. തമിഴ്നാട്ടിലെ കീളക്കരയിലാണ് ആ മഹാന്‍ അന്ത്യവിശ്രമം കൊള്ളുന്നത. ആത്മീയ വിശുദ്ധി തേടിയെത്തുന്നവര്‍ക്ക് ആത്മീയ വിശുദ്ധിയും ഇഹപര വിജയങ്ങളുടെ നേട്ടവുമാണ് റാത്തീബ് ലക്ഷ്യമാക്കുന്നത്.
എന്നിങ്ങനെ മനുഷ്യര്‍ക്കുണ്ടാകുന്ന ഏഴ് അവസ്ഥകളുടെ പരിവര്‍ത്തനത്തിലൂടെ മനുഷ്യന്‍ പൂര്‍ണതയിലെത്താന്‍ ആവശ്യമായ ഓരോ ഘട്ടത്തിലുമുള്ള ദിക്റുകളെയാണ് റാത്തീബിലദ്ദേഹം ക്രോഡീകരിച്ചിരിക്കുന്നത്.
അബ്ദുല്ലാഹില്‍ ഹദ്ദാദ് തങ്ങള്‍ക്കുള്ള ഹദ്ദാദ് റാത്തീബ് കൊണ്ട് തുടക്കം കുറിച്ച ജലാലിയ്യ: റാത്തീബ്, ഖാദിരീ ത്വരീഖത്തിലെ വിര്‍ദുകളും ഖുര്‍ആന്‍ ആയത്തുകളും അവയുടെ ചൈതന്യമുള്‍കൊള്ളുന്ന ബൈത്തുകളുമടങ്ങിയതാണ്.
No comments:
Post a Comment