നിര്‍ബന്ധ നിസ്കാരത്തില്‍ നില്‍ക്കാന്‍ കഴിയുന്നവന്‍ നിന്നുതന്നെ നിസ്കരിക്കണമെന്നത് നിബന്ധനയാണ്. നിന്നു നിസ്കരിക്കാന്‍ കഴിയാത്തവന് ഇരുന്ന് നിസ്കാരം നിര്‍വഹിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നു. എന്നാല്‍ നില്‍ക്കാന്‍ കഴിയാതിരിക്കുക എന്നതിന്റെ താല്‍പര്യമെന്താണ്? ഇസ്‌ലാമിക കര്‍മശാസ്ത്രം ഇതെല്ലാം വിശദമായി അപഗ്രഥിക്കുന്നുണ്ട്.
കാലിന്റെ മുട്ട് വളയാതിരിക്കുക, കാലിന് ബാന്‍ഡേജ് ഇട്ടതിനാലോ മറ്റോ വളക്കാന്‍ കഴിയാതിരിക്കുക തുടങ്ങിയ പ്രകടമായ ഒരു കാരണവുമില്ലാതെ ചെറിയൊരു ഊരവേദനയോ മറ്റോ മൂലം പലരും കസേരയില്‍ നിസ്കരിക്കുന്നത് പള്ളികളിലെ വ്യാപക കാഴ്ചയാണ്. റുകൂഉം സുജൂദും കൃത്യമായി നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ പോലും തക്ബീറതുല്‍ ഇഹ്റാമില്‍ നില്‍ക്കാന്‍ കഴിയുമെങ്കില്‍ നിന്ന് തന്നെ നിര്‍വഹിക്കണമെന്നാണ് നിയമം. ഇത് പലരും പാലിക്കാറില്ല.
കൃത്യമായ ഒരു കാരണവുമില്ലാതെ കസേര വലിച്ചിട്ടാണ് പലരുടെയും നിസ്കാരം. കൂടുതല്‍ സമയം നില്‍ക്കാന്‍ പ്രയാസമുള്ളവരുംനിര്‍ത്തത്തിലെ ഫര്‍ളുകള്‍ ചെയ്യേണ്ടത് നിന്നുകൊണ്ടാവണമെന്നതും പലരും പരിഗണിച്ച് കാണുന്നില്ല.
No comments:
Post a Comment