അബുദ്ദര്‍ദാഅ്(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ജ്ഞാനത്തിന്റെ ഒന്നത്യം മറ്റൊരു രീതിയില്‍ പ്രകാശിപ്പിച്ചിട്ടുണ്ട്. നബി(സ്വ) പറയുന്നു: ജ്ഞാനത്തെ തേടുന്ന വഴിയിലേക്ക് ഒരാള്‍ പ്രവേശിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ള ഒരു വഴി അല്ലാഹു അദ്ദേഹത്തിന് എളുപ്പമാക്കിക്കൊടുക്കും. തീര്‍ച്ചയായും മലക്കുകള്‍ അവരുടെ ചിറകുകള്‍ ജ്ഞാനാനേ്വഷിക്ക് താഴ്ത്തികൊടുക്കും. അദ്ദേഹം ചെയ്യുന്നത് ഇഷ്ടപ്പെടുന്നതുകൊണ്ടാണിത്. ജ്ഞാനിക്ക് ആകാശ ഭൂവനങ്ങളിലുള്ളതൊക്കെയും പൊറുക്കലിനെത്തേടും. വെള്ളത്തിലെ മത്സ്യംവരെ. ആബിദായ ഒരാളേക്കാള്‍ ജ്ഞാനിയായവന്, ഇതര നക്ഷത്രങ്ങളേക്കാള്‍ ചന്ദ്രനുള്ള ശ്രേഷ്ഠതയാണുള്ളത്. കാരണം ജ്ഞാനികള്‍ അമ്പിയാക്കളുടെ അനന്തരാവകാശികളാകുന്നു. അമ്പിയാക്കള്‍ അനന്തരമെടുക്കുന്നത് ദീനാറോ ദിര്‍ഹമോ അല്ല. തീര്‍ച്ചയായും അവര്‍ അനന്തരമാക്കുന്നത് ജ്ഞാനമാകുന്നു. ആകയാല്‍ ജ്ഞാനം നേടിയവന്‍ മഹത്തായ വിഹിതം കരഗതമാക്കിയിരിക്കുന്നു (തിര്‍മുദി, അബൂദാവൂദ്).
ജ്ഞാനവുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂലമായ പ്രതികരണമാണ് പ്രപഞ്ചത്തില്‍നിന്നുണ്ടാകുന്നത്. മലക്കുകള്‍ ജ്ഞാനാനേ്വഷികള്‍ക്ക് ചിറകുവിരിച്ചുകൊടുക്കും. ആകാശഭൂവനങ്ങളിലുള്ളവസമുദ്രത്തിലെ മത്സ്യംവരെ ജ്ഞാനികള്‍ക്ക് വേണ്ടി ഇസ്തിഗ്ഫാര്‍ നടത്തും. എന്തുകൊണ്ടാണത്? അതിന്റെ കാരണമാണ് ജ്ഞാനികള്‍ പ്രവാചകന്‍മാരുടെ അനന്തരാവകാശികളാണ് എന്ന പ്രസ്താവം. അമ്പിയാക്കളാണ് യഥാര്‍ത്ഥ ജ്ഞാനത്തിന്റെ പ്രചാരകര്‍. അവര്‍ പ്രചരിപ്പിച്ച ജ്ഞാനം കൊണ്ടാണ് ഈ പ്രപഞ്ചത്തിന്റെ താളപ്പൊരുത്തം കാത്തുസൂക്ഷിക്കപ്പെടുന്നത്. നുബുവ്വത്തുള്ളവരോട് പ്രപഞ്ചം വിനയം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രവാചകന്‍(സ്വ)യോട് കല്ലുകളും മരങ്ങളും സലാംപറഞ്ഞിട്ടുണ്ട്. സംരക്ഷണം കൊടുത്തിട്ടുണ്ട്. ആ നുബുവ്വത്തിന്റെ ജ്ഞാനം അനന്തരമെടുത്ത് പ്രവാചകീയ ദൗത്യത്തിന്റെ പിന്തുടര്‍ച്ചയാണല്ലോ ജ്ഞാനികള്‍ ഏറ്റെടുത്തത്.
അതുകൊണ്ടാണ് പ്രാപഞ്ചിക വസ്തുക്കളും മലാഇകത്തുമെല്ലാം ജ്ഞാനികളെയും ജ്ഞാനാനേ്വഷികളെയും പിന്തുണക്കുന്നത്. പ്രവാചകീയദൗത്യത്തിന്റെ പിന്‍മുറക്കാരാകാനുള്ള മഹത്തായ സൗഭാഗ്യമാണ് ജ്ഞാനസന്പാദനത്തിലൂടെ കരഗതമാകുന്നത്. അതാകട്ടെ മുഴുവന്‍ പ്രപഞ്ചത്തിന്റെയും പിന്തുണകിട്ടുന്നതുമായിരിക്കും
No comments:
Post a Comment