الشفا بتعريف حقوق المصطفى - القاضي عياض [DOWNLOAD PDF]
ഖാളി ഇയാളിന്റെ (ഹി:496-544) വിശ്രുതമായ രചനയാണ് `അശ്ശിഫാഅ്'(അശ്ശിഫാ ബി തഅ്‌രീഫി ഹുഖൂഖില്‍ മുസ്‌തഫാ). ഭാഷകള്‍ക്കും ദേശങ്ങള്‍ക്കും തലമുറകള്‍ക്കും അതീതമായി പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങളും നബിജീവിത വിവരണഗ്രന്ഥങ്ങളും എണ്ണമറ്റതാണ്. എന്നാല്‍ റസൂല്‍ജീവിതത്തിന്റെ പൊരുളറിഞ്ഞുള്ള അകമെഴുത്തില്‍ `അശ്ശിഫാഅ്’ മറ്റു രചനകളില്‍നിന്നും തികച്ചും വ്യതിരിക്തമാണ്. വിഭിന്നമായ അവതരണരീതിയും ആവിഷ്‌കാരശൈലിയും കൊണ്ട് ഈ മഹദ്‌ഗ്രന്ഥം വായനാഹൃദയങ്ങളെ കുളിരണിയിപ്പിക്കുന്നുവെന്നതില്‍ പക്ഷാന്തരമില്ല. മാലികീ മദ്‌ഹബുകാരനായ `അബുല്‍ ഫള്‌ല്‍ ഇയാളുബ്‌നുമൂസാ’ കഴിവുറ്റ കവിയും പാണ്ഡിത്യവും വാക്‌ചാതുര്യവും സംലയിച്ച അനുഗ്രഹീത പ്രഭാഷകനും സര്‍വ്വോപരി എഴുത്ത്‌കലയിലെ വിജുഗീഷുവുമായിരുന്നു.
No comments:
Post a Comment