സാലിം(റ ) യുടെയും അബു ഹുദൈഫ (റ ചരിത്രം )
സത്യവിശ്വാസികള്‍ പരസ്പരം സ്‌നേഹത്തിലും കാരുണ്യത്തിലും ഏകോദര സഹോദരന്മാരായി ജീവിക്കേണ്ടവരാണ്. അല്ലാഹു പറയുന്നു: ”മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളോട് കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ പരസ്പരം കാരുണ്യം കാണിക്കുന്നവരുമാകുന്നു” (ഫത്ഹ് 29). സത്യവിശ്വാസികള്‍ ഭിന്നിക്കുമ്പോഴും അവര്‍ക്കിടയില്‍ സന്ധിയുണ്ടാക്കാനും യോജിപ്പിക്കാനുമാണ് അല്ലാഹുവിന്റെ കല്പന. ”സത്യവിശ്വാസികളില്‍ നിന്നുള്ള ഇരു വിഭാഗങ്ങള്‍ പരസ്പരം പോരടിക്കുന്ന പക്ഷം അവര്‍ക്കിടയില്‍ നിങ്ങള്‍ യോജിപ്പുണ്ടാക്കണം. എന്നിട്ടും രണ്ടില്‍ ഒരു വിഭാഗം മറുവിഭാഗത്തിനെതിരില്‍ അതിക്രമം കാണിച്ചാല്‍, അവരോട് അവര്‍ അല്ലാഹുവിന്റെ കല്പനയിലേക്ക് മടങ്ങി വരുന്നതുവരെ നിങ്ങള്‍ സമരം ചെയ്യണം” (ഹുജുറാത് 9) സന്ധിയുണ്ടാക്കിയതിനു ശേഷവും അതിക്രമത്തിലേക്ക് തിരിയുന്ന കക്ഷിയെ ഒറ്റപ്പെടുത്തുകയും അവരോട് സമരം നടത്തുകയും വേണമെന്നതാണ് മേല്‍ പറഞ്ഞതിന്റെ താല്പര്യം.
അല്ലാഹുവിന്റെ റസൂല്‍ പറയുന്നു? ”നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നതുവരെ മുഅ്മിനുകളായിരിക്കുന്നതല്ല.” (മുസ്‌ലിം) ”താന്‍ ഇഷ്ടപ്പെടുന്ന കാര്യം തന്റെ സഹോദരനു വേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളില്‍ ഒരാളും മുഅ്മിനായിരിക്കുന്നതല്ല” എന്ന പ്രവാചക വചനത്തിന്റെ പൊരുളും സത്യവിശ്വാസികള്‍ പരസ്പരം മാനസികമായി സ്‌നേഹം നിലനിര്‍ത്തണം എന്നാണ്. ഒരു വ്യക്തിക്ക് ഒരു കാറുണ്ടെങ്കില്‍ അതേ കാറ് തന്റെ സഹോദരനും വാങ്ങിക്കൊടുക്കണമെന്നല്ല. പിന്നെ എന്താണ് മേല്‍ നബി വചനത്തിന്റെ താല്പര്യം? തന്നെപ്പോലെ ഒരു കാര്‍ തന്റെ അയല്‍വാസിയായ മുഅ്മിനിനും ഉണ്ടാകണം എന്നവന്‍ ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും അതിനുവേണ്ടി സഹായിക്കാന്‍ സാധിക്കുന്ന പക്ഷം സഹായിക്കുകയും വേണം. നന്മ നിറഞ്ഞ ഏതു കാര്യത്തിലും ഇതായിരിക്കണം സത്യവിശ്വാസികളുടെ മനസ്ഥിതി. പക്ഷെ, ഇങ്ങനെ ചിന്തിക്കുന്ന എത്ര സത്യവിശ്വാസികളുണ്ട് സമൂഹത്തില്‍. മദീനാ നിവാസികളായ അന്‍സ്വാറുകള്‍ മക്കാ നിവാസികളായ മുഹാജിറുകളോട് കാണിച്ച ഇസ്‌ലാമിക സാഹോദര്യത്തിന്റെ മാതൃക ലോകത്ത് തുല്യതയില്ലാത്തതാണ്. രണ്ടു ഭാര്യമാരുള്ള വ്യക്തി തന്റെ സഹോദരനുവേണ്ടി അവനിഷ്ടപ്പെട്ടവളെ ത്വലാഖ് ചൊല്ലി തന്റെ സഹോദരന് വിവാഹം ചെയ്തുകൊടുക്കുക, വീടിന് മുകള്‍നില ഉള്ളവര്‍ തനിക്ക് ഇഷ്ടപ്പെട്ട ഭാഗം താമസത്തിനുവേണ്ടി തെരഞ്ഞെടുക്കാന്‍ പറയുക, രണ്ടു വീടുകളുള്ളവര്‍ ഒരു വീട് തന്റെ സഹോദരന് നല്കുക തുടങ്ങിയ കാര്യങ്ങള്‍ ഇസ്‌ലാമികമായ സ്‌നേഹത്തിനേ പ്രദാനം ചെയ്യാന്‍ കഴിയൂ എന്നതാണ് സത്യം.
No comments:
Post a Comment