ഫൈറൂസുദ്ദൈലമി (റ) - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Wednesday, September 26, 2018

ഫൈറൂസുദ്ദൈലമി (റ)


നബി ചരിത്രങ്ങളുടെ ചരിത്രം
യമനിലെ ആദ്യകാല സത്യവിശ്വാസികളിലെ സാത്വികനാണ് അബൂമുസ്ലിമുല്‍ ഖൗലാനി(റ). നബി(സ്വ)യുടെ കാലത്താണ് ജീവിച്ചതെങ്കിലും സഹവസിക്കാനാവാത്തതിനാല്‍ സ്വഹാബിയാവാനായില്ല. നിരവധി കറാമത്തുല്‍ അദ്ദേഹത്തില്‍ നിന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഹദീസ്, ചരിത്ര ഗ്രന്ഥങ്ങളില്‍ പ്രശസ്തരും സ്വീകാര്യരുമായ പണ്ഡിതരും ചരിത്രകാരന്മാരും അതു രേഖപ്പെടുത്തിയിട്ടുമുണ്ട്. അതില്‍ പ്രധാനമാണ് അസ്വദുല്‍ അന്‍സി എന്ന വ്യാജപ്രവാചകന്‍ അദ്ദേഹത്തെ തീയിലെറിഞ്ഞപ്പോള്‍ സംഭവിച്ചത്.
നബി(സ്വ) ഹജ്ജതുല്‍ വിദാഅ് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം രോഗബാധിതനായ സന്ദര്‍ഭത്തില്‍ യമനില്‍ നിന്നും പ്രവാചകത്വം വാദിച്ച് രംഗത്തുവന്നയാളാണ് അസ്വദുല്‍ അന്‍സി. മതനിയമങ്ങളില്‍ നല്‍കിയ ഇളവ് കാരണം കുടുംബങ്ങളടക്കം ധാരാളമാളുകള്‍ അയാളെ അംഗീകരിച്ചു. മഹാനായ അബൂമുസ്‌ലിം(റ) പക്ഷേ, അയാളെ അംഗീകരിക്കാന്‍ തയ്യാറായില്ല. നേരില്‍ വന്ന് വിശ്വസിക്കില്ലെന്ന് മനസ്സിലാക്കിയ അസ്വദ് അബൂമുസ്‌ലിം(റ)നെ വിളിച്ചുവരുത്തി. എന്നിട്ടദ്ദേഹത്തോടു ചോദിച്ചു: ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്ന് നീ അംഗീകരിക്കില്ലേ?
അബൂമുസ്‌ലിം(റ) പറഞ്ഞു: “ഞാനൊന്നും കേള്‍ക്കുന്നേയില്ല.’
“മുഹമ്മദ്(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നു നീ വിശ്വസിക്കുന്നുണ്ടോ?’
“അതേ’
തന്റെ പ്രവാചകത്വത്തെ കുറിച്ചുള്ള ചോദ്യത്തിന് തുടര്‍ന്നും ഞാനൊന്നും കേള്‍ക്കുന്നില്ലെന്ന മറുപടി ആവര്‍ത്തിച്ചപ്പോള്‍ കോപാന്ധനായ അസ്വദ് വലിയ തീക്കുണ്ഡം തയ്യാറാക്കാന്‍ നിര്‍ദേശിച്ചു. ശേഷം അബൂമുസ്‌ലിം(റ)നെ അതിലേക്കെറിഞ്ഞു. അദ്ഭുതം! അദ്ദേഹത്തിന് ഒരു പോറലുമേറ്റില്ല. നംറൂദിന്റെ അഗ്നിയില്‍ നിന്ന് ഇബ്റാഹിം(അ)ന് സംരക്ഷണം നല്‍കിയപോലെ അദ്ദേഹത്തെയും അല്ലാഹു കാത്തു. തീക്കുണ്ഡത്തില്‍ വെച്ച് അബൂമുസ്‌ലിം(റ) നിസ്കരിക്കുന്നതാണവര്‍ക്ക് കാണാന്‍ കഴിഞ്ഞത്. നെറ്റിയിലെ വിയര്‍പ്പ്കണങ്ങള്‍ തുടച്ചുകൊണ്ട് അബൂമുസ്‌ലിം(റ) തീയില്‍ നിന്നും പുറത്തുവന്നു.
ഇതാണ് അസ്വദുല്‍ അന്‍സിയുടെയും പരിവാരത്തിന്റെയും മുമ്പില്‍ അബൂമുസ്‌ലിം(റ)യില്‍ നിന്നുണ്ടായ കറാമത്ത്. സംഗതി ഇവ്വിധമായപ്പോള്‍ അബൂമുസ്‌ലിം(റ)നെ ഇനി യമനില്‍ കഴിയാനനുവദിച്ചാല്‍ തന്റെ പ്രവാചകത്വ വാദം ദീര്‍ഘനാള്‍ തുടരാനാവില്ലെന്ന് ഗ്രഹിച്ച അന്‍സി അനുയായികളോട് അദ്ദേഹത്തെ നാടുകടത്താന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് അദ്ദേഹം നബി(സ്വ)യെ കാണാനായി മദീന ലക്ഷ്യമാക്കി യാത്രയാവുകയാണ്. മദീനയിലെത്തിയപ്പോഴാണ് റസൂല്‍(സ്വ) ദിവസങ്ങള്‍ക്കു മുമ്പ് വഫാത്തായതും അബൂബക്കര്‍ സിദ്ദീഖ്(റ) ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമറിയുന്നത്.
മസ്ജിദുന്നബവിയില്‍ നിസ്കരിച്ചുകൊണ്ടിരുന്ന അബൂമുസ്‌ലിം(റ)നെ കണ്ട് ഉമര്‍(റ) അടുത്തുവന്നു സംസാരിച്ചു. യമനില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ താല്‍പര്യപൂര്‍വം ചോദിച്ചു: “കള്ളനായ അസ്വദ് തീയിലിട്ട നമ്മുടെ സഹോദരന്റെ സ്ഥിതിയെന്താണെന്നറിയുമോ നിങ്ങള്‍?
അപ്പോള്‍ അബൂമുസ്‌ലിം(റ) പറഞ്ഞു: “അത് അബ്ദുല്ലാഹിബ്നു ദുവൈസാണ്, അദ്ദേഹം രക്ഷപ്പെട്ടിരിക്കുന്നു.’
ഉമര്‍(റ) വീണ്ടും ചോദിച്ചു: “അല്ലാഹുവിനെ മുന്‍നിര്‍ത്തി ഞാന്‍ ചോദിക്കട്ടെ, അതു താങ്കളല്ലേ?
“അതേ’
ഉടനെ ഉമര്‍(റ) അദ്ദേഹത്തെ ആലിംഗനം ചെയ്തു സന്തോഷാശ്രു പൊഴിച്ചു. എന്നിട്ടദ്ദേഹത്തെയും കൂട്ടി ഖലീഫയുടെ അടുത്തേക്കു ചെന്നു. തന്റെയും ഖലീഫയുടെയും ഇടയിലദ്ദേഹത്തെയിരുത്തി ഉമര്‍(റ) പറഞ്ഞു: “ഇബ്റാഹിം(അ)നോട് ശത്രുക്കള്‍ ചെയ്തതുപോലെ പ്രവര്‍ത്തിച്ചു രക്ഷപ്പെട്ട ഒരാളെ, ഈ സമുദായത്തില്‍ കാണിക്കുന്നതിന് മുമ്പ് എന്നെ മരിപ്പിക്കാതിരുന്ന നാഥന് സര്‍വസ്തുതി.’
ഇബ്നു തൈമിയ്യ, ഇബ്നുകസീര്‍, ഹാഫിളുദ്ദഹബി, ഇമാം സുയൂഥി, ഇമാം നവവി, ഇബ്നു അസാകിര്‍, ഇമാം ബിഖാഈ, ആലൂസി, ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി, ഇബ്നു അബ്ദില്‍ ബര്‍റ്, ഇബ്നുഹജറില്‍ അസ്ഖലാനി, ഇബ്നുല്‍ അസീര്‍, സ്വലാഹുദ്ദീനിസ്വഫദീ, ഇബ്നു ഇമാദില്‍ ഹമ്പലി, മുഹിബുദ്ദീനിത്വബ്രി, ഇബ്നുല്‍ ജൗസി, അബൂ നുഐമുല്‍ ഇസ്ബഹാനി, അബ്ദുല്ലാഹില്‍ യാഫിഈ തുടങ്ങിയ നിരവധി ചരിത്രകാരന്മാരും ഇമാമുകളും ആധുനിക പണ്ഡിതരുമെല്ലാം ഈ കറാമത്ത് വിവരിച്ചിട്ടുണ്ട്.(sunnivoice.net)

No comments:

Post a Comment