ഇമാം നവവി(റ) പറയുന്നു: ഖബര്‍ സിയാറത്ത് സുന്നത്താണെന്നു പണ്ഢിതലോകത്തിന്റെ ഇജ്മാഉണ്ട് (ശറഹു മുസ്ലിം 1/314).
മരണസ്മരണ ഉണര്‍ത്തുകയും പാരത്രിക ജീവിതത്തെ ക്കുറിച്ചു അടിക്കടി ഓര്‍മ്മപ്പെടുത്തുകയുമാണ് ഖബ്റ് സിയാറത്തുകൊണ്ട് മുഖ്യമായും ഉദ്ദേശിക്കുന്നത്. അമ്പിയാക്കള്‍, ശുഹദാക്കള്‍, ഔലിയാക്കള്‍, സ്വാലിഹീങ്ങള്‍ തുടങ്ങിയവരുടെ ഖബ്റ് സിയാറത്തുകൊണ്ട് ബറകത്തെടുക്കല്‍ കൂടി ലക്ഷ്യമാക്കുന്നു. തനിക്കുവേണ്ടിയും പരേതാത്മാക്കള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കുക, മഹാന്മാരെ മുന്‍നിറുത്തി പ്രാര്‍ഥിക്കുക എന്നിവയും സിയാറത്തു കൊണ്ടുദ്ദേശിക്കുന്നുണ്ട്. ഖബ്റ് സിയാറത്ത് സുന്നത്താണെന്നു ഫിഖ്ഹി ന്റെ ഗ്രന്ഥങ്ങള്‍ മിക്കവയും ഏകോപിച്ച് അഭിപ്രായപ്പെടുന്നു(ശര്‍വാനി 3/200, മുഗ്നി 97).
ദീര്‍ഘകാലം ഒന്നിച്ചു കഴിഞ്ഞ സ്നേഹഭാജനങ്ങളാണ് ഇപ്പോള്‍ ഖബ്റില്‍ കിടക്കുന്നത്. നാം അനുഭവിക്കുന്ന സമ്പത്തും സൌകര്യങ്ങളും സ്ഥാനമാനങ്ങളും അവര്‍ മുഖേന നേടിയതാവാം. മരിച്ചുകഴിയുന്നതോടെ ഉറ്റവരുമായുള്ള നമ്മുടെ ബന്ധം മുറിയുന്നില്ല. മനുഷ്യന്‍ മരിക്കുന്നതോടെ എല്ലാം തീര്‍ന്നു എന്നു നാം വിശ്വസിക്കുന്നില്ല. മരിച്ചവര്‍ക്കുവേണ്ടിയുള്ള ദാനധര്‍മ്മങ്ങളും പ്രാര്‍ഥനകളും മറ്റു സത്കര്‍മ്മങ്ങളും ഫലപ്രദമാണെന്നും, അവര്‍ക്കുവേണ്ടി
ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന സത്കര്‍മ്മങ്ങളുടെ പ്രതിഫലം അവരുടെ ഖബ്റില്‍ ലഭിച്ചുകൊണ്ടിരിക്കുമെന്നും നിരവധി ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഖബ്റിന്നടുത്തുകൂടെ പോകുന്നവരെ ഖബറാളികള്‍ കാണുമെന്നും അവരുടെ സലാമിന്നു പ്രത്യുത്തരം ചെയ്യുമെ ന്നും ഹദീസിലുണ്ട്. പിന്‍ഗാമികള്‍ തന്നെ അവഗണിക്കുന്നത് കാണുമ്പോള്‍ പരേതാത്മാക്കള്‍ വിലപിക്കും.(sunniknowledge.blogspot.com)
ഖബർ സിയാറത്തും പ്രാർത്ഥനയും PDF
No comments:
Post a Comment