മുത്ത് നബി ഈ ലോകത്തോട് വിട പറഞ്ഞ് അല്ലാഹുവിലേക്ക് ചേർന്ന നിമിഷം മുതൽ മഹാനായ ബിലാൽ തങ്ങൾക്കു മുത്ത് നബി ഇല്ലാത്ത മദീനയിൽ നില്ക്കാൻ കഴിയുന്നില്ല ... ..മദീനയിലെ ഓരോ ഓരോന്നും മുത്ത് നബിയുമായുള്ള ബന്ധത്തെ അനുസ്മരിപ്പിച്ചു കൊണ്ടിരിക്കുന്നു ...അങ്ങനെ അദ്ദേഹം ദമസ്കസി നടുത്തുള്ള ഒരു സിറി യൻ പട്ടണത്തിലേക്ക് യാത്ര പോയി ..അവിടെ വിവാഹം കഴിക്കുകയും ചെയ്തു .ഒരു ദിവസം രാത്രി ഉറക്കത്തിൽ നിന്നും ഉണർന്നു കരയുന്നു ..ഭാര്യ ചോദിച്ചു എന്തേ കരയുന്നത്? ഞാൻ മുത്തുനബിയെ സ്വപ്നത്തിൽ കണ്ടു ... മുത്ത് നബിയെ സ്വപ്നത്തിൽ കണ്ടു എന്ന് കേട്ടപോൾ നിങ്ങളുടെ ഹൃദയവും പിടയുന്നുണ്ടോ ആ മുത്തിനെ ഒന്ന് കാണാൻ ...
അതെ മുത്ത് നബി പറയുന്ന ഹദീസ് ബുഖാരിയിൽ കാണാം "ആരെങ്കിലും എന്നെ ഉറക്കിൽ കണ്ടാൽ,അവൻ കണ്ടിരിക്കുന്നത് എന്നെ തന്നെയാണ്,തീർച്ചയായും പിശാച് എന്റെ രൂപം പ്രാപികില്ല". ഇത് പറഞ്ഞത് മുത്ത് നബിയാണ് അവിടുന്ന് കളവും വ്യഥാ വർത്തമാനവും ചെയ്തിട്ടില്ല...മുത്ത് നബി സ്വപ്നത്തിൽ വന്നു ചോദിച്ചു "ഓ,ബിലാൽ എന്തേ എന്നോട് പിണക്കമാണോ? എന്നെ സന്ദർശിക്കുന്നില്ലേ?..ഉടനെ തന്നെ മുത്തിനെ സന്ദർശിക്കാൻ അവിടുന്ന് യാത്ര തുടങ്ങി ...
മദീനയിൽ ഒന്നാം ഖലീഫ സിദീഖ് തങ്ങളെ കണ്ടു " ഓ ബിലാൽ മുത്ത് നബിയുടെ കാലത്ത് കൊടുത്ത പോലെയുള്ള ബാങ്ക് ഇപ്പോൾ കൊടുത്തു കൂടെ?""സിധീഖ് തങ്ങളെ എനിക്ക് അതിനു സാധിക്കില്ല ,മുത്ത് നബിയുടെ വഫാതിനു ശേഷം ഈ മദീനയിൽ ബാങ്ക് കൊടുക്കാൻ "....മുത്ത് നബി ഉള്ള കാലത്ത് നിസ്കാരത്തിനു സമയമായാൽ ഞാൻ അവിടുത്തെ ഹുജ്ര ശെരീഫിൽ പോയി പറയുമായിരുന്നു ,നിസ്കാരത്തിനു സമയമായി ഹബീബെ ...ഇപ്പോൾ അതെങ്ങനെ പറയും?....."!!!!!സ്വർഗത്തിൽ യുവാക്കളുടെ നേതാക്കളായ, മുത്തുനബിയുടെ പേരകുട്ടിക ളായ ഹസൻ തങ്ങളെയും ഹുസൈൻ തങ്ങളെയും കെട്ടി പിടിച്ചു ഉമ്മ വച്ചപ്പോൾ അവരുടെ വല്യാപ്പ യായ മുത്ത് നബിയുടെ സുഗന്ധം അനുഭവപെട്ടു ..ആ ഓർമ ബിലാൽ തങ്ങളെ വീണ്ടും കരയിപ്പിച്ചു ...അവർ ആവശ്യപെട്ടു ബിലാലിനോട് ബാങ്ക് കൊടുക്കാൻ ...ആ തേടലിനെ നിരസ്സിക്കാൻ ബിലാലിനും സാധിച്ചില്ല ...
അങ്ങനെ മുത്തുനബിയുടെ കാലത്ത് എവിടെ നിന്നാണോ ബാങ്ക് കൊടുക്കാ രു ള്ളത് അവിടെ കയറി ബാങ്കു വിളിച്ചു "അള്ളാഹു അക്ബർ അള്ളാഹു അക്ബർ " മദീന വിറകൊണ്ട് പോയി ..."അള്ളാഹു അക്ബർ അള്ളാഹു അക്ബർ " വീട്ടിനുള്ളിലെ ജ ന ങ്ങൾ പൊട്ടി കരയാൻ തുടങ്ങി ...."മുത്ത് നബി നമ്മളിലേക്ക് തിരിച്ചു വന്നോ ????!!!! ഈ ശബ്ദം മുത്ത് നബിയുടെ കാലത്തെ ഓർമിപ്പിക്കുന്നു..."അശ്ഹദു അൻ ലാഇലാഹ ഇല്ലള്ളാ" പുരുഷന്മാർ വീടുകളിൽ നിന്നും അങ്ങാടികളിൽ നിന്നും ഇറങ്ങി പള്ളിയിലേക്ക് ഓടി..."അശ്ഹദു അൻ ലാഇലാഹ ഇല്ലള്ളാ" വീടുകളിലുണ്ടായ സ്ത്രീകൾ പരിഭ്രാന്തരായി ഇറങ്ങി വന്നു ...മുത്ത് നബി വീണ്ടും വന്നോ? ..മുത്ത് നബി വീണ്ടും വന്നോ?...""അശ്ഹദു അന്ന മുഹമ്മദു റസൂലല്ലാഹ് ""....അവിടെ ബിലാൽ തങ്ങളെ ശബ്ദമിടറി,ബാങ്ക് പൂർത്തിയാക്കാൻ സാധിച്ചില്ല ...മുത്ത് നബിയുടെ ആ നാമം ബിലാൽ തങ്ങളിൽ വല്ലാതെ ആഘാതം സൃഷ്ടിച്ചു ...അദ്ദേഹം നിലത്തേക്ക് വീണു ....ബുഖാരിയിൽ കാണാം "മദീന പൊട്ടി കരയുകയായിരുന്നു, മുത്ത് നബിയുടെ മരണത്തിനു ശേഷം മദീന വീണ്ടും അത് പോലെ കരഞ്ഞത് ബിലാൽ അശ്ഹദു അന്ന മുഹമ്മദു റസൂലല്ലാഹ് പറഞ്ഞ അന്നായിരുന്നു"...(madeenathe.blogspot.com)
No comments:
Post a Comment