ഖുര്‍ആന്‍ വ്യാഖ്യാനവും (തഫ്‌സീര്‍) ഖുര്‍ആന്‍ വിജ്ഞാനവും (ഉലൂമുല്‍ ഖുര്‍ആന്‍) വിജ്ഞാനത്തിന്റെ കരകാണാകടലിലെ അമൂല്യശാഖകളത്രെ. ഖുര്‍ആന്‍ വ്യാഖ്യാനത്തിന് കണിശമായ പല ഉപാധികളും ഒത്തുകൂടേണ്ടതുണ്ട്. വൈജ്ഞാനിക പാരാവാരത്തിലെ വിവിധ ശാഖകളില്‍ വ്യുല്‍പത്തി നേടിയവര്‍ക്കേ അതിനര്‍ഹതയുള്ളൂ.
ഖുര്‍ആന്‍ വ്യാഖ്യാനത്തിനു ഏറ്റവും നല്ല മാര്‍ഗം ഖുര്‍ആന്‍കൊണ്ടുതന്നെ അതു നിര്‍വഹിക്കലാകുന്നു. കാരണം, ഒരിടത്ത് സംഗ്രഹിച്ചു പറഞ്ഞത് മറ്റൊരിടത്ത് ഖുര്‍ആന്‍ തന്നെ വിസ്തരിച്ചിട്ടുണ്ടാകും. അതുകഴിഞ്ഞാല്‍, ഹദീസുകൊണ്ട് ഖുര്‍ആന്‍ വ്യാഖ്യാനിക്കലാണ് ഉത്തമം. കാരണം, ഹദീസ് ഖുര്‍ആന്റെ വ്യാഖ്യാനമാണ്.
No comments:
Post a Comment