ലോകത്തിനു മുമ്പില്‍ ഇസ്‌ലാം തെളിഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. ഇസ്‌ലാം ഒരു സംസ്‌കാരത്തിന്റെ പേരാണ്, ജാതിയുടെ പേരല്ല. മുഹമ്മദ് നബി(സ ) സ്ഥാപിച്ച മതത്തിന്റെ പേരുമല്ല ഇസ്‌ലാം. മുസ്‌ലിംകള്‍ മുഹമ്മദീയരല്ല. ഇത് ഏതെങ്കിലും ഭൂഖണ്ഡത്തില്‍ രൂപം കൊണ്ടതോ, രൂപാന്തരം പ്രാപിച്ച മതമോ അല്ല. അല്ലെങ്കില്‍ ഒരു രാജ്യത്ത് മാത്രം പ്രചാരത്തിലുള്ളതോ അല്ല. ഇതിന്റെ സ്ഥാപകന്‍ അല്ലാഹുവാണ്. അല്ലാഹുവാണ് എല്ലാവരുടെയും ദൈവം. ഈ ദൈവം അനുഗ്രഹിച്ചുതന്ന മതത്തിന്റെ പേരാണ് ഇസ്‌ലാം- അതിന്റെ അനുയായികള്‍ക്ക് പറയുന്ന പേരാണ് മുസ്‌ലിംകള്‍.
ഇവിടെ പിറന്നുവീഴുന്ന ഓരോ കുഞ്ഞും ശുദ്ധമായ ഇസ്‌ലാമിന്റെ പ്രകൃതിയിലാണ് ജനിക്കുന്നതെന്നും അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനോ, ക്രൈസ്തവനോ, ബഹുദൈവ വിശ്വാസിയോ ആക്കുന്നതെന്നുമാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ഈ മതത്തിന്റെ പ്രചാരകരാണ് പ്രവാചകന്മാര്‍. അവരെല്ലാം ഒന്നടങ്കം പ്രബോധനം ചെയ്ത മതം ഇസ്‌ലാമാണ്. അവരൊക്കെയും ക്ഷണിച്ചത് ഏക ദൈവ വിശ്വാസത്തിേലക്കാണ്. ആദം(അ ) മുതല്‍ മുഹമ്മദ് നബി (സ )വരെയുള്ള പ്രവാചകന്മാര്‍ പ്രബോധനം ചെയ്തതും ആളുകളെ ക്ഷണിച്ചതും ഇസ്‌ലാമിലേക്കാണ്. അല്ലാഹുവിന്റെ അരികെ മതമായിട്ട് ഇസ്‌ലാം മാത്രമേയുള്ളൂ.
No comments:
Post a Comment