മത പഠനത്തോടോപ്പം ഭാഷാ പഠനത്തിലും പ്രത്യേക ശ്രദ്ധചെലുത്തിയ മഹാന്‍ഒട്ടനവധി ഭാഷകള്‍ ഗ്രഹ്യമായിരുന്നു. ക്ലാസില്‍ വൈദേശിക ഭാഷയായ പാര്‍സിയും സുരിയാനിയും സ്വയത്തമാക്കാന്‍ മഹാനവര്‍കള്‍ക്കായി. കുടാതെ അറബിയും ഇംഗ്ലീഷും ഉറുദുവും മലയാളവും സംസ്‌കൃതവും തുടങ്ങി എണ്ണമറ്റ ഭാഷകളില്‍ നല്ല പരിജ്ഞാനവുമുണ്ടായിരുന്നു.
പണ്ഡിതന്മാര്‍ പഴഞ്ചന്മാരായും ലോകം തിരിച്ചറിയാത്തവരായും ചിത്രീകരിക്കുന്ന ഘട്ടത്തിലാണ് ഈ ഭാഷകളെല്ലാം മഹാന്‍ അനായാസം കൈകാര്യം ചെയ്തിരുന്നതെന്ന് മനസ്സിലാക്കുമ്പോഴാണ് മഹാന്റെപാണ്ഡിത്യഗഹനത നമുക്ക് ഗ്രഹിക്കാനാവുന്നത്. പണ്ഡിതന്മാരെ ഭാഷാപഠന വിരുദ്ധരായി ചിത്രീകരിക്കുന്നവര്‍ക്ക് ശക്തമായ മറുപടിയായിരുന്നു ശംസുല്‍ ഉലമ.
ഭാഷാ പഠനത്തില്‍ മാത്രമല്ല എഴുത്തിലും പ്രസംഗത്തിലും മഹാന്‍ എന്നും ഒരു പടിമുമ്പിലായിരുന്നു. എഴുത്തിലും പ്രസംഗത്തിലും സ്വന്തമായൊരു ശൈലിരൂപപ്പെടുത്തിയെടുക്കാന്‍ മഹാനായി. ആകര്‍ഷകവും ഗഹനവുമായ ആപ്രഭാഷണങ്ങള്‍ സ്മസ്തയുടെയും ഇസ് ലാമിന്റെയും ശത്രുക്കളുടെയും മര്‍മത്തില്‍ കുത്തിനോവിക്കുന്ന അസ്ത്രമായിരുന്നുവെന്നതാണ് നേര്. പ്രസംഗകലയിലെ സാമ്രാട്ടായിവാണിരുന്ന പതി അബ്ദുല്‍ ഖാദര്‍ മുസ് ലിയാരരോടൊപ്പം ജൈത്രയാത്ര നടത്തുകയും ബിദ്അത്തിനെതിരെ കേരളത്തില്‍ ഒന്നടങ്കം ആഞ്ഞടിക്കാനും മഹാന് സാധിച്ചു.
അഭിനവ വാദവുമായി ഖാദിയാനികള്‍ കേരളത്തില്‍ വിത്തിറക്കാന്‍ കഠിനപരിശ്രമം നടത്തിയപ്പോള്‍ ശക്തമായി പ്രതിരോധിക്കുന്നതില്‍ മുന്നണിപ്പോരാളിയായി വര്‍ത്തിച്ചത് ശംസുല്‍ ഉലമയായിരുന്നുവെന്നതാണ് ശരി. ഫറോക്കില്‍ ഖാദിയാനികള്‍ക്കെതിരെ നടത്തിയ ചരിത്രപ്രസിദ്ധ പ്രസംഗം ഇതിന് തെളിവ് നല്‍കുന്നുണ്ട്.കുറ്റിച്ചിറയില്‍ ഇസ്‌ലാമിനെ പരിഹസിച്ച് എട്ട് ദിവസം നീണ്ടുനിന്ന ഖാദിയാനികളുടെ പ്രസംഗത്തിന് 9-ാം ദിവസം ശംസുല്‍ ഉലമയുടെ മറുപടി പ്രസംഗം, അത്‌വരെ അവര്‍ കെട്ടിപ്പടുത്ത മുഴുവന്‍ ആശയങ്ങളെയും തകര്‍ത്തെറിയാന്‍ മാത്രം പര്യാപ്തമായിരുന്നു. ഖാദിയാനികള്‍ അമുസ്‌ലിങ്ങളാണ് ലോകത്ത് ആദ്യമായി പ്രഖ്യപിക്കാന്‍ സമസ്തക്ക് ഊര്‍ജ്ജം നല്‍കിയത് ശംസുല്‍ ഉലമയാരുന്നു.(.darshanamlive.net)
No comments:
Post a Comment