പ്രമുഖ ചരിത്രകാരനും ഗവേഷകനും ഇസ് ലാംഓണ്വെബ് എഡിററര് ഇന് ചാര്ജ്ജുമായ ഡോ. മോയിന് ഹുദവി മലയമ്മ രചിച്ച മലബാര് സമരത്തെ പുനര്വായിക്കുന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. 1921 ലെ മലബാര് കലാപത്തെ കുറിച്ചും
സ്വാതന്ത്ര്യസമര സേനാനിയും പണ്ഡിതനുമായിരുന്ന പാലക്കാംതൊടിക അബൂബക്കര് മുസ്ലിയാരുടെ ജീവചരിത്രവും വിശദീകരിക്കുന്ന ഗ്രന്ഥം എം.പി അബ്ദുസമദ് സമദാനി പ്രകാശനം ചെയ്തു.
ചരിത്രം വക്രീകരിക്കപ്പെടുന്ന കാലത്ത് യഥാര്ഥ ചരിത്രത്തെ പുറത്തുകൊണ്ടുവരാനുള്ള ഇത്തരം ശ്രമങ്ങളാണ് ഫാസിസത്തിനെതിരേയുള്ള ഏറ്റവും വലിയ ചെറുത്തനില്പ്പെന്ന് സമദാനി അഭിപ്രായപ്പെട്ടു.
ചരിത്രകാരന് ഹുസൈന് രണ്ടത്താണി ആദ്യ കോപ്പി ഏറ്റുവാങ്ങി. ബ്രിട്ടീഷ് ചരിത്രകാരന്മാര് തമസ്കരിക്കാന് ശ്രമിച്ച പോരാട്ട വീര്യമായിരുന്നു പാലക്കാംതൊടിക അബൂബക്കര് മുസ്ലിയാരെന്ന് ഡോ. ഹുസൈന് രണ്ടത്താണി പറഞ്ഞു. സ്വാഗതസംഘം ജനറല് കണ്വീനര് മുസ്തഫ മുണ്ടുപാറ അധ്യക്ഷനായി. ഡോ. മോയിന് ഹുദവി മലയമ്മ ഗ്രന്ഥം പരിചയപ്പെടുത്തി.
ഒ.പി അബ്ദുസലാം മൗലവി, നാസര് ഫൈസി കൂടത്തായി, അബൂബക്കര് ഫൈസി മലയമ്മ, ടി.ടി റസാഖ്, അബു മൗലവി അമ്പലക്കണ്ടി, കെ.എന്.എസ് മൗലവി, കുഞ്ഞാലന്കുട്ടി ഫൈസി, എ.പി മുരളീധരന് മാസ്റ്റര്, ടി. മൊയ്തീന്കോയ, കെ.സി മുഹമ്മദ് ഫൈസി, ഇ.കെ ഹുസൈന് ഹാജി, ആര്.കെ അബ്ദുല്ല ഹാജി, പി.പി മൊയ്തീന്കുട്ടി മാസ്റ്റര്, പി. നാസര്, നിസാര് പുത്തൂര് സംസാരിച്ചു. സ്വാഗതസംഘം വര്ക്കിങ് ചെയര്മാന് നവാസ് ഓമശ്ശേരി സ്വാഗതവും ട്രഷറര് യു.കെ അബു നന്ദിയും പറഞ്ഞു.
No comments:
Post a Comment