ഇസ്ലാമിക വൈജ്ഞാനിക വിപ്ലവത്തിനു സാക്ഷ്യം വഹിച്ച അനവധി രചനകള്‍ ചരിത്രത്തിലും വര്‍ത്തമാനത്തിലും ഇടം പിടിച്ചിട്ടുണ്ട്. അവയില്‍ അനുപമവും അനുഗ്രഹീതവുമായ രചനകളില്‍ അദ്വിതീയമായി ജ്വലിച്ചു നില്‍ക്കുന്ന ആത്മീക ഗ്രന്ഥമാണ് അഹ്മദ് ബ്നു മുഹമ്മദ് ബ്നു അത്വാഇല്ലാഹിസിക്കന്തരി(റ)യുടെ കിതാബുല്‍ ഹികം.
ഹി.658ല്‍ ഈജിപ്തിലെ ഇസ്കന്തരിയ്യിലാണ് കിതാബുല്‍ ഹികമിന്‍റെ കര്‍ത്താവ് ഇബ്നു അതാഇല്ലാഹ്(റ) ജനിക്കുന്നത്.
ആദ്ധ്യാത്മിക രചനകളിലെ അതുല്യവും അനിര്‍വചനീയവുമായ രചനകളിലൊന്നാണ് കിതാബുല്‍ ഹികം. ഗഹനമേറിയ ആത്മീക വിചാരങ്ങളാലും ആഴമേറിയ ആശയപ്രകാശനത്താലും ഹികം അത്യുന്നതിയില്‍ ഇടം പിടിച്ചിട്ടുണ്ട്. കൂടാതെ, അനുപമ ശൈലിയാലും സാരള്യമാര്‍ന്ന ഭാഷയാലും വിസ്മയകരമായ അവതരണത്താലും ഏറെ സവിശേഷമായ രചനകൂടിയാണ് കിതാബുല്‍ ഹികം. 261/264 സുഭാഷിതങ്ങളടങ്ങിയ പ്രസ്തുത രചനയിലുടനീളം അനിര്‍വചനീയവും ചിന്തോദ്ദീപകവുമായ സൂഫി ഉപദേശങ്ങളാണുളളത്. സ്വന്തത്തോട് ആത്മഗതം ചെയ്യുന്ന രചനാ ശൈലിയാണ് രചയിതാവ് ഉപയോഗിച്ചിട്ടുളളത്. വായനക്കാരുടെ അന്തരാളങ്ങളെ പിടിച്ചുലക്കുന്നതും മനസ്സകങ്ങളെ ഗദ്ഗതത്തിലാക്കുന്നതുമായ സുഭാഷിതങ്ങളോരോന്നും ഓരോ സാധാരണക്കാര്‍ക്കും ഉള്‍കൊളളാനുതകുന്ന സന്ദേശങ്ങളാണ്.
മനുഷ്യന്‍ തന്‍റെ സ്രഷ്ടാവിനോട് എങ്ങിനെയാണ് ബന്ധം പുലര്‍ത്തേണ്ടതെന്നും ദേഹവും ആത്മാവും സ്ഫുടം ചെയ്തെടുക്കേണ്ടതെങ്ങിനെയെന്നും ഗ്രന്ഥം വിശദമാക്കുന്നുണ്ട്. വിശുദ്ധ ഇസ്ലാമിന്‍റെ ശരീഅത്തനുസരിച്ച് പരിശുദ്ധ ഖുര്‍ആനിന്‍റെയും തിരുഹദീസിന്‍റെയും ആധ്യാപനങ്ങളില്‍ നിന്ന് അണുകിട വ്യതിചലിക്കാതെയുളള ആത്മീയ അദ്ധ്യാപനങ്ങളും ആദ്ധ്യാത്മിക മഹത്വവുമാണ് ഹികമില്‍ ഉള്‍ചേര്‍ത്തിട്ടുളളത്. കൂടാതെ അല്ലാഹുവിന്‍റെ വഴിയില്‍ സംപ്രീതനാവാനും അവനിലുളള പ്രതീക്ഷ അസ്തമിക്കാതിരുക്കാനും മഹാന്‍വ ഉത്ബോധിക്കുന്നുണ്ട്.
ജീവിക വിജയത്തിലേക്കുളള വഴികളന്യേഷിക്കുന്ന ഓരോരുത്തര്‍ക്കും കൃത്യവും വ്യക്തവുമായ മാര്‍ഗദര്‍ശിയും അലക്ഷ്യമായി ജീവിതം നയിക്കുന്നവര്‍ക്ക് ലക്ഷ്യസ്ഥാനത്തേക്കെത്തിക്കാനുളള ഉപാദിയുമാണ് ഹികം. നിരവധി സൂഫി ചിന്തകളിലൂടെ കടന്ന് പോകുന്ന ഹികം സൂഫിയെ നിര്‍വചിക്കുന്നത് സമൂഹ മദ്ധ്യേ സക്രിയമായി ഇടപെടലുകള്‍ നടത്തുന്നവനും സാമൂഹ്യജീവിയുമായിട്ടാണ്. ഇസ്ലാമിന്‍റെ ആത്മാവന്യേഷിയുമായുളള ഭാഷണം എന്ന രീതിയിലുളള രചന, അദ്ദേഹം തന്‍റെ അരുമ ശിഷ്യന്‍ തഖ് യുദ്ദീന്‍വ സുബ്ഖി(റ)യുമായി നടത്തിയ സംഭാഷണമാണെന്ന് പ്രമുഖര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ശേഷം പ്രസ്തുത ഗ്രന്ഥം അഹ്മദ് സറൂഖ്(റ) ന് കൈമാറുകയായിരുന്നു. കിതാബുല്‍ ഹികമിനെ കുറിച്ച് അനവധി ഗവേഷണ പഠനങ്ങള്‍ നടത്താനും നിരവധി വ്യാഖ്യാനങ്ങള്‍(ശറഹുകള്‍) രചിക്കാനും ഒട്ടേറെ പണ്ഡിത മഹത്തുക്കള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഹികമിന്‍റെ പ്രധാന ശറഹുക്ള്‍ ഇവയാണ്:
സവാത്വിഹുല്‍ ഹികം(ശൈഖ് ഖത്വീബുശര്‍ബീനി)
ഖുര്‍റത്തുല്‍ ഐന്‍ ഫീ ശറഹില്‍ ഹികം (അഹ്മദ് സറൂഖ്)
മുദകറാത്തു ഫീ മനാസിലി സിദ്ധീഖീന വറബ്ബാനിയ്യീന്‍(സഈദ് ഹവാ)
ഈഖാളുല്‍ ഹിമം ഫീ ശറഹില്‍ ഹികം( ശൈഖ് ഇബ്നു അജീബ)
ഗൈസുല്‍ മവാഹിബ് അല്‍ അലിയ്യ ഫീ ശറഹില്‍ ഹികം( ഇബ്നു ഇബാദുല്‍ നഫ്സി)
അല്‍ ഹികം അത്വാഇയ്യ ശറഹു വ തഹ്ലീല്‍(ഡോ. മുഹമ്മദ് സഈദ് റമളാന്‍ ബൂത്വി)
കൂടാതെ ഠവല യീീസ ീള അുവീൃശാെെ എന്ന ഇംഗ്ലീഷ് പരിഭാഷയും മലയാളിയുടെ കരങ്ങളാല്‍ ഭാഷാന്തരപ്പെടുത്തിയിട്ടുണ്ട്. (കെ. ഉനൈസ് വളാഞ്ചേരി)

ഇത് pdf ഇംഗ്ളീഷിൽ ആണല്ലോ. ഹികം മലയാളത്തിൽ ഉള്ള pdf ഉണ്ടോ
ReplyDelete