ആഗോള മുസ്ലിം രാഷ്ട്രങ്ങള്‍ക്കിടയിലുളള മതപരവും രാഷ്ട്രീയ പരവുമായ അനൈക്യം ലോകത്തെ മുസ്ലിം പ്രശ്നങ്ങളെ അതിസങ്കീര്‍ണ്ണമാക്കി തീര്‍ത്തി ട്ടുണ്ടെന്നത് ഒരു പരമാര്‍ത്ഥമാണ്. തങ്ങള്‍ക്ക് സ്വന്തമായ നിലപാടുകളും നിയമ, ഭരണ സംവിധാനങ്ങളുമായാണ് ഇന്ന് ഓരോ മുസ്ലിം രാഷ്ട്രങ്ങളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് പൊതുവായ നയരൂപീകരിണത്തിനും സഹകരണത്തിനും വേണ്ടിയുളള 57 രാഷ്ട്രങ്ങള്‍ ഉള്‍കൊളളുന്ന organization of the Islamic co- orporation (O.I.C) എന്ന കൂട്ടായ്മ ഉണ്ടെങ്കിലും പലരാഷ്ട്രളുടെയും താന്‍ പോരിമയും വിട്ടുവീഴ്ച ഇല്ലായ്മയും നിമിത്തം അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിക്കൊണ്ടിരിക്കുയാണ്. ഖത്തര്‍ പ്രതിസന്ധിപോലുളള സങ്കീര്‍ണ്ണമായ മറ്റൊരു പ്രതിസന്ധിയിലേക്കാണ് അത്തരം പ്രശ്നങ്ങള്‍ വഴിമാറിക്കൊണ്ടിരിക്കുന്നത്. ചുരുക്കത്തില്‍ മുസ്ലിം ലോകം ചരിത്രത്തിലിതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധികളുടെ ദശാസന്ധിയിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.
ഭൗതികത അതിപ്രസരം നേടിക്കൊണ്ടിരിക്കുന്ന ആധുനിക യുഗത്തിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന സുഖ സൗകര്യങ്ങളില്‍ മതിമറന്നുല്ലസിക്കുന്ന അഭിനവ മുസ്ലിംകളുടെ ഹൃത്തടത്തില്‍ നിന്നും ഈമാനികാവേശം ചോര്‍ന്നു പോയതാണ് ഇന്ന് മുസ്ലിം അനുഭവിക്കുന്ന പ്രശ്നങ്ങളുടെയൊക്കെ കാരണം. ഗതകാലങ്ങളില്‍ മുസ്ലിം ലോകം വല്ല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ അതിനെ ഈമാനിക ഉള്‍കരുത്തിന്‍റെ പിന്‍ബലത്തില്‍ മുന്‍ഗാമികള്‍ക്ക് ചെറുത്തു തോല്‍പ്പിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇന്നാ ഈമാനികാവേശം നഷ്ടപ്പെട്ട് അത്മ വസ്മൃതിയുടെ കരിമ്പിടത്തില്‍ കിടന്നുറങ്ങുന്ന മുസ്ലിംകള്‍ക്ക് അതിനു സാധിക്കുന്നില്ല. എല്ലാം സഹിച്ചു കുഞ്ഞാടുകളായി ജീവിക്കേണ്ട അഴസ്ഥയാണവര്‍ക്കിന്നുളളത് . പ്രപിതാക്കളുടെ ഈമാനികാവേശം തിരിച്ചു പിടിക്കേണ്ടത് അനിവാര്യമായി തീര്‍ന്നിരിക്കുകയാണ്.(ahlussunnaonline.com)
No comments:
Post a Comment