ഇന്ത്യയിലെ ഒന്നാമത്തെ സ്വാതന്ത്ര്യസമരം തുടങ്ങിയത് എ.ഡി 1857 ലാണ്. അതിനെത്രയോ മുമ്പ് തന്നെ മലബാറില്‍ വിദേശക്കോയ്മക്കെതിരേ രൂക്ഷമായ സമരം ആരംഭിച്ചിരുന്നു. 27,000 മുസ്‌ലിം യോദ്ധാക്കളാണ് 1857 ലെ സമരത്തില്‍ രക്തസാക്ഷിത്വം വരിച്ചതെന്നു ‘ഇന്ത്യയില്‍ നാല്‍പത്തിഒന്നു രാത്രി’ എന്ന മാര്‍ഷല്‍ ലോര്‍ഡിന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൗലവി അഹമ്മദ് ശഹീദും മൗലവി അമാനുല്ല ഫൈസാബാദിയുമാണ് ആ ധീര സമരത്തിനു നേതൃത്വം കൊടുത്തത്.
ഇംഗ്ലീഷുകാര്‍ക്കെതിരേ പഴശ്ശിരാജാവിനോടൊപ്പം അവസാനംവരെ അടരാടി പടക്കളത്തില്‍ മരിച്ചുവീണ എളംപുതുശ്ശേരി ഉണ്ണിമൂസയെ വിസ്മരിക്കാന്‍ സാധ്യമല്ല. അത്തന്‍കുരിക്കള്‍, ചെമ്പന്‍ പോക്കര്‍, ഉണ്ണിമൂസ, ചെമ്പ്രശ്ശേരി തങ്ങള്‍ തുടങ്ങിയ ധീര ദേശാഭിമാനികള്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിന്റെ പേടിസ്വപ്നമായിരുന്നു. അതുല്യധീരത പ്രകടിപ്പിച്ചിരുന്ന ഉണ്ണിമൂസ താമസിച്ച ഗ്രാമത്തെ ബ്രിട്ടീഷ് പട്ടാളം വളഞ്ഞു.
വീടും സ്വത്തും പിടിച്ചടക്കി അതൊന്നും ആ ധീര ദേശാഭിമാനിയെ ഭീരുവാക്കിയില്ല. അവസാനം എളംപുതുശ്ശേരിയുടെ ഗ്രാമത്തലവന്റെ പദവിയും മാസാന്തം 1,000 രൂപയും നല്‍കാമെന്നു ബ്രീട്ടീഷ് മേധാവികള്‍ അറിയിച്ചു. എ.ഡി 1800 ലാണ് ഈ സംഭവം. അന്നത്തെ 1,000 രൂപയുടെ മൂല്യം ഓര്‍ക്കേണ്ടതാണ്.
മാപ്പിളനാട്ടില്‍ ബ്രിട്ടീഷ് മേധാവികള്‍ക്കെതിരേ ഭീകര പ്രവര്‍ത്തനങ്ങള്‍ ഒതുക്കാനായിരുന്നു ഈ ആനുകൂല്യങ്ങള്‍. ഈ ആനുകൂല്യത്തിന്റെ അപ്പക്കഷ്ണമൊന്നും ഉണ്ണിമൂസയെ വെട്ടില്‍ വീഴ്ത്തിയില്ല. ‘ആ ഗ്രാമം എന്റേതാണ്. 1,000 രൂപയ്ക്ക് പണയം വയ്ക്കാനുള്ളതല്ല എന്റെ സ്വാതന്ത്ര്യദാഹം. എളം പുതുശ്ശേരി ഞാന്‍ ഭരിക്കും. ബ്രിട്ടീഷുകാര്‍ നാടു വിടണം’. ഉണ്ണിമൂസയുടെ മറക്കാത്ത ഈ പ്രഖ്യാപനം മാപ്പിളനാട്ടില്‍ ഗര്‍ജ്ജനമായി അലയടിച്ചു.
സമാധാനത്തോടെ ഭരിക്കണമെങ്കില്‍ ഉണ്ണിമൂസയെ തടവിലാക്കണമെന്ന് ബ്രിട്ടീഷുകാര്‍ മനസ്സിലാക്കി. മൂസയെ പിടിച്ചുകെട്ടുന്നവര്‍ക്ക് 3,000 രൂപ കൊടുക്കാമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു. വയനാടന്‍ വനാന്തരങ്ങളില്‍ ഗറില്ലാ മോഡല്‍ സമരത്തിനു പഴശ്ശി രാജാവിന്റെ സൈന്യത്തില്‍ ഉണ്ണിമൂസ നേതൃത്വം നല്‍കി. പട്ടാളം അദ്ദേഹത്തെ വെടിവച്ചുകൊന്നു.
ഉത്തരേന്ത്യയിലെ പണ്ഡിതന്മാര്‍ ഫത്‌വയിലൂടെ ബ്രിട്ടീഷ് വിരോധം വളര്‍ത്തി. ബ്രിട്ടീഷ് ഉല്‍പന്നങ്ങളും അവരുടെ ഭാഷയും ബഹിഷ്‌കരിക്കാന്‍ (തര്‍ക്കുല്‍ മുവാലത്ത്) ദയൂബന്ദിലെ പണ്ഡിതന്മാര്‍ ആഹ്വാനം ചെയ്തഴ. ശൈഖുല്‍ ഹിന്ദ് മഹ്മൂദ് ഹസനും ശൈഖുല്‍ ഇസ്‌ലാം ഹുസൈന്‍ മദനിയും ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദും സ്വാതന്ത്ര്യ പ്രേമികളായ പണ്ഡിതന്മാര്‍ക്ക് നേതൃത്വം കൊടുത്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നേതാക്കളുടെ വിഹാര രംഗമായിരുന്നു ദയൂബന്ദ് ദാറുല്‍ ഉലൂം. പണ്ഡിറ്റ് ജവഹര്‍ലാലും ആനന്ദും അവിടെ ഒരുമിച്ചുകൂടി
ഹസ്‌റത്ത് മോഹാനിയുടെയും മൗലാനാ ഉബൈദുല്ല സിന്ദിയുടെയും ഡല്‍ഹി ജുമാ മസ്ജിദിലെ പ്രഭാഷണങ്ങള്‍ ഉന്നത ശീര്‍ഷരായ സ്വതന്ത്രേച്ചുകളെ മുസ്‌ലിം ഇന്ത്യയ്ക്ക് പ്രദാനം ചെയ്തു.
ഡോ. സൈഫുദ്ദീന്‍, ഡോ. അന്‍സാരി, ഡോ. അജ്മല്‍ ഖാന്‍, ഡോ. സയ്യിദ് മഹ്മൂദ്, മുല്ലാജാന്‍, തയ്യിബ്ജി, മൗലാനാ ഹിഫ്‌ളുറഹ്മാന്‍, മുഫ്തി അതീഖുറഹ്മാന്‍, മൗലാനാ അബുല്‍കലാം ആസാദ്, സക്കീര്‍ ഹുസൈന്‍, അലി സഹോദരന്മാര്‍ തുടങ്ങിയ സ്വാതന്ത്ര്യ പോരാളികളെ ഭാരതഭൂമിക്ക് സമര്‍പ്പിച്ചു.
.(suprabhaatham.com)
No comments:
Post a Comment