DOWNLOAD PDF
ഇന്ത്യയിലെ ഇതര പ്രദേശങ്ങളേക്കാള്‍ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന് ഏറ്റവും ആദ്യം ആരവംകുറിച്ച സുപ്രധാന പങ്കാളിത്തം അവകാശപ്പെടാവുന്ന ദേശമാകും പൊന്നാനി. കേരളത്തില്‍ ദേശത്തിനു വേണ്ടിയുള്ള പല പടയോട്ടങ്ങളുടെയും ചരിത്രം ഇന്നും ഗവേഷണ വിധേയമാണ്. ഇതില്‍നിന്നു വിഭിന്നമായി ആധികാരിക രേഖകളുടെ പിന്‍ബലമുള്ള മഹത്തായ പൈതൃകം അവകാശപ്പെടാവുന്നതാണ് പൊന്നാനി പോരാട്ടങ്ങള്‍. ചരിത്രത്തിന്റെ നാള്‍വഴിലൂടെ സഞ്ചരിച്ചാല്‍ മലബാറിലെ പല പോരാട്ടങ്ങള്‍ക്കും അനുപമനേതൃത്വം ഈ നാട് വഹിച്ചത് നമുക്കു കാണാന്‍ കഴിയും.
പറങ്കികള്‍ക്കെതിരെ സാമൂതിരി മരക്കാര്‍ മഖ്ദൂം സംയുക്ത സേന രൂപീകരണം, ബ്രിട്ടീഷ് അധിനിവേശത്തെ ചെറുത്തു തോല്‍പ്പിക്കുന്നതിന് വഭിവസമാഹരണശേഷി സംഭരിക്കാന്‍ നവാബ് ഹൈദറലിയുടെയും ടിപ്പു സുല്‍ത്താന്റെയും പടയോട്ടങ്ങള്‍, ഗാന്ധിയന്‍ യുഗത്തിനു ഒരു നൂറ്റാണ്ട് മുമ്പ് വെളിയംകോട് ഉമര്‍ഖാസിയുടെ നികുതിനിഷേധ ഗര്‍ജനം, മതമൈത്രിയുടെ നേര്‍ക്കാഴ്ച, കേളപ്പജിയും ഇമ്പിച്ചിക്കോയ തങ്ങളും സംഗമിക്കുന്നു. മലബാര്‍ കലാപ സമാധാനസന്ധി സംഭാഷണം, സ്വാത്ര്രന്ത്യ സമരത്തിന്റെ ത്യാഗോജ്വല മുന്നേറ്റങ്ങള്‍ തുടങ്ങിയ പല ചരിത്രസത്യങ്ങള്‍ക്കും ഈ നാട് സാക്ഷിയായിട്ടുണ്ട്.
ഇന്ത്യാ ചരിത്രത്തില്‍ നിര്‍ണായക നാഴികക്കല്ലുകളില്‍ ഒന്നായ ഔദ്യോഗികമായി ഒന്നാം സ്വാതന്ത്ര്യസമരമെന്നും തോറ്റു നേടിയ സമരമെന്നും വിശേഷിപ്പിക്കപ്പെട്ട 1857-ലെ രക്തരൂക്ഷിത വിപ്ലവത്തിന് മൂന്നര നൂറ്റാണ്ടു മുമ്പേ ഉല്‍ബോധനം നടത്തിയും മഹാകാവ്യങ്ങള്‍ രചിച്ചും ഗ്രാമഗ്രാമാന്തരങ്ങളിലും നഗരനഗരാന്തരങ്ങളിലും സഞ്ചരിച്ചും ദേശസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന മഹനീയ സന്ദേശത്തിലൂടെ ഒരു ജനതയെ വൈദേശികവിരുദ്ധ പോരാട്ടത്തിന്റെ മുന്നണിപ്പോരാളികളുടെ സുശക്ത റെജിമെന്ററാക്കി നെഞ്ചുറപ്പോടെ അടര്‍ക്കളത്തില്‍ അടരാടിയ പൊന്നാനി പോലുള്ള ദേശങ്ങള്‍ അപൂര്‍വ്വം. ഒന്നാം സ്വാതന്ത്ര്യ സമരം പരാജയം ഏറ്റുവാങ്ങിയതായിരുന്നുവെങ്കില്‍ ഈ പോരാട്ടങ്ങള്‍ അധികവും വിജയം കൊയ്തതായിരുന്നു.
No comments:
Post a Comment