സ്വാതന്ത്ര്യ സമര പോരാട്ടവും മുസ്ലിം സ്ത്രീ സാനിധ്യവും - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Tuesday, August 14, 2018

സ്വാതന്ത്ര്യ സമര പോരാട്ടവും മുസ്ലിം സ്ത്രീ സാനിധ്യവും

DOWNLOAD PDF
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ സ്ത്രീകളുടെ സംഭാവനകള്‍ ഒഴിച്ചുകൂടാനാവാത്തതാണ്. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ തുടക്കത്തോടെ ഝാന്‍സിയിലെ റാണി ലക്ഷ്മിഭായി അടക്കമുള്ള സ്ത്രീ മുന്നേറ്റക്കാര്‍ തുടങ്ങിവെച്ച വിപ്ലവജ്വാല സ്വാതന്ത്ര്യം നേടുന്നതുവരെയും അണയാതിരുന്നു. ബ്രിട്ടീഷുകാരോട് ആത്മധൈര്യത്തോടെ പടവെട്ടിയ അവര്‍ക്ക് നിരവധി ത്യാഗങ്ങളും ചൂഷണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. 1905 മുതല്‍ 1917 വരെയുള്ള കാലഘട്ടം ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ തീവ്രദേശീയതയുടെ കാലഘട്ടം എന്നറിയപ്പെടുന്നു. 1905-ലെ ബംഗാള്‍ വിഭജന വിരുദ്ധ പ്രക്ഷോഭം ദേശീയ സമരത്തിനും തീവ്രദേശീയതയുടെ വളര്‍ച്ചയ്ക്കും കരുത്തു പകര്‍ന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ മിതവാദ രാഷ്ട്രീയത്തിന്റെ വിമര്‍ശകനായ ബാലഗംഗാധര തിലകന്‍ തീവ്രദേശീയതയുടെ അനിഷേധ്യനേതാവായിരുന്നു. അദ്ദേഹം അക്കാലത്തെ യുവാക്കളുടെയും ബഹുജനങ്ങളുടെയും പ്രിയപ്പെട്ട നേതാവായി. സമാന ചിന്താഗതിക്കാരായ ലാലാ ലജ്പത്‌റായ്, ബിപിന്‍ ചന്ദ്രപാല്‍ എന്നിവരും തിലകനും ചേര്‍ന്ന ത്രയം 'ലാല്‍, ബാല്‍, പാല്‍' എന്ന പേരില്‍ പ്രസിദ്ധമായി. പൊതുരംഗത്ത് തീരെ പ്രത്യക്ഷപ്പെടാത്ത സ്ത്രീസമൂഹം സ്വന്തം നിലയില്‍ സംഘടിക്കുകയും പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തത് ഇതേ കാലഘട്ടത്തിലാണ്. സ്ത്രീകള്‍ സ്വയം വിലയിരുത്തിയിരുന്നത് എങ്ങനെ എന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹം എങ്ങനെ വീക്ഷിച്ചിരുന്നുവെന്നും തീവ്രദേശീയവാദികളായ പല ധീരവനിതകളുടെയും പ്രവര്‍ത്തനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

No comments:

Post a Comment