ആലി മുസ്ലിയാരും വാരിയന്‍കുന്നത്തും - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Tuesday, August 14, 2018

ആലി മുസ്ലിയാരും വാരിയന്‍കുന്നത്തും

DOWNLOAD PDF  

“അവസാനമായി നിങ്ങള്‍ക്ക് വല്ല ആഗ്രഹവുമുണ്ടോ..?’

“”ഞങ്ങള്‍ മാപ്പിളമാര്‍ ജീവിതം മാത്രമല്ല, മരണവും അന്തസ്സോടെ വേണമെന്നാഗ്രഹിക്കുന്നവരാണ്. നിങ്ങള്‍ ഇംഗ്ലീഷുകാര്‍ ശിക്ഷിക്കുന്നവരുടെ കണ്ണും കാലും കെട്ടി പിന്നില്‍ നിന്നും വെടിവെച്ചു കൊല്ലുകയാണ് പതിവെന്ന് കേട്ടിട്ടുണ്ട്. അങ്ങനെ അപമാനകരമായ മരണം ഏറ്റുവാങ്ങാന്‍ എനിക്കാഗ്രഹമില്ല. കണ്ണുകെട്ടാതെ മുന്നില്‍ നിന്ന് നെഞ്ചിലേക്ക് വെടിവെക്കണം. അങ്ങനെ ആണുങ്ങളെപ്പോലെ മരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.”
അഭ്യര്‍ത്ഥന കോടതി സ്വീകരിക്കുകയും അഭിലാഷമനുസരിച്ച് നെഞ്ചത്തേക്ക് വെടിവെക്കുകയും ചെയ്തു. അപ്പോഴും ആ കണ്ണുകളില്‍ ബ്രിട്ടീഷ് ഭരണത്തോടുളള അടങ്ങാത്ത അരിശം ചുവന്നു തുടിച്ച് നില്‍ക്കുന്നുണ്ടായിരുന്നു.
ഭീരുവായി മരിക്കുന്നതിനോടു പോലും പടപൊരുതി അന്തസ്സായി രക്തസാക്ഷിത്വം വരിച്ച അവസാന പോരാട്ടം. തിരിച്ചു നിര്‍ത്തി പിറകിലേക്കു വെടിവെക്കുന്നത് ബ്രിട്ടീഷുകാര്‍ക്ക് മാപ്പിളമാരോടുള്ള ഭയം കൊണ്ടായിരുന്നു. ആ ഭയം മരിക്കുന്ന നിമിഷവും കാണാനാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നിവര്‍ന്ന് നിന്ന്, കൈവിറക്കാതെ നെഞ്ചത്തേക്ക് നിറയൊഴിക്കാന്‍ കല്‍പ്പിച്ചത്. തീര്‍ച്ച! തോക്കില്‍ വിരലമര്‍ത്തിയപ്പോള്‍ “ബാറ്ററി’ എന്ന വാരിയന്‍കുന്നന്‍ ഓപ്പറേഷന്‍ സെല്ലിലെ ഭടന് കൈവിറച്ചിരിക്കും. വാരിയന്‍കുന്നന്റെ നെഞ്ചിലേക്കല്ലാതെ വിപ്ലവം തുടിക്കുന്ന ആ മുഖത്തേക്ക് ഒരാവര്‍ത്തി നോക്കാന്‍ ഭടന് ധ്യൈമുറച്ചിരിക്കില്ല. കാരണം, തോക്കിനു മുന്നിലുള്ളത് വിപ്ലവ പുരുഷനാണ്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. മരണത്തിന്റെ മുന്നിലും വിറച്ചില്ല, പതറിയില്ല, ധ്യൈത്തോടെ ഒരേ നില്‍പ്പ്. കനമുള്ള വാക്കുകള്‍. മണ്ണും മനസ്സും നിശ്ചലമായ നിമിഷം. ഠോ…! ബാറ്ററി ഭടന്റെ ഗണ്‍ വെടിയുണ്ട തുപ്പി. നെഞ്ചു തുളച്ച് രക്തം മാപ്പിള മണ്ണിനെ ചുംബിച്ചു. വെടിയുണ്ട നെഞ്ചില്‍ തറച്ചപ്പോള്‍ “അല്ലാഹു അക്ബര്‍’ എന്ന വിശുദ്ധവാക്യം ഉച്ചരിച്ചു കൊണ്ടാണ് ആ ധീര ദേശാഭിമാനി രക്തസാക്ഷിത്വം വരിച്ചത്.(sunnivoice.net)

No comments:

Post a Comment