വെള്ളപ്പൊക്കം:വീട്ടിലേക്ക് കയറുംമുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Sunday, August 19, 2018

വെള്ളപ്പൊക്കം:വീട്ടിലേക്ക് കയറുംമുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

നബി ചരിത്രങ്ങളുടെ ചരിത്രം
നമ്മുടെ നാട് ഒരു വലിയൊരു ദുരന്തത്തിനു സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നു... ഒരുപാട് പേർക്ക് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു , ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടിരിക്കുന്നു ... കിടപ്പാടം നഷ്ടപ്പെട്ടിരിക്കുന്നു  ...ഉപജീവന മാർഗങ്ങൾ നശിച്ചിരിക്കുന്നു .. പലരുടെയും വീടുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ് ...ചിലരുടെ വീട് തന്നെ ഒളിച്ചു പോയി ... വീട്ടുപകരങ്ങളും മറ്റും ഉപയോഗ ശൂന്യമായിരിക്കുന്നു ...കുട്ടികളുടെ പുസ്തകങ്ങളും മറ്റു പഠനോപകരങ്ങളും നശിച്ചിരിക്കുന്നു .. 

പലരും ഇന്ന് ദുരിതാശ്വാസ ക്യാമ്പുകളിലാണ്...ചില ക്യാമ്പുകളിൽ പതിനായിരക്കണക്കിന് ആളുകളുണ്ട് ... ഒരു നേരത്തെ ഭക്ഷണമോ ശുദ്ധമായ കുടിവെള്ളമോ കിട്ടിയെന്ന് വരില്ല... ഒരു നേരത്തെ അന്നത്തിന് വേണ്ടി കൈ നീട്ടുന്ന കാഴ്ചകൾ നാം പത്ര മാധ്യമങ്ങളിലൂടെയും മറ്റും കണ്ടു ..

ചിലർ ഇപ്പോഴും വെള്ളത്തിന് നടുവിൽ ഒറ്റപ്പെട്ടു കിടക്കുകയാണ്  ..രക്ഷാപ്രവർത്തകരെയും പ്രതീക്ഷിച്ച് കൊണ്ട് ...

വെള്ളമിറങ്ങി വീട്ടിലേക്ക് മാറിയാലും കാര്യങ്ങൾ വ്യത്യസ്തമല്ല ..... ഉടുക്കാൻ നല്ലൊരു വസ്ത്രം പോലും ഉണ്ടാവില്ല ....എല്ലാം പഴയ നിലയിലേക്ക് ആവണമെങ്കിൽ തന്നെ മാസങ്ങൾ എടുത്തേക്കാം ...

നമ്മുടെ സഹോദരങ്ങളാണ് അവരെല്ലാം .. നമ്മുടെ ഈ കൂട്ടായ്മായിലുള്ളവരും അവരിൽ പെടുന്നു ...അവർക്ക് വേണ്ടി നമ്മളാൽ ആവുന്ന സഹായങ്ങൾ നമ്മൾ ചെയ്യണം ..സാമ്പത്തികമായിട്ടും അല്ലാതെയും ... 

ചിലർ ദുരന്തങ്ങൾ അറിഞ്ഞ് കൊണ്ട് ദൂരെ ദിക്കുകളിൽ നിന്ന് പോലും വന്ന് രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെടുന്നു ..സമൂഹത്തിലെ വിവിധ തുറകളിൽ പെടുന്നവർ ...സ്വന്തമായും വിവിധ സംഘനകളുടെയും ഭാഗമായിക്കൊണ്ടും അവർ സഹായങ്ങൾ ചെയ്യുന്നു ... ഭക്ഷണവും വെള്ളവും വസ്ത്രങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങളും എത്തിക്കുന്നു .. പാതിരാ രാത്രി പോലും വിളിക്കുമ്പോൾ ഭക്ഷണം പാകം ചെയ്ത് എത്തിക്കുന്നവരുണ്ട് ....ചിലർ സൗജന്യമായി വീടുകളുടെയും വാഹനങ്ങളുടെയും അറ്റകുറ്റ പണികൾ ചെയ്തു കൊടുക്കുന്നു ..... സോഷ്യൽ മീഡിയ വഴിയും മറ്റും എമെർജൻസി വിവരങ്ങളും മറ്റും ലോകത്തെ അറിയിക്കുന്നു ...തന്നാലാവുന്ന സഹായങ്ങൾ എല്ലാവരും ചെയ്യുന്നു ...

നമ്മുടെ നാടിന് വേണ്ടി സഹായ കരങ്ങൾ നീട്ടിയ ഒരുപാട് പേരുണ്ട് , ഒരുപാട് നേതാക്കന്മാരുണ്ട്  , വ്യവസായ രംഗത്തും മറ്റു മേഖലകളിലും പ്രവർത്തിക്കുന്നവരുണ്ട്

   ...എല്ലാവര്ക്കും വേണ്ടി പ്രാർത്ഥിക്കുക ... ..

No comments:

Post a Comment