DOWNLOAD PDF
മനുഷ്യകുലത്തിന്റെ കാലഗണനയെക്കുറിച്ച് കൃത്യമായ രേഖകളൊന്നും ഖുര്‍ആനിലോ ഹദീസുകളിലോ വ്യക്തമായി വന്നിട്ടില്ല. വിവിധ ഹദീസുകളില്‍ വന്ന വിവിധ സൂചനകളെ അടിസ്ഥാനമാക്കി മനുഷ്യകുലത്തിന്റെ കാലഗണന നിശ്ചയിക്കാന്‍ പല പണ്ഡിതരും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ആദം (അ)നും നൂഹ് (അ)നും ഇടയില്‍ ആയിരം വര്‍ഷങ്ങളായിരുന്നെന്നും നൂഹ് (അ)നും ഇബ്റാഹീം (അ)നും ഇടയിലും ആയിരം വര്‍ഷങ്ങളായിരുന്നെന്നും ഇബ്റാഹീം (അ)നും മൂസാ (അ) നും ഇടയില്‍ എഴുനൂറ് വര്‍ഷങ്ങളായിരുന്നുവെന്നും മൂസാ (അ)നും ഈസാ (അ)നും ഇടയില്‍ ആയിരത്തിഅഞ്ഞൂറ് വര്‍ഷങ്ങളായിരുന്നെന്നും ഈസാ (അ)നും മുഹമ്മദ് (സ)ക്കും ഇടയില്‍ അറുനൂറ് വര്‍ഷങ്ങളുടെ വ്യത്യാസമുണ്ടായിരുന്നെും മഹാനായ ഇബ്നുഅബ്ബാസ് (റ) പറഞ്ഞതായി ഇമാം സുയൂതി ഉദ്ദരിക്കുന്നുണ്ട്. നൂഹ് നബിയുടെ പ്രബോധന കാലം തൊള്ളായിരത്തി അമ്പത് വര്‍ഷമായിരുന്നെന്ന് വിശുദ്ധ ഖുര്‍ആനില്‍തന്നെ വ്യക്തമായി വന്നതാണ്. മറ്റു പ്രവാചകരുടെ പ്രബോധന കാലത്തെകുറിച്ച് അത്തരം വ്യക്തമായ സൂചനകളൊന്നുമില്ല താനും. മേല്‍പറഞ്ഞത് പ്രകാരം എണ്ണായിരം വര്‍ഷത്തിന് മുമ്പാണ് ആദം (അ)ന്റെ ജീവിതം ഉണ്ടാകാനിടയുള്ളതെന്ന് അനുമാനിക്കാവുന്നതാണ്.
വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആ പ്രവാചകരുടെ കാലഗണന അത്ര പ്രധാനമല്ല, മറിച്ച് അവരുടെ പാത പിന്തുടരാനും അവരൊക്കെ പ്രബോധനം ചെയ്ത സന്ദേശം കൂടുതല്‍ ഉള്‍ക്കൊളളാനുമാണ് ശ്രമിക്കേണ്ടത്.
ആ പ്രവാചകരോടൊപ്പം സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ച് കൂടാന്‍ അല്ലാഹു തൌഫീഖ് നല്‍കട്ടെ.
assalamu alikum.
ReplyDeleteKurach kalamayi bookstall kalilum mattum thappi nadakkunna oru kithabanu nabimarude charithram. ennath. ithrayum wyaktha mayi orikkiya ningalkk allahuvinteyum nabiyudeyum peril nanni ariyikkunnu