ശീസ് (അ) ഇദ് രീസ് (അ) - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Monday, July 9, 2018

ശീസ് (അ) ഇദ് രീസ് (അ)

ശീസ് (അ) ഇദ് രീസ് (അ)

DOWNLOAD PDF
ആദം (അ), ഹവ്വ (റ) ദമ്പതിമാരുടെ ഓമന മകനായിരുന്നു ഹാബീൽ. ആ കുട്ടിയാണ് ലോകത്ത് ആദ്യമായി വധിക്കപ്പെട്ട മനുഷ്യൻ. മാതാപിതാക്കൾ കടുത്ത ദുഃഖത്തിലായി. ഒന്ന് മന്ദഹസിക്കാൻ പോലും വയ്യാത്ത അവസ്ഥ. സംവത്സരങ്ങളോളം ദുഃഖക്കടലിലായിരുന്നു. പിന്നെ അല്ലാഹുവിൽ നിന്ന് ആശ്വാസ സന്ദേശം വന്നു. യോഗ്യനായ പുത്രന്റെ പിറവി. പകരം കിട്ടിയ കുട്ടിയാണ് ശീസ് (അ)...
പൗരാണിക കാലത്ത് മനുഷ്യവർഗ്ഗത്തിന് സന്മാർഗ്ഗത്തിന്റെ പ്രകാശം കാണിച്ചു കൊടുത്ത രണ്ടു മഹാ പ്രവാചകന്മാർ. *ശീസ് (അ) ഇദ് രീസ് (അ).* ഇരുട്ടിന്റെ ശക്തികളായ ഖാബീൽ  വംശചർക്കെതിരെ ഇദ് രീസ് (അ) നടത്തിയ പോരാട്ടങ്ങൾ. ആദ്യമായി പേന കെണ്ടെഴുതി, ആദ്യമായി ഉടുപ്പ് തുന്നിയുണ്ടാക്കി, വാളും പരിചയുമായി യുദ്ധം ചെയ്ത ഒന്നാമത്തെ പോരാളി, ആദ്യ കുതിര സവാരിക്കാരൻ.... അങ്ങനെ നിരവധി മേഖലകളിൽ ഇദ് രീസ് (അ) ഒന്നാമനാണ്.
അവരുടെ ചരിത്രം വായിക്കുന്ന ഏതൊരു വിശ്വാസിയും ഗൗരവത്തോടെ മനസ്സിലാക്കേണ്ട ഒരു കാര്യം മേൽ പ്രവാചകന്മാരുടെ സമുദായം വഴിപിഴക്കാനുണ്ടായ കാരണങ്ങളാണ്. പിശാച് അവരെ വഞ്ചിച്ചു. അവന്റെ ചതിക്കുഴിയിൽ വീഴാതെ രക്ഷ നേടാൻ നിരന്തരം ഖുർആൻ നമ്മോട് ഉദ്ബോധിപ്പിക്കുന്നു. പിശാച് പല രൂപത്തിലും നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടും ...
വിശ്വാസമെന്ന ആയുധം നാം മൂർച്ച കൂട്ടിക്കൊണ്ടിരിക്കണം. ശരീരേച്ഛകൾ കൈവെടിയണം. ആഖിബത്ത് നന്നാവണം. അതാണ് പ്രധാനം...
അല്ലാഹു സുബ്ഹാനഹുവതാല നമ്മുടെ ആഖിബത്ത് നന്നാക്കി തരട്ടേ....
ആമീൻ യാ റബ്ബൽ ആലമീൻ

No comments:

Post a Comment