DOWNLOAD PDF
ഫോട്ടോണ്‍ തിയറി
`പഞ്ചഭൂതങ്ങള്‍' എന്ന് കേള്‍ക്കാത്തവരുണ്ടാകില്ല. മനുഷ്യനിര്‍മാണത്തിന്‌ഉപയോഗിച്ച അഞ്ച് മൂല്യങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്.പഞ്ചഭൂതത്രിദോസിദ്ധാന്തം യഥാര്‍ത്ഥത്തില്‍ ഭാരതീയതയുടെ ഭാഗമാണ്. അഞ്ചാംഭൂതം `സ്‌പെയിസ് എനര്‍ജി'യാണ്. അദൈ്വത വാദത്തിലേക്ക് വരെഎത്തിക്കുന്നതാണ് ഈ കാഴ്‌ചപ്പാട്. ചതുര്‍ഭൂതമായി ഇത് യൂനാനിയില്‍മറിയുന്നു. ഇസ്‌ലാമിക ലോകത്തെ ചില പണ്ഡിതന്മാര്‍ ഇതംഗീകരിച്ചവരാണ്.എന്നാല്‍ ഇസ്‌ലാമിക വൈദ്യരചനകളിലെ മിക്കതിലും ത്രിഭൂത സിദ്ധാന്തമാണ്‌പറഞ്ഞ് കാണുന്നത്. അതാണ് ശരിയായതെന്ന് തോന്നിക്കുന്നതും.നബി(സ്വ) വയറിനെ മൂന്നാക്കി വിഭജിച്ചു. മൂന്നില്‍ ഒന്ന് ഭക്ഷണത്തിന്, മറ്റൊന്ന് വെള്ളത്തിന്, ബാക്കി വായുവിന്. ശരീരത്തിലെ മണ്ണിനുള്ളതാണ്‌ഭക്ഷണം എന്ന് വെക്കുമ്പോള്‍ ഇനി ഒരു മൂലകം കൂടിയില്ലേ അഗ്നി എന്ന ചോദ്യംഉത്ഭവിക്കുന്നു. അഗ്നി പിശാചിന്റെ മെറ്റീരിയലാണെന്നും, അഗ്നി മനുഷ്യനില്‍ഉണ്ടായിരുന്നുവെങ്കില്‍ ആദം നബി(അ)ക്ക് സുജൂദ് ചെയ്യാന്‍ പറഞ്ഞിടത്ത്‌എന്നെ അഗ്നികൊണ്ട് നീ സൃഷ്‌ടിച്ചു അവനെ മണ്ണുകൊണ്ടും' എന്ന് പറഞ്ഞ്‌അപ്രസക്തമാകുമെന്നും വിശദീകരിക്കപ്പെടുന്നു.മനുഷ്യന്റെ അടിസ്ഥാന മൂലകം പ്രകാശമാണ്. അഥവാ മണ്ണിന്റെയും വായുവിന്റെയുംവെള്ളത്തിന്റെ കോമ്പിനേഷനായും സെല്ലുകളുടെയും. അപ്പുറത്തുള്ള `റുക്‌നുകള്‍' നൂറാനിയ്യത്താണ്. `എല്ലാ വസ്‌തുക്കളും എന്റെ നൂറില്‍നിന്നും ഞാന്‍അല്ലാഹുവിന്റെ നൂറില്‍നിന്നുമാണ്' എന്നനബിവചനത്തെ ഇത്തരത്തില്‍വിശദീകരിക്കപ്പെട്ടിരിക്കുന്നു.ചെടികളിലേയും, മറ്റു വസ്‌തുക്കളിലെയും ചിലതിനൊക്കെ മരുന്നായിഉപയോഗപ്പെടുത്തിയാലും അതിലെ ഫോട്ടോണുകളെ അഥവാ പ്രകാശ സാന്നിധ്യങ്ങളെഉപയോഗപ്പെടുത്തുന്നില്ല എന്നത് ശമനം വൈകുന്നതിന്റെ കാരണമായി വരുന്നു.തിബ്ബുന്നബവിയിലെ മരുന്നു നിര്‍മാണങ്ങളില്‍ അത്തരമൊരു സാദ്ധ്യതയെയാണ്‌ഉപയോഗപ്പെടുത്തുന്നത്.
No comments:
Post a Comment