സംഗീതം ഇസ്ലാമിക രീതി - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Tuesday, July 10, 2018

സംഗീതം ഇസ്ലാമിക രീതി



DOWNLOAD PDF
പോയകാല മുസ്‌ലിംകള്‍ മനസ്സമാധാനം കണ്ടിരുന്നതു ഖുര്‍ആന്‍ പാരായണം, മാല-മൗലിദ്, ദിക്ര്‍ തുടങ്ങിയ ആത്മീയ മരുന്നുകളിലായിരുന്നു. എന്നാല്‍, ആധുനിക യുഗത്തില്‍ അതെല്ലാം പോയി. സിനിമയിലും സീരിയലിലും സംഗീതം നിറഞ്ഞ ഗാനങ്ങളിലും ആനന്ദം കൊള്ളുന്ന ഒരു ജനസമൂഹമാണിന്നു വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഇത്തരുണത്തില്‍ സംഗീതോപകരണങ്ങള്‍ നിറഞ്ഞ ഗാനം കേള്‍ക്കുന്നതുമായി ബന്ധപ്പെട്ട ഇസ്‌ലാമിക മാനം വ്യക്തമാക്കുകയാണിവിടെ.
ചെറുപ്പം മുതല്‍ കണ്ടും കേട്ടും  ശീലിച്ചതും സാര്‍വ്വത്രികവുമായ കാര്യങ്ങള്‍ അരുതെന്നു പറയുമ്പോള്‍ ചിലര്‍ക്കു ദുര്‍വ്വഹമായി തോന്നുക സ്വാഭാവികമാണ്. നിരാകരിച്ചു തള്ളുന്നവരും കുറവായിരിക്കില്ല. പക്ഷേ, മതനിയമങ്ങള്‍ പറയുന്നിടത്തും എഴുതുന്നിടത്തും ഭൂരിപക്ഷം അനുകൂലിക്കുമോ പ്രതികൂലിക്കുമോ എന്നു നോക്കാവുന്നതല്ല. ഒരു കാര്യത്തിനു ജനസാമാന്യത്തിലുള്ള സ്വാധീനമോ വ്യാപനമോ അതിന്റെ സാധ്യതക്കും അംഗീകാരത്തിനും തെളിവായി ഇസ്‌ലാം കാണുന്നില്ല. ആമുഖമായി ഇത്രയും എഴുതിയതില്‍ നിന്നുതന്നെ സംഗീതോപകരണങ്ങളുടെ ഇസ്‌ലാമിക മാനം മനസ്സിലാക്കാവുന്നതാണ് 

സംഗീതോപകരണങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള നിരവധി ഹദീസുകള്‍ വന്നിട്ടുണ്ട്. അവയില്‍ ചിലത് :
നബി(സ) പറഞ്ഞു: രണ്ടു ശബ്ദം ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടതാകുന്നു. അനുഗ്രഹ സമയത്തുള്ള വീണവായന, വിപല്‍ഘട്ടത്തിലുള്ള ദീനരോധനം (മുസ്‌നദുല്‍ ബസ്സാര്‍). മദ്യം, ചൂതാട്ടം, വാദ്യചെണ്ട എന്നിവ അല്ലാഹു ഹറാമാക്കിയിട്ടുണ്ട്. എല്ലാ ലഹരിപദാര്‍ത്ഥവും നിഷിദ്ധം തന്നെ. (അബൂദാവൂദ് 3696, ഇബ്‌നു ഹിബ്ബാന്‍ 1/274) വ്യഭിചാരം, പാട്ട്, മദ്യം, സംഗീതോപകരണങ്ങള്‍ എന്നിവ അനുവദനീയമാക്കുന്ന ചിലര്‍ എന്റെ സമുദായത്തിലുണ്ടാവും. (ബുഖാരി 5590) എന്റെ സമുദായത്തില്‍ ശിലാവര്‍ഷവും രൂപംമാറ്റലും ഭൂമിയിലേക്കുള്ള ആഴ്ത്തലും ഭൗതികശിക്ഷയായി ഉണ്ടാകും എന്ന് നബി(സ) പറഞ്ഞപ്പോള്‍ അല്ലാഹുവിന്റെ റസൂലേ, അതു എപ്പോഴാണുണ്ടാവുക? എന്നു ചോദിക്കപ്പെട്ടു. അവിടുന്ന് പ്രതിവചിച്ചു: ”മുസ്‌ലിം സമുദായത്തില്‍ വാദ്യോപകരണങ്ങള്‍ പ്രത്യക്ഷപ്പെടുകയും പാട്ടു പാടുന്ന സ്ത്രീകള്‍ വര്‍ദ്ധിക്കുകയും മദ്യങ്ങള്‍ പാനം ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍.” (തുര്‍മുദി : 2213)
എന്റെ സമുദായം പതിനഞ്ചു കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞാല്‍ അവരില്‍ ശിക്ഷ വന്നിറങ്ങും എന്നു പറഞ്ഞു പതിനഞ്ചു കാര്യങ്ങള്‍ വിശദീകരിച്ച കൂട്ടത്തില്‍ നബി(സ) പറഞ്ഞു: ”പാട്ടുകാരികളായ ഗായികമാരേയും സംഗീതോപകരണങ്ങളെയും ഉണ്ടാക്കുക.” (തുര്‍മുദി: 2211)

No comments:

Post a Comment