DOWNLOAD PDF
സൂറഃ ഹൂദ്
ഇസ്‌ലാമിന്റെ ആധാരശിലകളായ തൗഹീദ്, പ്രവാചകത്വം, പുനര്‍ജീവിതം, പാരത്രിക പ്രതിഫലം, തുടങ്ങിയ സിദ്ധാന്തങ്ങള്‍ ഈ അധ്യായത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.ഇമാം ഫൈറൂസാബാദി എഴുതുന്നു: ഈ സൂറത്ത് മക്കയില്‍ അവതരിച്ചതാണെന്നത് ഏകകണ്ഠമാണ്. നൂറ്റി ഇരുപത്തിമൂന്നാണ് ഇതിലെ സൂക്തങ്ങള്‍. പദങ്ങളുടെ എണ്ണം ആയിരത്തിത്തൊള്ളായിരത്തി പതിനൊന്നും അക്ഷരങ്ങളുടേത് ഏഴായിരത്തി പതിനൊന്നും ആകുന്നു. ഖസ്വദ്ത്തു ലിനള്മി ഥബര്‍സദ് എന്ന സമുച്ചയത്തിലെ പതിമൂന്നിലൊരക്ഷരത്തിലാണ് ഇതിലെ സൂക്തങ്ങള്‍ സമാപിക്കുന്നത്. ഹൂദ് നബി(അ)യുടെ ചരിത്രം വിവരിച്ചിരിക്കുന്നതുകൊണ്ടാണ് സൂറയ്ക്ക് ''ഹൂദ്'' എന്ന് നാമകരണം ചെയ്യപ്പെട്ടത്. (ബസ്വാഇര്‍ 1:246) സുപ്രധാനമായ പല കാര്യങ്ങളിലേക്കും ഈ അധ്യായത്തിലെ സൂക്തങ്ങള്‍ കടന്നുചെല്ലുന്നുണ്ട്. വിശുദ്ധഖുര്‍ആന്റെ യഥാര്‍ഥ നിലപാടിലേക്കും അതിന്റെ അജയ്യതയിലേക്കും വിരല്‍ ചൂണ്ടിക്കൊണ്ടാണ് ആരംഭം. സൃഷ്ടികളുടെ ഉള്ളും പുറവുമൊക്കെ ഒരു പോലെ അറിയുന്നവനാണ് സര്‍വശക്തനെന്നും സമസ്ത ജീവജാലങ്ങളുടെയും സംരക്ഷണം അവന്റെ ബാധ്യതയാണെന്നും വ്യക്തമാക്കുന്നു. അവര്‍ശിന്റെ സൃഷ്ടിപ്പ്, സത്യനിഷേധികളുടെ ഭിന്നസ്ഥിതികള്‍, നബി(സ) ഖുര്‍ആനു തുല്യമായ സാഹിത്യസൃഷ്ടി കൊണ്ടുവരാന്‍ ലോകത്തെ വെല്ലുവിളിച്ചത്, ഭൗതികതയുടെ അടിമകളെ ആക്ഷേപിക്കല്‍, സത്യവും അസത്യവും തമ്മിലുള്ള അകല്‍ച്ച, നമസ്‌കാരം നിലനിറുത്തുന്നതിന്റെ പ്രാധാന്യം തുടങ്ങി പല കാര്യങ്ങളും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. കൂടാതെ കുറേ പ്രവാചകന്‍മാരുടെ ചരിത്രങ്ങളും അവര്‍ സഹിച്ച ത്യാഗങ്ങളും വിവരിച്ചിരിക്കുന്നതായി കാണാം. ഈ സൂറത്തിനു ഇതിന്റെ മുമ്പുകഴിഞ്ഞ സൂറത്തുയൂനുസുമായി വലിയ ബന്ധമുണ്ട്. സത്യം ചെവികൊടുത്തു കേള്‍ക്കാതെയും സത്യാസത്യങ്ങള്‍ വിഭജിച്ചു മനസ്സിലാക്കുന്നതിന് അല്ലാഹു നല്‍കിയ മാര്‍ഗങ്ങള്‍ വിനിയോഗിക്കാതെയും നടന്ന ജനവിഭാഗങ്ങളെ കഴിഞ്ഞ സൂറത്തില്‍ സൗമ്യമായി ഉപദേശിച്ചു. അല്ലാഹു മനുഷ്യര്‍ക്ക് ചെയ്തുകൊടുത്ത വമ്പിച്ച അനുഗ്രഹങ്ങള്‍ അവരെ ഓര്‍മപ്പെടുത്തി. പ്രവാചകന്‍മാരെ നിയോഗിക്കുന്നത് ഏറ്റവും വലിയ ഒരനുഗ്രഹമാണെന്നും അതിനെ ധിക്കരിക്കുന്നത് വമ്പിച്ച നഷ്ടമാണെന്നും അവരെ ഗ്രഹിപ്പിച്ചു. അക്കാര്യം അവരെ ബോധ്യപ്പെടുത്താനായി പൂര്‍വ സമുദായങ്ങളുടെ ചരിത്രങ്ങള്‍ പലതും ഈ സൂറയില്‍ എടുത്തുകാട്ടുന്നുണ്ട്.. അത്തരം ചരിത്രമെല്ലാം ഈ സുറയില്‍ എടുത്തുവെച്ചതിന്റെ ഉദ്ദേശ്യം 120-ാം വാക്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്
No comments:
Post a Comment