തിരുനബിയെ(സ ) സന്ദര്ശിക്കുമ്പോഴുള്ള ചെയ്യുമ്പോഴുള്ള മര്യാദകളൂം കർമ്മങ്ങളും - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Friday, July 13, 2018

തിരുനബിയെ(സ ) സന്ദര്ശിക്കുമ്പോഴുള്ള ചെയ്യുമ്പോഴുള്ള മര്യാദകളൂം കർമ്മങ്ങളും



DOWNLOAD PDF
മസ്ജിദുന്നബവി
മദീനയിൽ സ്ഥാപിതമായ വിശുദ്ധ പള്ളിയാണ് മസ്ജിദുന്നബവി. പലപ്പോഴും മസ്ജിദീ (എന്റെ പള്ളി), മസ്ജിദുനാ (നമ്മുടെ പള്ളി) എന്നൊക്കെ അവിടുന്ന് തന്നെ മസ്ജിദുന്നബവിയെ വിശേഷിപ്പിക്കാറുണ്ടായിരുന്നു. സഹ്ൽ, സുഹൈൽ എന്നീ രണ്ടു അനാഥ ബാലന്മാരുടെ സ്ഥലം വിലകൊടുത്തു വാങ്ങിയാണ് നിർമാണമാരംഭിച്ചത്. അവരത് സൗജന്യമായി നൽകാൻ തയ്യാറായിട്ടും തിരുനബി(സ്വ) പത്ത് ദീനാർ വില നിൽകിയാണ് വാങ്ങിയത്. സിദ്ദീഖ്(റ)വാണ് പണം കൊടുത്തത്. മുഹാജിരീങ്ങളോടും അൻസ്വാറുകളോടുമൊപ്പം നബി(സ്വ)യും കല്ലും മണ്ണും ചുമന്നാണ് ഈ പള്ളി പൂർത്തിയാക്കിയത്. ജോലിക്കിടയിലായി അൻസ്വാറുകൾക്കും മുഹാജിരീങ്ങൾക്കുമൊക്കെ വേണ്ടി അവിടുന്ന് പ്രാർത്ഥനകൾ പദ്യരൂപത്തിൽ ആലപിച്ചിരുന്നതും സ്വഹാബത്ത് അതിനു പദ്യരൂപത്തിൽ തന്നെ മറുപടി നൽകിയതും പ്രസിദ്ധം.
കല്ലുകൊണ്ടു തറയും മൺകട്ട കൊണ്ട് ചുമരും ഈത്തപ്പനത്തടി കൊണ്ടു തൂണുകളും ഈന്തയോല കൊണ്ടു മേൽക്കൂരയും നിർമിച്ചു. ശേഷം ഹിജ്‌റ ഏഴാം വർഷം ഖൈബർ വിജയത്തെത്തുടർന്ന് തിരുനബി(സ്വ) തന്നെ മസ്ജിദുന്നബവി വിപുലീകരിച്ചു. പിന്നീട് ഉസ്മാൻ(റ)ന്റെ കാലത്താണ് ജനങ്ങളെ ഉൾക്കൊള്ളാനാവാത്തതു കാരണം വിപുലീകരിച്ചത്. ശേഷം ഉമവി ഭരണാധികാരി വലീദുബ്‌നു അബ്ദിൽ മലിക് പള്ളി അതിവിശാലമാക്കി. അന്നത്തെ മദീന ഗവർണറായിരുന്ന ഉമറുബ്‌നു അബ്ദിൽ അസീസിന്റെ നേതൃത്വത്തിലായിരുന്നു നിർമാണ പ്രവർത്തനങ്ങൾ.
പിന്നീട് പല കാരണങ്ങളാൽ, പലപ്പോഴായി വിപുലീകരണം നടന്നു. അവസാനം ഫഹദ് രാജാവ് നടത്തിയ വികസന പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്. ഫഹദിന്റെ വികസനത്തിൽ ഭൂഗർഭനിലക്ക് 79000 ചതുരശ്ര മീറ്ററും അടിനിലത്തിന് 82000 ച.മീറ്ററും ഒന്നാം നിലക്ക് 67000 ച.മീറ്ററുമായിരുന്നു വ്യാപ്തി.
മസ്ജിദുന്നബവിയുടെ മഹത്ത്വങ്ങളിൽ ഏറ്റവും പ്രധാനം തിരുനബി(സ്വ)യുടെ സാന്നിധ്യം തന്നെയാണ്. അവിടുന്ന് പറഞ്ഞു: ‘എന്റെ പള്ളിയിൽ വെച്ച് നിസ്‌കരിക്കുന്നത് മസ്ജിദുൽ ഹറാമല്ലാത്ത മറ്റു പള്ളികളിൽ വെച്ച് ആയിരം തവണ നിസ്‌കരിക്കുന്നതിനു തുല്യമാണ്’ (ബുഖാരി 1116).
പിൽക്കാലത്ത് പള്ളിയോട് ചേർക്കപ്പെട്ട സ്ഥലത്തുള്ള നിസ്‌കാരത്തിന് പ്രസ്തുത പ്രതിഫലം ലഭിക്കുകയില്ലെന്ന് കർമശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട് (ഫത്ഹുൽ മുഈൻ/57).
മസ്ജിദുന്നബവിയുടെ വാതിലുകളും ചരിത്രത്തിൽ പരാമർശിതം. പല പേരുകളിലാണവ അറിയപ്പെടുന്നത്. ബാബുർറഹ്മ, ബാബു ജിബ്‌രീൽ, ബാബുസ്സലാം, ബാബു അബീബക്കർ, ബാബു ഉമർ, ബാബുന്നിസാഅ് തുടങ്ങിയവ പ്രസിദ്ധം. ഇതിനു സമാനമാണ് xമസ്ജിദുന്നബവിയുടെ തൂണുകളും. വ്യത്യസ്ത പേരുകൾ അവക്കുമുണ്ട്. ഉസ്തുവാനതു മുഖലഖ, ഉസ്തുവാനതുസ്സയിദത് ആഇശ(റ), ഉസ്തുവാനത്തുത്തൗബ, ഉസ്തുവാനത്തുസ്സരീർ, ഉസ്തുവാനത്തുൽ ഹിർസ്, ഉസ്തുവാനത്തുൽ വഫ്‌ലദ് ചിലതാണ്.

No comments:

Post a Comment