DOWNLOAD PDF
പുതുവസ്ത്രങ്ങളണിഞ്ഞ്, റമളാന്‍ അവധിക്കും പെരുന്നാളിനും ശേഷം കുരുന്നുമക്കള്‍ മദ്‌റസയിലേക്ക് കാലെടുത്തുവെക്കുകയായി. പുതിയൊരു മദ്‌റസാ അധ്യായന വര്‍ഷമാണിവിടെ ആരംഭിക്കുന്നത്. അലിഫിന്റെ ആദ്യാക്ഷരം നുകരാന്‍ ലക്ഷക്കണക്കിന് കുരുന്നുകള്‍ ഈ വര്‍ഷവും പുതുതായി മദ്‌റസയിലെത്തും.
മദീനയിലെ പള്ളിയില്‍ നബി (സ) ആരംഭിച്ച വിദ്യാഭ്യാസ രീതിയുടെ തുടര്‍ച്ചയാണ് മദ്‌റസകള്‍. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പോറ്റില്ലമായ മദ്‌റസകളെ പരിരക്ഷിക്കേണ്ടതും മതവിദ്യാഭ്യാസത്തെ സമുദായ നവീകരണത്തിന്റെ ഭാഗമായി കാണേണ്ടതും നമ്മുടെ കടമയാണ്. മത പഠനത്തോട് കാട്ടുന്ന അലംഭാവമാണ് ഇന്ന് സമുദായത്തില്‍ അനാചാരത്തിന്റെ വിത്ത് പാകുന്നത്. ആത്മീയതയിലൂന്നിയ വിദ്യാഭ്യാസത്തിനേ മനുഷ്യനെ നേരിലൂടെ വഴിനടത്താന്‍ സാധിക്കുകയുള്ളൂ.
മാതാപിതാക്കളോടുള്ള കടമകളും കുടുംബ ബന്ധത്തിന്റെ അനിവാര്യതകളും വിദ്യാര്‍ത്ഥികള്‍ മനസിലാക്കുന്നത് മദ്‌റസകളില്‍ നിന്നാണ്. ശുദ്ധിയുടെയും വൃത്തിയുടെയും പ്രാധാന്യം മനസിലാക്കുന്ന കുട്ടി അല്ലാഹുവിനോടുള്ള ബാധ്യതകളും തിരിച്ചറിയുന്നു. നല്ലതും ചീത്തയും വേര്‍തിരിച്ച് പഠിപ്പിക്കുന്ന മദ്‌റസകള്‍ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ജീവനാഡിയാണ്. മനുഷ്യരൊക്കെയും ഏകോദര സഹോദരന്മാരാണെന്നും വിദ്വേഷവും സ്പര്‍ദ്ദയും അവര്‍ക്കിടയില്‍ ഉണ്ടായിക്കൂടെന്നും ഉസ്താദിന്റെ മുഖത്തുനിന്നും കുട്ടികള്‍ വായിച്ചെടുക്കുന്നു. നബിമാരുടേയും സഹാബാക്കളുടേയും ചരിത്രങ്ങള്‍ അവര്‍ക്ക് മാതൃകയാവുന്നു. വിശുദ്ധ ഖുര്‍ആനിന്റെ പാരായണ നിയമങ്ങളും അറബി ഭാഷാപഠനവും മദ്‌റസയില്‍ വെച്ച് നടത്തുന്ന കുട്ടികള്‍ ദീനീ വിജ്ഞാനവും സ്വഭാവ മഹിമയുമാണ് അവിടെ നിന്നും അഭ്യസിക്കുന്നത്.
No comments:
Post a Comment