DOWNLOAD PDF
സുല്‍ത്വാനുല്‍ ആരിഫീന്‍ ശൈഖ് അഹ്‌മദുല്‍ കബീർ അരിഫാഈ (റ)
ആരിഫീങ്ങളുടെ സുല്‍ത്വാന്‍ എന്ന അപരനാമത്തില്‍ വിശ്വവിഖ്യാതരാണ് ശൈഖ് രിഫാഈ തങ്ങള്‍. ജ്ഞാന സാഗരത്തിലൂടെയുള്ള ദീര്‍ഘ പ്രയാണത്തിലൂടെ യാഥാര്‍ഥ്യങ്ങള്‍ കണ്ടെത്തി ഹിജ്‌റ ആറാം നൂറ്റാണ്ടിലെ വിജ്ഞാന ഗോപുരമായി, മാര്‍ഗദര്‍ശിയായി ലോകത്തിന് ആത്മീയ വെളിച്ചം പകര്‍ന്നവരാണ് ശൈഖ് അഹ്മദുല്‍ കബീറുല്‍ രിഫാഈ (റ) (ഹിജ്‌റ 512578).
മഴവെള്ളത്തിലൊഴുകുന്ന മാലിന്ന്യങ്ങൾ പോലെ അലക്ഷ്യമായി പ്രയാണം നടത്തിയിരുന്ന സമൂഹത്തെ പ്രകാശതീരത്തേക്ക് ക്ഷണിച്ച ഉന്നതരുടെ പ്രവര്‍ത്തന മണ്ഡലങ്ങള്‍, എന്നതിലുപരി ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പ്രശസ്‌തി ലോകമെമ്പാടും വിളംബരം ചെയ്‌ത മഹത്തുക്കള്‍ക്ക് ജന്മം നല്‍കിയ നാടാണ് കൂഫ,ബത്വാഇഹ്, കൈലാന്‍ തുടങ്ങിയവ. ചരിത്രഗതിയെ തന്നെ മാറ്റിയ പുണ്യാത്മാക്കളുടെ നിറസാന്നിദ്ധ്യം കൊണ്ടും പ്രവര്‍ത്തനപാടവം കൊണ്ടും പ്രസ്‌തുത ദേശങ്ങള്‍ ജനമനസ്സുകളില്‍ സ്ഥാനം പിടിച്ചു.
ഇത്തരം ഗുരുവര്യരിലൂടെയാണ് ലോക മുസ്‌ലിംകള്‍ വിശ്വാസപരമായി കാരുത്താര്‍ജിച്ചതും കര്‍മോത്‌സുകത നേടിയതും വൈജ്ഞാനിക മുന്നേറ്റം നടത്തിയതും. ആധ്യാത്മിക തുടിപ്പുകള്‍ ലോകത്ത് ഇന്നെവിടെയൊക്കെ നിലനില്‍ക്കുന്നുണ്ടെങ്കിലും അത് ഇത്തരം താവഴികളിലൂടെയാണ്. ഇവരുടെ സന്ദേശങ്ങളും ദര്‍ശനങ്ങളും ശിരസ്സാവഹിക്കുകയും പിന്മുറക്കാര്‍ക്ക് കൈമാറുകയും ചെയ്തവരാണ് ഇന്നേ വരേ ജീവിച്ച ആത്മീയ നേതാക്കളും(ifshaussunna.blogspot.com)
No comments:
Post a Comment