സ്വല്ലല്‍ ഇലാഹ്: ഉമര്‍ ഖാളിയുടെ, റസൂല്‍ (സ) നോടുള്ള പ്രേമ കാവ്യം - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Sunday, June 24, 2018

സ്വല്ലല്‍ ഇലാഹ്: ഉമര്‍ ഖാളിയുടെ, റസൂല്‍ (സ) നോടുള്ള പ്രേമ കാവ്യം

സ്വല്ലല്‍ ഇലാഹ്: ഉമര്‍ ഖാളിയുടെ, റസൂല്‍ (സ) നോടുള്ള പ്രേമ കാവ്യം
DOWNLOAD PDF
സ്വല്ലല്‍ ഇലാഹ്:പരിഭാഷ  DOWNLOAD PDF

സ്വല്ലല്‍ ഇലാഹ്
മദീനയിലേക്ക് എത്തിച്ചേര്‍ന്നപ്പോള്‍ കിനിഞ്ഞ തിരുസ്നേഹത്തിന്റെ അഞ്ചു വീതം ചില്ലകളുള്ള ‘സ്വല്ലല്‍ ഇലാഹ്’ എന്ന കവിത, ‘അല്‍ ഖസ്വീദത്തുല്‍ ഉമരിയ്യ’ എന്നു കൂടി പേരുള്ള ഈ കാവ്യം, ഹിജ്റ 1177ല്‍ ജനിച്ച് 1273ല്‍ വഫാത്തായ വെളിയങ്കോട് ഉമര്‍ഖാസി(റ)വിന്റെതാണ്.
മഹാനായ പണ്ഡിതന്‍, കര്‍മശാസ്ത്ര വിഷാരദന്‍, ആത്മജ്ഞാനി, മതകാര്യങ്ങളില്‍ വിധി പറയുന്ന ഖാസി, ദേശസ്നേഹിയായ സ്വാതന്ത്യ സമര സേനാനി തുടങ്ങി ബഹുമുഖ ഗുണങ്ങളുടെ സമ്മേളനമാണ് ഉമര്‍ ഖാസി(റ). വ്യക്തിത്വത്തിന്റെ എല്ലാ തലങ്ങളേക്കാളും ആ മഹാത്മാവില്‍ ജ്വലിച്ചു നിന്നത് പ്രവാചകാനുരാഗി എന്ന വിലാസമായിരുന്നു .
ഹിജ്റ 1209 ല്‍ ഹജ്ജ് കര്‍മ്മത്തിന് പോയപ്പോള്‍ നടത്തിയ മദീനാ സന്ദര്‍ശന വേളയിലാണ് ഈ കവിത രൂപപ്പെടുന്നത്. തിരുനബി സവിധത്തില്‍ നിന്ന് അനുരാഗ നിബിഡമായ ഹൃദയം കാമുകിയോട് സ്നേഹം പങ്കു വെക്കുകയായിരുന്നു. അതിനിടെ തിരുമേനിയുടെ പ്രകീര്‍ത്തനങ്ങള്‍ മധുര മനോഹരമായ കവിതയായി വഴിഞ്ഞൊഴുകി. ‘സ്വല്ലൂ അലൈഹി വ സല്ലിമൂ തസ്ലീമാ…’എന്ന ഖുര്‍ആനിക ശകലം ഓരോ ഖണ്ഡത്തിന്റെയും അവസാന ചില്ലയായി ആവര്‍ത്തിച്ചീണം പകര്‍ന്നു. നിര്‍നിമേഷരായ സന്ദര്‍ശകരും അറബി കാവ്യമാധുര്യമറിഞ്ഞ അറബികളും ആദ്യം നിശബ്ദരായി. അപ്പോഴേക്കും ഓരോ വരികളും അവരെ കൂടി കവര്‍ന്നു. അവസാനം ‘സ്വല്ലൂ അലൈഹി’ എന്ന ആവര്‍ത്തന ഖണ്ഡത്തെ എല്ലാവരും ഏറ്റുചൊല്ലി. അനുരാഗത്തിന്റെ ആത്മ സംവേദനങ്ങള്‍ അതിന്റെ ഉത്തുംഗതയിലെത്തി. അനുരാഗിയെ പുണരാന്‍ ആഗ്രഹിച്ചപ്പോഴേക്കും റൌളയുടെ കവാടങ്ങള്‍ യാന്ത്രികമായി തുറക്കപ്പെട്ടു. ഇതാണ് ഈ കവിതയുടെ പശ്ചാത്തലം .(cherumoth.blogspot.in)

No comments:

Post a Comment