സ്വദഖ അഥവാ ഐച്ഛികദാനം:Hadia Khuthba notes - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Saturday, June 2, 2018

സ്വദഖ അഥവാ ഐച്ഛികദാനം:Hadia Khuthba notes

സ്വദഖ അഥവാ ഐച്ഛികദാനം:Hadia Khuthba notes
DOWNLOAD PDF PDF 1
DOWNLOAD PDF PDF 2
സ്വദഖ ആപത്തുകളെ തടയും

ഒട്ടുമിക്ക പള്ളിക്കുറ്റികളിലും ധര്‍മപ്പെട്ടികളിലും നേര്‍ച്ച ഭണ്ഡാരങ്ങളിലും കുറിച്ചുവച്ചിട്ടുള്ള സുപ്രസിദ്ധമായ ഒരു തിരുവചനമാണ് മേല്‍ കുറിച്ചത്. നാം വിചാരിച്ചതിനുമപ്പുറമാണ് സ്വദഖയുടെ ശക്തി. മലപോലെ വരുന്നത് മഞ്ഞുപോലെ മാറ്റിക്കളയാന്‍ സ്വദഖകൊï് സാധിക്കുമെന്നതാണ് സത്യം. 
സൃഷ്ടിപ്പിന്റെ ആദ്യഘട്ടത്തില്‍ ഒരു നൗകപോലെ ആടിയുലഞ്ഞു കൊïിരുന്ന ഈ ഭൂമിയെ അടക്കി നിര്‍ത്തിയ പടുകൂറ്റന്‍ പര്‍വതങ്ങളേക്കാളും പര്‍വതങ്ങളെ തകര്‍ത്ത് തരിപ്പണമാക്കാന്‍ കഴിവുള്ള ഇരുമ്പിനേക്കാളും ഇരുമ്പിനെ ഉരുക്കിക്കളയാന്‍ കഴിവുള്ള തീയിനേക്കാളും തീയിനെ കെടുത്തിക്കളയാന്‍ കഴിവുള്ള വെള്ളത്തിനേക്കാളും വെള്ളത്തെ ഇല്ലാതാക്കാന്‍ കഴിവുള്ള അടിച്ചുവീശുന്ന കാറ്റിനേക്കാളും ശക്തിയുള്ളതാണ് മനുഷ്യര്‍ ചെയ്യുന്ന സ്വദഖയെന്ന് തിരുവചനങ്ങളില്‍ കാണാം. നുബുവത്തിന്റെ ഉടമ മുഅ്ജിസത്തിന്റെ നാവ് കൊï് പറഞ്ഞത് എന്നും സത്യമായി തന്നെ നിലകൊള്ളും ആര്‍ക്കും സംശയം വേï. ആപത്തുകളും അപകടങ്ങളും പെടുമരണങ്ങളും ദുര്‍മരണങ്ങളും വര്‍ധിച്ചുകൊïിരിക്കുന്ന വര്‍ത്തമാനകാലത്ത് ഇതിനെല്ലാം പരിഹാരം സ്വദഖ തന്നെയാണ്. 
ഹലാലായ മുതലില്‍ നിന്നും സന്മനസ്സോടെ ആത്മാര്‍ഥമായി പരമാവതി രഹസ്യമായും നാമത് ചെയ്യുകയാണ് വേïത്. നോമ്പിന്റെയും തറാവിഹിന്റെയും ഖുര്‍ആന്‍ പാരായണത്തിന്റേയും ക്ഷമയുടേയും സഹനത്തിന്റേയും മാസമായ വിശുദ്ധ റമദാന്‍ സഹകരണത്തിന്റേയും സഹായത്തിന്റേയും സദഖയുടേയും മാസമാണെന്നോര്‍ക്കുക. റമദാന്‍ വിടപറയും മുമ്പ് നമ്മുടെ ജീവിതത്തില്‍ ഒരിക്കല്‍ക്കൂടി കിട്ടിയ സുവര്‍ണാവസരം ഉപയോഗപ്പെടുത്തി ഉള്ളതുകൊï് ഉള്ളുരുകുന്നവന്‍ ഉദാരമായി നല്‍കുക. ‘സ്വദഖ ആപത്തുകളെ തടയും’ എന്ന ഉറച്ച വിശ്വാസത്തോടെ നല്ല നിയ്യത്തോടെ! നാഥന്‍ സ്വീകരിക്കുമാറാകട്ടെ! ആമീന്‍

ഷംസുദ്ദീന്‍ ഫൈസി അല്‍ഖാസിമി- Suprabhaatham.com

No comments:

Post a Comment