ഹദ്ദാദില്‍ പ്രാരംഭത്തില്‍ ഫാതിഹയും ആയതുല്‍ ഖുര്‍സിയ്യും ആമനര്‍റൂസുലുവും ഓതുക. അതുകഴിഞ്ഞാല്‍ പ്രത്യേകം തെരഞ്ഞെടുത്ത 17 ദിക്റുകളാണുള്ളത്. അപൂര്‍വം ചിലതൊഴികെ മിക്കാവാറുമെല്ലാം ദിക്റുകളും മൂന്ന് പ്രാവശ്യമാണ് ചൊല്ലേണ്ടത്.
അത് കഴിഞ്ഞാല്‍ പിന്നെ തഹലീല്‍, സുറതുല്‍ ഇഖലാസ്, മുഅവ്വിദതൈനി എന്നിവ ഓതുക. തുടര്‍ന്ന് വരുന്നത് നബിയുടെയും ചില മഹത്തുക്കളുടെയും പേരിലുള്ള പ്രത്യേകം ഫാതിഹകളാണ്.
അതു കഴിഞ്ഞ് ഹദ്ദാദിന്‍റെ പ്രത്യേക ദുആയുണ്ട്. ഉപസംഹാര ദിക്റുകള്‍ക്ക് ശേഷം സ്വലാത്തു കൂടി ചൊല്ലിയാണ് ഹദ്ദാദ് അവസാനിപ്പിക്കുന്നത്.
പാരായണ രീതി
ഹദ്ദാദ് സംഘടിതമായി തന്നെ പാരായണം ചെയ്താണ് അക്കാലത്ത് തന്നെ ശീലം. 1072 ല് തന്നെ തരീമിലെ മസ്ജിദില് വിശ്വാസികള് സംഘടിതമായി ഇരുന്നായിരുന്നു ഹദ്ദാദ് പാരായണം ചെയ്തിരുന്നതെന്ന് കാണുന്നുണ്ട്. സാധാരണ മാസങ്ങളില്‍ ഇശാനിസ്കാരത്തിന് ശേഷമായിരുന്നു തരീമുകാര് ഇത് പാരായണം ചെയ്തിരുന്നത്. റമദാന്‍ മാസം അതിന് ചെറിയൊരു മാറ്റം വരുത്തിയിരുന്നു. റമദാനിന് ഇശാഅ് വാങ്ക് വിളിച്ച ശേഷം നിസ്കരിക്കുന്നതിന് മുമ്പായിട്ടാണ് ഹദ്ദാദ് ചൊല്ലിയിരുന്നത്. മഹാനവര്‍കളുടെ വഫാത്തിന് ശേഷവും അവിടെ ഈ രീതി തന്നെയാണ് തുടര്‍ന്നു വന്നത്. ഇന്നും കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഈ രീതി തന്നെയാണ് സ്വീകരിച്ചു വരുന്നത്.
ഹദ്ദാദ് സംഘടിതമായി ചൊല്ലുമ്പോള്‍ നേതൃത്വം കൊടുക്കുന്നവന്‍ ഖിബിലക്ക് പിന്നിട്ടും മറ്റുള്ളവര്‍ ഖിബിലക്ക് മുന്നിട്ടുമാണ് ഇരിക്കേണ്ടത്. ഇങ്ങനെ ഇരിക്കണമെന്നാണ് ഹദ്ദാദ് തങ്ങള്‍ പഠിപ്പിച്ചിട്ടുള്ളത്. ഉത്തമമായ രീതി ഇതാണെന്നര്‍ഥം.
ഹദ്ദാദിന്‍റെ ശറഹുകള്‍
ഹദ്ദാദ് റാതീബിന് നിരവധി ശറഹുകളുണ്ട്. അബ്ദുല്ലാഹി ബ്നു അഹ്മദ് രചിച്ച ദഖീറത്തുല്‍ മുആദ്, സയ്യിദ് അഹ്മദ് ഹസന്‍ തങ്ങള്‍ രചിച്ച ശറഹുര്‍റാതീന്‍, കേരളക്കാരനായ അബൂമുഹമ്മദ് രചിച്ച ഉകാസതുല്‍ മആദ് തുടങ്ങി പല ശറഹുകളും അറിയപ്പെട്ടതായി നിലവിലുണ്ട്. (islamonweb.net)
No comments:
Post a Comment