ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്‌റിന്റെ പ്രധാന സവിശേഷതകളിലൊന്നാണ് ഭൂമിയില്‍ മലക്കുകളുടെ സാന്നിധ്യം- കേവല സാന്നിധ്യമല്ല; ഭൂമി മലക്കുകളാല്‍ നിബിഢമായിരിക്കും. എല്ലായിടത്തും അവരുടെ നെറ്റിത്തടങ്ങള്‍ പതിഞ്ഞിരിക്കുമെന്നും അവര്‍ സത്യവിശ്വാസികള്‍ക്കായി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമെന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട്. ആകാശം ആസ്ഥാനമായുള്ള മലക്കുകളെ ഭൂമിയില്‍ ആകര്‍ഷിക്കുന്ന പല സംഗതികളുമുണ്ട്. സമ്പന്നര്‍ ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുന്നതും പിന്നീട് ഇരുവരും ചേര്‍ന്ന് ഇബാദത്തില്‍ കഴിച്ചു കൂട്ടുന്നതുമായ കാഴ്ച ഭൂമിയില്‍ മാത്രം കാണുന്നതാണ്. പാപികളുടെ ദീനരോദനങ്ങളും പശ്ചാതപങ്ങളും കേള്‍ക്കാനും കാണാനും മലക്കുകള്‍ ആഗ്രഹിക്കുന്നുണ്ട്. സര്‍വസത്യവിശ്വാസികളോടും മലക്കുകളന്ന് സലാം പറയുന്നുണ്ടായിരിക്കും.
ആ രാത്രിയില്‍ ശക്തമായ കൊടുങ്കാറ്റോ വമ്പിച്ചപേമാരിയോ ഉണ്ടായിരിക്കുന്നതല്ല. നേരിയ കാറ്റും മഴയുമുണ്ടാവാം. അന്തരീക്ഷം തെളിഞ്ഞതും നക്ഷത്രങ്ങള്‍ കാണപ്പെടുന്നതുമായിരിക്കും.

No comments:
Post a Comment