റമദാൻ വിട പറഞ്ഞു
..നേടിയവർ നേടി ...
ഒരു വിശിഷ്ട അതിഥിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പോടു കൂടെ രണ്ട് മാസത്തോളവും അതിൽ അധികവും നമ്മളിൽ പലരും റമദാനിനെ
ആഗ്രഹിച്ചു..സ്വീകരിച്ചു ....ഒരു മാസം വിശുദ്ധമാവുന്ന ആ അതിഥിയെ അവർ സത്കർമങ്ങൾ കൊണ്ട് സൽകരിച്ചു ... ശേഷം കണ്ണീരോട് കൂടി പുണ്യ മാസത്തെ യാത്രയാക്കി ...മഹാ ഭാഗ്യവാന്മാർ ...
റമദാനിനെ അവഗണിച്ചവരോ ...? തീരാ നഷ്ടക്കാർ
റമദാൻ ആഗതമായപ്പോൾ സത് കർമങ്ങൾ അനുഷ്ഠിക്കാനും നോമ്പ് നോൽക്കാനും ഒരു വല്ലാത്ത ആവേശമായിരുന്നു നമുക്ക്..അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം ..... ഈമാനിന്റെ ഒരു ചെറിയ കണിക ഹൃദയത്തിന്റെ ഏതോ കോണിൽ ഉള്ളത് കൊണ്ടാവാം ആ ഒരു ആത്മീയ ചൈതന്യം നമുക്ക് നേടാനായത്!
ശപിക്കപ്പെട്ട പിശാച് ചങ്ങലയിൽ ബന്ധിക്കപ്പെട്ടത് കൊണ്ട് തന്നെ ...തെറ്റിലേക്ക് പോവുന്നത്തിൽ നിന്നും നമുക്ക് രക്ഷ നേടാനായി ..
എന്നാൽ ഇപ്പോൾ റമദാൻ വിടപറഞ്ഞിട്ട് വിരലിൽ എണ്ണാവുന്ന ദിവസങ്ങളെ ആയുള്ളൂ ... നമ്മളിൽ പലരും റമദാനിനെ നാം എങ്ങിനെ വരവേറ്റോ അതിനേക്കാൾ തിടുക്കത്തിൽ തെറ്റിനെ വാരി പുണരുന്നത് കാണാം ...അല്ലാഹുവിനെ മറന്നിരിക്കുന്നു ...റമദാനിനെ മറന്നിരിക്കുന്നു ...റവാത്തിബ് , ളുഹാ , തസ്ബീഹ് , വിത്ർ, തഹജ്ജുദ് തുടങ്ങി എല്ലാ സുന്നത്ത് നിസ്കാരങ്ങളെയും മറന്നിരിക്കുന്നു .. പരിശുദ്ധ ഖുർആനിനെ മറന്നിരിക്കുന്നു ...നിത്യേന ചെയ്യാറുണ്ടായിരുന്ന ദിക്റുകളും ഔറാദുകളും സ്വലാത്തുകളും മറന്നിരിക്കുന്നു .. പൂര്വാധികം ശക്തിയോടെ പുതിയ തന്ത്രങ്ങളുമായി വന്ന പിശാചിന്റെ വലയിൽ മൂക്കു കുത്തി വീണു കൊണ്ടിരിക്കുന്നു ...
എന്താണാവോ തെറ്റ് ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നത് .....ഓരോ തെറ്റ് ചെയ്യുമ്പോഴും ഇതും കൂടെ കഴിയട്ടെ എന്നൊരു തോന്നലാണോ ..?അല്ലെങ്കിൽ അടുത്ത റമദാൻ വരട്ടെ..കൂടുതൽ നന്നാവാം എന്നൊരു തോന്നൽ ?... അല്ലെങ്കിൽ അത് പോലെ മറ്റെന്തെങ്കിലും.. ഒരു മാസം നമുക്ക് റബ്ബിനെ അനുസരിച്ച് ജീവിക്കാനും അമലുകൾ ചെയ്യാനും സാധിക്കുമെങ്കിൽ എന്ത് കൊണ്ട് മറ്റു മാസങ്ങളും അത് പോലെ ആയിക്കൂടാ ?
റമദാൻ വീണ്ടും വരുമായിരിക്കാം ...ആ റമദാനിനെ പുൽകാൻ നാം ഉണ്ടാവുമോ എന്നുള്ളതാണ് നാം ചിന്തിക്കേണ്ടത്!
No comments:
Post a Comment