റസാനത്ത് رزانة: വിവർത്തനം - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Wednesday, June 27, 2018

റസാനത്ത് رزانة: വിവർത്തനം

റസാനത്ത് رزانة: വിവർത്തനം
DOWNLOAD PDF
"വിജ്ഞാനത്തിനനുസരിച്ച്‌ അമൽ ചെയ്യാത്ത വിജ്ഞന്മാർ മുകളിൽ ഉറ്റിവീഴുന്ന മഴത്തുള്ളികൾ തെന്നിത്തെറിച്ചു പോകുന്ന ശിലക്ക്‌ സമാനമാണ്‌".
മാലിക്ക്‌ ഇബ്നു ദീനാർ തങ്ങളെ തൊട്ടുദ്ധരിക്കപ്പെടുന്ന ഈയൊരു വാക്ക്‌ എത്ര കൃത്യമാണ്‌, ഊഷരമായ ഭൂമിയിലേക്ക്‌ ഇളം തണുപ്പിന്റെ തലോടലായി ഉറ്റിവീഴുന്ന മഴത്തുള്ളികൾ പുറമേ തലോടുഞ്ഞുവെങ്കിലുൻ അൽപ്പം പോലും അതിനെ തനിക്കുള്ളിലേക്ക്‌ വലിക്കാൻ ശിലക്ക്‌ കഴിയാത്ത പോലെ എത്രയെത്ര കിത്താബുകളും ഉപദേശങ്ങളും നിർദ്ദേശങ്ങളും അനുനിമിഷം നാം കേട്ടുമറിഞ്ഞും കൊണ്ടേയിരുന്നിട്ടും അതിനെ ആവഹിച്ച്‌ ജീവിതത്തിന്റെ കൃഷിഭൂമിയിൽ കൊണ്ട്‌ വന്ന് വിത്തിടാൻ നമുക്ക്‌ കഴിയുന്നേയില്ല..!
ഹസൻ(റ) തങ്ങൾ പറഞ്ഞുവത്രേ: " ഏതൊരു മനുഷ്യൻ പാരത്രീക ലോകത്തെയുദ്ദേശിച്ചു കൊണ്ട്‌ അറിവ്‌ തേടിയോ, അവനതിനെ എത്തിക്കും. ഏതൊരുത്തൻ ദുനിയാവിനെ ഉദ്ദേശിച്ചു കൊണ്ട്‌ ഇൽമിനെ തേടിയോ അവൻ അതിൽ നിന്നും(ദുനിയാവിൽ നിന്ന്) അവന്റെ പങ്കിനെ എത്തിക്കും"!! 
അവനവന്റെ ഉദ്ദേശതിനനുസരിച്ച്‌ അവന്റെ അമലുകളെ ചിട്ടപ്പെടുത്തുക തന്നെ ചെയ്യുമല്ലോ. തർക്കങ്ങൾക്കും തന്നെ തന്നെ വലുതാക്കി കാണിക്കാനും വായിച്ചു തീർത്ത കിത്താബുകളുടെ എണ്ണം കാണിക്കാനും ഭൗതികമായ നേട്ടങ്ങളും ലക്ഷ്യം വെച്ച്‌ പഠിക്കുന്നവൻ അത്‌ നേടുന്നു, ആഖിറത്തിലേക്ക്‌ ഒന്നും ബാക്കി വെക്കുന്നില്ല, അവനതിൽ അമൽ ചെയ്യുകയേയില്ല. മറിച്ച്‌ ഇലാഹീ പൊരുത്തം കാംക്ഷിക്കുന്നവൻ അവന്റെ കോടതിയിലെ ചോദ്യങ്ങളെ ഭയന്ന് അറിവനുസരിച്ച്‌ ജീവിതത്തെ ക്രമപ്പെടുത്തുകയാണ്‌.
അമലില്ലാത്ത അറിവ്‌ കൊണ്ട്‌ ആത്യന്തികമായെന്ത്‌ നേട്ടം!? നുകരുന്നത്‌ പകർന്നും പകരുന്നത്‌ പകർത്തിയുമല്ലാതെ നമ്മുടെ മുമ്പേ നടന്ന വൈജ്ഞാനിക വിളക്കുമാടങ്ങൾ നമ്മെ പഠിപ്പിച്ചിട്ടില്ലല്ലോ.
വഹബ്‌ ഇബ്നു മുനബ്ബിഹ്‌(റ) തങ്ങൾ പറയുമായിരുന്നു:
"ദുനിയവിയ്യായ ജീവിതത്തെ പൂജിക്കുന്നവരേ നിങ്ങൾക്ക്‌ നാശം, സൂര്യവെളിച്ചത്തിന്റെ വിശാലത കൊണ്ട്‌ അത്‌ വെച്ച്‌ ഒന്നും കാണാൻ കഴിയാത്ത അന്ധനായ മനുഷ്യന്‌ എന്ത്‌ നേട്ടം? അത്‌ പോലെ ഒരു പണ്ഡിതനിൽ കുറേയേറെ അറിവുണ്ടായിട്ടെന്ത്‌ കാര്യം, അവൻ അതനുസരിച്ച്‌ അമൽ ചെയ്യുന്നില്ലെങ്കിൽ!!"
"ഏതൊരു കാര്യത്തിനും അതിനെ മനസ്സിലാക്കപ്പെടാനും അനുകൂലമായോ പ്രതികൂലമായോ അതിന്റെ കാര്യത്തിൽ സാക്ഷിനിൽക്കാനുമുള്ള ചിഹ്നങ്ങളുണ്ട്‌. തീർച്ചയായും മതത്തിന്റെ കാര്യത്തിൽ തിരിച്ചറിയപ്പെടുന്ന മൂന്ന് ചിഹ്നങ്ങളുണ്ട്‌, വിശ്വാസവും അറിവും അറിവനുസരിച്ചുള്ള അമലുമാണവ".
വിജ്ഞാനമെന്ന അമൂല്യമായ അനുഗ്രഹത്തെ പറ്റി തീർച്ചയായും നാം റബ്ബിന്റെ കോടതിയിൽ കണക്ക്‌ ബോധിപ്പിച്ചേ മതിയാകൂ. അവനവനു ലഭിച്ചതിന്റെ അളവനുസരിച്ച്‌ മണിമണിയായി മറുപടി പറഞ്ഞേ തീരൂ..
കഴിവിന്റെ പരമാവധി അറിവനുസരിച്ച് അമൽ ചെയ്യുകയും കൂടുതൽ പഠിക്കുമ്പോൾ അത് ചെയ്യാനുള്ള ആഗ്രഹം മനസ്സിൽ ഉണ്ടാകുകയും ചെയ്യുകയാണ് ഇതിന്റെ സാധാരണ നില.
വിശ്വാസം വേണം, അറിവ്‌ വേണം (അറിവില്ലാതെ സ്വീകാര്യമായ രീതിയിൽ കർമ്മങ്ങൾ ചെയ്യുക സാധ്യമല്ലല്ലോ) അറിവനുസരിച്ചുള്ള അമലും. അവർക്കാണല്ലാഹുവിന്റെ ഖദീമായ കലാമിലെ സുവാർത്തയറിയിക്കപ്പെട്ടത്‌.
إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنْتُمْ تُوعَدُونَ
പടച്ചവനേ, ഒരുപാട്‌ ഇൽമു നേടാനും അതനുസരിച്ച്‌ കഴിവിന്റെ പരമാവധി ജീവിക്കുവാനും നീ തുണക്കണേ അല്ലാഹ്‌..(sunnisonkal.blogspot.com)

No comments:

Post a Comment