ഇസ്ലാമിക വൈജ്ഞാനിക ഗ്രന്ഥങ്ങളില്‍ വിശ്വ പ്രസിദ്ധമാണ് ഇമാം നവവി (റ) യുടെ റിയാളുസ്വാലിഹീന്‍ (സച്ചരിതരുടെ പൂന്തോട്ടം)
ഇമാം ശാഫിഈ(റ)യുടെ കാലം മുതല്‍ ഹിജ്‌റ ഏഴാം നൂറ്റാണ്ട് വരെയുള്ള നീണ്ട നാലു നൂറ്റാണ്ടിലേറെക്കാലം ശാഫിഈ കര്‍മധാരയിലുണ്ടായ മുഴുവന്‍ കര്‍മശാസ്ത്ര വികാസങ്ങളെയും വിലയിരുത്തുകയും യോഗ്യമായവയെ പ്രബലപ്പെടുത്തുകയും (തര്‍ജീഹു സ്വഹീഹ്) ചെയ്യുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുക്കാന്‍ ഭാഗ്യം ലഭിച്ചത് ഇമാം നവവി(റ) എന്ന പണ്ഡിതപ്രതിഭയ്ക്കായിരുന്നു. തനിക്കു മുന്‍പ് വന്ന എല്ലാ കര്‍മശാസ്ത്ര പണ്ഡിതരുടെയും അഭിപ്രായങ്ങളേക്കാളും രചനകളേക്കാളും തന്റെ പ്രബലപ്പെടുത്തലുകള്‍ക്കും (തര്‍ജീഹാത്ത്) രചനകള്‍ക്കും മുന്‍ഗണന ലഭിക്കും വിധം, ശാഫിഈ കര്‍മശാസ്ത്ര സരണിയുടെ വളര്‍ച്ചാഗതിയെ തന്നെ മാറ്റിയെഴുതുകയായിരുന്നു ഹിജ്‌റ 631-ല്‍ (ക്രി.1233) ജനിച്ച ആ വലിയ പണ്ഡിതന്‍. ഇന്നും ഏത് കര്‍മശാസ്ത്ര തീര്‍പ്പുകളുടെയും അവ്വലും ആഖിറുമായി ഇമാം നവവി(റ) പരിഗണിക്കപ്പെട്ടുപോരുന്നു. .
ഇമാം നവിവി(റ) ഹദിസലാണോ അല്ലങ്കില്‍ ഫിഖ്ഹിലാണോ മിന്നിട്ടുനില്‍ക്കിന്നത് എന്ന ചോദ്യം ചരിത്രകാരന്‍മ്മാരെ വല്ലാതെ കുഴക്കിയിട്ടുണ്ട. കാരണം ഹദിസിലും ഫിഖ്ഹിലുമായി ബൃഹത്തായ ഗ്രന്ഥങ്ങളുടെ പരമ്പര തന്നെ ഇമാമിനാല്‍ വിരജിതമായിട്ടുണ്ട് . ശര്‍ഫും മിസ്ലിം, അല്‍ ന്നളാ, അല്‍ മിന്‍ഹാദ്, രിയാളുസ്വാലിഹീന്‍, അല്‍ അദക്കാര്‍, അത്തിബിയീന്‍,തഹരീരത്തുന്‍തന്‍ബീഹ് എന്നിവ ആ പരമ്പരയില്‍ ചിലത് മാത്രം.
No comments:
Post a Comment