സുകൃതങ്ങളുടെ മാസത്തിന് സ്വാഗതം - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Wednesday, May 16, 2018

സുകൃതങ്ങളുടെ മാസത്തിന് സ്വാഗതം

شَهر رَمضان  RAMADAN ISLAM MALAYALAM APPLICATION PDF NAMAZ THARAVEEH VITHR THAHJJUD LAILATHUL QADR QIYAMULLLAH PROPHET MUHAMMAD(SAQ) MADEENA HAJJ UMRA MAKKAH ANDROID ഇസ്ലാം മലയാളം നോമ്പ് റമദാൻ നിസ്കാരം തറാവീഹ് വിത്ർ തഹജ്ജുദ് ഖുർആൻ നോമ്പ്തുറ അത്താഴം ഹജ്ജ് ഉംറ സക്കാത്ത്
 സുകൃതങ്ങളുടെ മാസത്തിന് സ്വാഗതം   DOWNLOAD PDF
റമദാനിൽ ഓരോ ദിനവും ചൊല്ലേണ്ട ദുആ  DOWNLOAD PDF

റയ്യാന്‍ ഗേറ്റ് തുറക്കുന്ന ദിനരാത്രങ്ങള്‍ വരവായി

മുസ്‌ലിം വര്‍ഷമായ ഹിജറയില്‍ ഒമ്പതാം മാസം പിറക്കുന്നതോടെ ലോകമെമ്പാടുമുള്ള നൂറ്റിഇരുപത്തഞ്ചോളം കോടി മുസ്‌ലിംകള്‍ ആത്മവസന്തത്തിന്റെ ദിനരാത്രങ്ങള്‍ സ്വാഗതം ചെയ്യുകയായി. നാടും വീടും മസ്ജിദും അതിനെ പ്രതിനിധീകരിക്കുന്ന ആബാലവൃദ്ധം ജനങ്ങളും ഈ പുണ്യമാസത്തെ സല്‍കര്‍മങ്ങളുടെ പൂക്കാലമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ്. വ്രതശുദ്ധിയുടെ ലോകം കെട്ടിപ്പടുക്കാനുള്ള ആത്മഹര്‍ഷം പകരുന്ന നാളുകള്‍ വന്നെത്തിയിരിക്കുന്നു. നിത്യ ഉദ്യാനമായ ഫിര്‍ദൗസിന്റെ റയ്യാന്‍ കവാടം തുറക്കുകയായി. നോമ്പെടുത്തവനാണ് റയ്യാന്‍ ഗേറ്റിലൂടെയുള്ള പ്രവേശനം.
‘വിശ്വാസികളേ!! നിങ്ങള്‍ക്കു മുമ്പുള്ളവര്‍ക്കു വ്രതം നിര്‍ബന്ധമാക്കിയ പ്രകാരം നിങ്ങള്‍ക്കും വ്രതം നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മതയോടെ ജീവിക്കാന്‍ വേണ്ടി.’ (ഖു. 2:183)

-സെയ്തുമുഹമ്മദ് നിസാമി (suprabhaatham.com)

No comments:

Post a Comment