അല്ലാഹുവിന്റെ കൽപന സ്വീകരിച്ച് അവന്റെ തൃപ്തി മാത്രം കാംക്ഷിച്ചു കഅ്ബ ത്വവാഫ്, സഅ്‌യ്, അറഫയിൽ നിൽക്കൽ തുടങ്ങിയ പ്രത്യേക കർമങ്ങൾ നിർവഹിക്കാൻ വേണ്ടി മക്കയെ ലക്ഷ്യം വെക്കുന്നതാണ് ഹജ്ജ്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നും സർവത്ര അറിയപ്പെട്ടതുമായ ഹജ്ജും ഉംറയും ഹിജ്‌റ ആറാം കൊല്ലം ‘അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും നിങ്ങൾ പൂർത്തീകരിക്കുക’ (അൽബഖറ/196) എന്ന ഖുർആൻ വാക്യാവതരണത്തോടെയാണ് നിർബന്ധമായത്.
ഏറെ സ്ഥാനവും മഹത്ത്വവുമുള്ള ഹജ്ജ് ഉദ്ദേശിക്കുന്നവർ അത് സ്വീകാര്യവും പ്രതിഫലാർഹവുമാകാൻ വളരെ തൽപരരും ശ്രദ്ധാലുക്കളുമാകേണ്ടതുണ്ട്. പരിശുദ്ധ ഹറമിന്റെയും ഇബാദത്തിന്റെയും പവിത്രത കളങ്കപ്പെടുത്തുന്നതും ഫലം നഷ്ടപ്പെടുത്തുന്നതുമായ പ്രവൃത്തികളും വാക്കുകളും സംഭവിക്കുന്നത് ഗൗരവമായി സൂക്ഷിക്കേണ്ടിയിരിക്കുന്നു.
ഹജ്ജും ഉംറയും : വിശദ പഠനം :(Android Application) Click Here
No comments:
Post a Comment