ദാമ്പത്യ ജീവിതം പഠിക്കുക, പഠിപ്പിക്കുക:DOWNLOAD PDF
വിവാഹത്തോടനുബന്ധിച്ച് പുതിയപുതിയ ആചാരങ്ങളും മാമൂലുകളും ഉടലെടുത്തുകൊണ്ടിരിക്കുകയാണ്. മുമ്പ് നിലവിലുണ്ടായിരുന്ന പലതും മാറി. പകരം വരുന്നതാവട്ടെ അതിലും മോശവും. മഹത്തായൊരു സംസ്‌കാരത്തിന്റെ വക്താക്കളായ മുസ്‌ലിംകള്‍ ഇങ്ങനെയുള്ള ആചാരങ്ങള്‍ക്കെതിരെ ജാഗരൂകരാവണം. ആണ്‍പെണ്‍ ബന്ധങ്ങളുടെ മാന്യത പാടെ ചോര്‍ന്നുപോവുകയാണ്. ആണിന്റെയും പെണ്ണിന്റെയും മാന്യതയും വിശ്വാസവും പരിരക്ഷിക്കാന്‍ വേണ്ടിയാണ് വിവാഹം നിര്‍ബന്ധമാക്കിയത്. വിവാഹത്തിന് അര്‍ഹിക്കുന്ന ഗൗരവം നാം കാണണം. അത് ജീവിതത്തില്‍ ഒന്നേയുള്ളൂ. 'ഇന്നലെ വിവാഹം, ഇന്ന് വിവാഹമോചനം' എന്ന പാശ്ചാത്യരീതി ഒരിക്കലും അനുകരണീയമല്ല. കമിതാക്കളായി വര്‍ഷങ്ങള്‍ ഒന്നിച്ചുള്ള ജീവിതം. ഒന്നോ രണ്ടോ മക്കളായതിനുശേഷം വിവാഹം എന്ന കാടന്‍ രീതി പല രാജ്യങ്ങളിലുമുണ്ട്. ഇത് തീര്‍ത്തും അനിസ്‌ലാമികമാണ്. നന്മ മാത്രമേ വിവാഹത്തില്‍ നിന്ന് പ്രതീക്ഷിക്കാവൂ. നന്മയല്ലാതെ മറ്റെന്തെങ്കിലും പ്രതീക്ഷിക്കുമ്പോള്‍ തീര്‍ച്ചയായും ബന്ധം തകരും.
വിവാഹപൂര്‍വബന്ധങ്ങളില്‍ നിന്ന് വിട്ട്‌നില്‍ക്കേണ്ടത് നമ്മുടെ മതപരമായ ബാധ്യതയാണ്. ഇക്കാര്യത്തില്‍ മാതാപിതാക്കളുടെ പ്രത്യേക ശ്രദ്ധയും അനിവാര്യമാണ്. വിവാഹം നിശ്ചയിച്ചെന്നുകരുതി പ്രതിശ്രുത വധൂവരന്മാര്‍ക്ക് എന്തിനുമുള്ള അവസരങ്ങളുണ്ടാക്കിക്കൊടുക്കരുത്. നിയന്ത്രണമാണ് നമ്മുടെ ജീവിതത്തിന്റെ ആകെത്തുക. നിയന്ത്രണങ്ങള്‍ പൊട്ടിച്ചിതറുമ്പോള്‍ നമ്മുടെ ഭാവി അവതാളത്തിലാവും.
No comments:
Post a Comment