DOWNLOAD PDF
...ഹജ്ജിനു വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ ഇടതുകാല് മുന്തിച്ചാണല്ലോ യാത്ര തിരിച്ചത്. അതു തന്നെയാണ് സുന്നത്തും. എന്നാല്‍ തിരിച്ചു വീട്ടിലേക്ക് കയറുമ്പോള്‍ വലതു കാല് വെച്ച് കയറണം. വീട്ടുകാര്‍ക്ക് വല്ല പാരിതോശികവും കൊണ്ടുവരല്‍ സുന്നത്തുണ്ട്. യാത്ര കഴിഞ്ഞു വരുന്നവര്‍ക്കായി വീട്ടുകാര്‍ ഒരു സദ്യഒരുക്കല് സുന്നത്തുണ്ട്. (തുഹ്ഫ 4/144)
കഴിയുന്നത്ര 'സംസം' സ്വദേശത്തേക്ക് കൊണ്ടുവരണം. ഏതൊരു കാര്യത്തിന് 'സംസം' കുടിച്ചാലും അതിന് 'സംസം' മരുന്നാണെന്നു നബി(സ) പഠിപ്പിച്ചിട്ടുണ്ട്. സംസം ഖിബ്ലക്ക് മുന്നിട്ടും ഇരുന്നുമാണ് കുടിക്കേണ്ടത്. സംസം എഴുന്നേറ്റ് നിന്ന് കുടിക്കണം എന്ന ഒരു പ്രചാരണം വ്യാപകമായിട്ടുണ്ട്. അതു അബദ്ധമാണ്. 'സംസം' കുടിക്കുമ്പോള്‍ ഇരിക്കല്‍ സുന്നത്താണെന്ന് അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം ഇമാം ഇബ്നു ഹജര്‍(റ) പ്രഖ്യാപിച്ചിട്ടുണ്ട്. (തുഹ്ഫ 4/144)
'സംസം' കുടിക്കുന്ന വേളയില്‍ പ്രാര്‍ത്ഥനയ്ക്ക് ഇജാബത്തുണ്ട്. തഫ്സീര്‍ പണ്ഡിതരുടെ തലവന്‍ പ്രമുഖ സ്വഹാബി ഇബ്നു അബ്ബാസ്(റ) സംസം കുടിച്ചാല്‍ 'പടച്ചവനേ, എനിക്ക് ഉപകാരപ്രദമായ വിജ്ഞാനവും സുഭിക്ഷിതമായ ഭക്ഷണവും എല്ലാ രോഗത്തില്‍നിന്നുള്ള ശാന്തിയും നല്കേണമേ'' എന്ന് പ്രാര്‍ത്ഥിച്ചിരുന്നു.
മക്കയിലുള്ള ഒരു കിണറാണല്ലോ സംസം കിണര്‍. പ്രസ്തുത കിണറ്റിലെ വെള്ളത്തിനേ സംസം വെള്ളം എന്ന പവറുളളൂ. എന്നാല്‍, ബലിപെരുന്നാള്‍ ദിനത്തിന്റെ പ്രഭാതത്തില്‍ ഏത് കിണറ്റില്‍ നിന്നു വെള്ളം മുക്കിയാലും ആ വെള്ളം സംസമായിരിക്കുമെന്ന രസകരമായ ഒരു അന്തവിശ്വാസം ചില നാടുകളില്‍ വ്യാപകമാണ്. (islamonweb.net)
|
Saturday, June 30, 2018
ഹജ്ജ് ഉംറ:അനുഷ്ടാന സഹായി
Tags
# ഇസ്ലാം
# ഉംറ
# കർമശാസ്ത്രം
# ഹജ്ജ്
Share This
About ISLAMIC BOOKS MALAYALAM PDF
ഹജ്ജ്
Labels:
ഇസ്ലാം,
ഉംറ,
കർമശാസ്ത്രം,
ഹജ്ജ്
Subscribe to:
Post Comments (Atom)
No comments:
Post a Comment